ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന ഒരു അഭിനയത്രിയാണ് ഷംന കാസിം. ഒരു നടി എന്നതിനൊപ്പം തന്നെ നർത്തകി കൂടിയാണ് താരം. അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസർ എന്ന പെരിപാടിയിൽ മത്സരാർത്ഥി ആയി എത്തുന്നതോടെ ആണ് ഷംന എന്ന താരം ശ്രദ്ധ നേടുന്നത്.
തുടർന്ന് 2004 ൽ താരം എന്നിട്ടും എന്ന ചിത്രത്തിൽ കൂടി നായിക ആയി മലയാള സിനിമയിലേക്ക് എത്തുക ആയിരുന്നു. കേരളത്തിൽ കണ്ണൂരിൽ ഒരു സാധാരണ കുടുംബത്തിൽ ആയിരുന്നു ഷംന കാസിം ജനിക്കുന്നത്. കാസിം, റംല ബീവി എന്നിവരുടെ അഞ്ചുമക്കളിൽ ഒരാൾ ആണ് ഷംന.
മലയാളത്തിൽ കൂടിയാണ് താരം അഭിനയ ലോകത്തിലേക്ക് എത്തിയത് എങ്കിൽ കൂടിയും താരം കൂടുതൽ അഭിനയിച്ചിട്ടുള്ളത് തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം ആയിരുന്നു. അഭിനയ ലോകത്തിൽ തനിക്ക് ഗോഡ് ഫാദർ ആയി നിന്നിട്ടുള്ളത് സാക്ഷാൽ മോഹൻലാൽ ആയിരുന്നു എന്നും താരം പലപ്പോഴും അഭിമുഖങ്ങളിൽ പറയുമായിരുന്നു.
2022 ഒക്ടോബർ മാസത്തിൽ ആയിരുന്നു താരം വിവാഹം കഴിക്കുന്നത്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയും ഫൗണ്ടറും സി ഇ ഓയുമായ ഷാനിദ് അലി ആയിരുന്നു ഷംനയെ വിവാഹം കഴിച്ചത്. ദുബായിയിൽ വെച്ച് വളരെയധികം ആഡംബരമായിട്ടായിരുന്നു താരം വിവാഹം കഴിച്ചത്.
ഇപ്പോൾ തന്റെ യുട്യൂബ് ചാനലിൽ ഇട്ട വീഡിയോ വഴി ആയിരുന്നു താൻ അമ്മയാകാൻ പോകുന്നു എന്നുള്ള സന്തോഷ വാർത്ത താരം പരസ്യമാക്കിയത്. ഇനി മുതൽ ഞാൻ ഒരു അമ്മകൂടി ആയിരിക്കും എന്ന് താരം കുറിച്ചത്. മലയാളത്തിൽ അലിഭായ്, കോളേജ് കുമാരൻ, ചട്ടക്കാരി എന്നി ചിത്രങ്ങളിൽ കൂടി ആയിരുന്നു ഷംന ശ്രദ്ധ നേടിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…