Categories: Gossips

ആദ്യമൊക്കെ വത്സന് നല്ല താല്പര്യമായിരുന്നു; പിന്നെ കുറ്റംപറച്ചിലായി; ഭർത്താവിനെ കുറിച്ച് ശ്വേതാ മേനോൻ..!!

തൊണ്ണൂറുകളുടെ തുടക്കത്തിൽ മലയാള ചലച്ചിത്ര ലോകത്ത് ചുവടുവെച്ച നടിയാണ് ശ്വേതാ മേനോൻ. അനശ്വരം എന്ന മമ്മൂട്ടി നായികയായി ആദ്യം അഭിനയിച്ചത്. എന്നാൽ ആ വേഷം ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് വെൽക്കം റ്റു കോഡെക്കെനാൽ , നക്ഷത്രക്കൂടാരം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. പക്ഷെ അന്നത്തെ മലയാളി പ്രേക്ഷകർ ശ്വേതയെ സ്വീകരിച്ചില്ല.

തുടർന്നാണ് നടി മോഡലിംഗ് രംഗത്ത ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. മുംബൈയിൽ എത്തിയ നടി നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു. വളരെ ചെറിയ കാലം കൊണ്ട് തന്നെ ശ്വേതാ പരസ്യ രംഗത്ത് ഒരു താരമായി മാറി. ഫാഷൻ ലോകത്തിന്റെ തലസ്‌ഥാനം എന്നറിയപ്പെടുന്ന പാരിസിൽ നിന്ന് വരെ നടിയെ തേടി ആളുകൾ എത്തി.

എന്നാൽ ഇന്ത്യയിൽ തന്നെ തുടരാൻ ശ്വേതാ തീരുമാനിച്ചു. തുടർന്നാണ് കാമസൂത്രയുടെ പരസ്യത്തിൽ ശ്വേതാ മേനോൻ വേഷമിടുന്നത് . പരസ്യം ഇന്ത്യ ഒട്ടാകെ ശ്രദ്ധ ആകർഷിച്ചു . എന്നാൽ ഇതിനു വിമർശകരും ഉണ്ടായിരുന്നു. ഒരു വിവാദനായികായി മാറുകയായിരുന്നു താരം. അതൊന്നും കാര്യമാക്കാതെ ശ്വേതാ 1997 ഇൽ ഇഷ്‌ക് എന്ന ചിത്രത്തിൽ അമീർഖാനോടൊപ്പം ശ്വേതാ നായികയായി അഭിനയിച്ചു.

ആ ഇടയ്ക്കാണ് എഴുത്തുകാരനും സംവിധായകനുമായ ബോബി ബോൺസാലയുമായി ശ്വേതാ അടുക്കുന്നത് . സൗഹൃദത്തിൽ തുടങ്ങി അതൊരു പ്രണയമായി മാറി , ബോബിയുമായുള്ള വിവാഹത്തിന് ശ്വേതയുടെ അച്ഛന് താല്പര്യക്കുറവുണ്ടായിരുന്നു. എന്നിരുന്നാലും ബോബിയെ വിവാഹം കഴിച്ച ശ്വേതാ കുടുംബ ജീവിതത്തിലേക്ക് കടന്നു. വളരെ കുറച്ചു നാളുകൾക്കുള്ളിൽ തന്നെ തന്റെ അച്ഛന് പറഞ്ഞിരുന്നത് ശെരിയാണെന് ശ്വേതക്ക് ബോധ്യപ്പെട്ട് തുടങ്ങി.

മൂന്നു വർഷത്തിന് ശേഷം വിവാഹ മോചനം നേടിയ ശ്വേതാ തുടർന്ന് 2011 ൽ ശ്രീവത്സൻ മേനോനെ വിവാഹം കഴിച്ചു. ഇപ്പൊഴിത ലോക്ക് ഡൗൺ കാലത്തെ തന്റെ കുടുംബ ജീവിതത്തെകുറിച്ച് മനസ് തുറക്കുകയാണ് താരം. ഷൂട്ടോന്നും ഇല്ലാത്തതു കാരണം വീട്ടിൽ ഭർത്താവിനും കുട്ടികൾക്കുമൊപ്പം സമയം ചിലവഴിക്കുകയാണ് താരമിപ്പോൾ.

കുറച്ചു പാചകങ്ങളും ബോട്ടിങ്ങുമായി താൻ കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുകയാണെന്നും തന്റെ എല്ലാ തിരക്കുകളും ഒഴിഞ്ഞ സമയമാണിതെന്നും താരം പറയുന്നു.

ഒപ്പം തന്നെ തന്റെ ഭർത്താവിനെ കുറിച്ചും താരം പറയുന്നുണ്ട്. ഈ ലോക്കഡോൺ കാലത്ത് ആദ്യമൊക്കെ ശ്രീക്ക് തന്നോട് നല്ല സ്നേഹമായിരുന്നെന്നും എന്നാൽ പിന്നീട് താൻ ഉണ്ടാക്കുന്ന ഭക്ഷണത്തെ കുറിച്ഛ് കുറ്റം പറയാൻ തുടങ്ങുകയും നമ്മൾ തമ്മിൽ ചില കാര്യങ്ങളിൽ പരസ്പരം കുറ്റം പറയാൻ തുടങ്ങുകയും ചെയ്തുവെന്നും താരം പറയുന്നു.

താൻ ഒരു കുസൃതി കാരിയാണെന്നും എല്ലാവരോടും കുസൃതി കാട്ടാറുണ്ടെന്നും താരം പറയുന്നു. തന്റ സുഹൃത്തുക്കൾക്ക് തന്നെ നന്നായി അറിയാമെന്നും താരം പറയുന്നു.

News Desk

Recent Posts

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

5 days ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

2 weeks ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

3 weeks ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

4 weeks ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

1 month ago

അദ്ദേഹത്തിന് പുള്ളിക്കാരി ഒക്കെ ആണെങ്കിൽ ഞാൻ എന്ത് പറയാൻ; ഭർത്താവിനെ കുറിച്ച് വീണ നായർ..!!

സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…

2 months ago