റിയാലിറ്റി ഷോയിൽ മത്സരാര്ഥിയായി എത്തുകയും തുടർന്ന് നായിക നടിയായി വളരുകയും ചെയ്ത തെന്നിധ്യൻ സിനിമ ലോകത്തെ മികച്ച അഭിനയത്രികളിൽ ഒരാൾ ആണ് മലയാളി കൂടിയായ ഷംന കാസിം. 2004 ൽ നായികയായി എത്തിയ ഷംന വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്.
റിമി ടോമി അവതാരക ആയിട്ടുള്ള ഒന്നും ഒന്നും മൂന്ന് എന്ന റിയാലിറ്റി ഷോയിൽ എത്തിയപ്പോൾ ആണ് തന്റെ വിവാഹത്തെ കുറിച്ച് ഷംന മനസ്സ് തുറന്നത്,
എന്റെ ലിസ്റ്റിലെ ഒഴിവാക്കാനാവാത്ത ചോദ്യമെന്നു പറഞ്ഞാണ് റിമി ഷംമ്‌നയോടു ഇക്കാര്യം ചോദിച്ചത്.
വീട്ടില്‍നിന്നു രക്ഷപ്പെട്ട് ഇവിടെ വന്നിരുന്നാലും ഉപദ്രവമാണെന്നു ഷംമ്‌ന.
”മമ്മി രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണം തരുന്നതു പോലെയാണ് കല്യാണത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. പടച്ചോന്‍ എനിക്ക് വിധിച്ചിട്ടുണ്ടെങ്കില്‍ കല്യാണം എന്തായാലും നടക്കും. കല്യാണം കഴിക്കും അന്ന് എന്ന് എനിക്കു പറയാന്‍ പറ്റില്ല. വരുന്ന ആലോചനകള്‍ക്ക് എന്റെ കാസ്റ്റ് ഒരു പ്രശ്‌നമാണ്.
എല്ലാം നിര്‍ത്തണം. ഡാന്‍സ് നിര്‍ത്തണം, അഭിനയിക്കരുത്. ഞങ്ങള്‍ക്ക് ഇഷ്ടാവുന്നതിന് അവര്‍ അങ്ങനെയാരു അജണ്ഡ വയ്ക്കും. ചെക്കന്റെ ഇഷ്ടം മാത്രമല്ലല്ലോ കല്യാണത്തില്‍” ഷംമ്‌ന പറഞ്ഞു.
ഷംമ്‌നയെ വളരെ ഇഷ്ടമുള്ള അന്യമതത്തില്‍ നിന്നുള്ള ഒരാള്‍ വന്നാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് തനിക്കു പ്രശ്‌നമില്ലെന്നും എന്നാല്‍ മമ്മിയെ ഒരിക്കലും വേദനിപ്പിക്കാനാവില്ലെന്നും മമ്മിയുടെ സന്തോഷമാണ് വലുതെന്നും ഷംമ്‌ന.
ഇപ്പോള്‍ വീട്ടിലെല്ലാവരും തന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ്. കുടുംബാംഗങ്ങളായ നാലു പേര്‍ക്ക് വിവാഹക്കാര്യം വിട്ടുകൊടുത്തിരിക്കുയാണെന്നും ഷംമ്‌ന വ്യക്തമാക്കി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…