സിനിമ പശ്ചാത്തല നർത്തകി ആയി തുടങ്ങി പിന്നീട് അവിടെ നിന്നും അഭിനയത്രിയായി മാറിയ താരമാണ് ശ്രുതി ഹരിഹരൻ. 2012 പുറത്തിറങ്ങിയ സിനിമ കമ്പനി എന്ന മലയാളം ചിത്രത്തിൽ കൂടി ആയിരുന്നു ശ്രുതി അഭിനയ ലോകത്തിലേക്ക് എത്തുന്നത്. എന്നാൽ ശ്രുതി എന്ന താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചത് തമിഴിലും കന്നടയിലും നിന്നുമായിരുന്നു. പാലക്കാട് സ്വദേശിയാണ് ശ്രുതി.
2013 ൽ പവൻ കുമാറിന്റെ നായിക ആയി ലൂസിയ എന്ന കന്നഡ ചിത്രത്തിൽ കൂടി ആയിരുന്നു ശ്രുതി ഹരിഹരൻ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിൽ ഇരട്ട വേഷത്തിൽ എത്തിയ ശ്രുതി അഭിനയ മികവുകൊണ്ട് ശ്രദ്ധ നേടിയെടുക്കുക ആയിരുന്നു. എന്നാൽ സിനിമയിൽ മിന്നുംതാരമായി നിൽക്കുമ്പോഴും സിനിമയിലെ മോശം അനുഭവങ്ങളെ കുറിച്ച് മനസ്സ് തുറന്ന് പറയാൻ മടിയില്ലാത്ത താരങ്ങളിൽ ഒരാൾ ആണ് ശ്രുതി.
ഹൈദരാബാദിൽ വെച്ച് നടന്ന ഇന്ത്യ ടുഡേ സൗത്ത് കോൺക്ലേവിൽ ആണ് സിനിമ ലോകത്തിൽ ഞെട്ടൽ ഉണ്ടാക്കുന്ന വെളിപ്പെടുത്തൽ ശ്രുതി ഹരിഹരൻ നടത്തിയത്. തമിഴിലെ ഒരു വലിയ നിർമാതാവ് എന്റെ കന്നഡ ചിത്രത്തിന്റെ റീമേക്ക് അവകാശം വാങ്ങി. എന്നിട്ട് ഒരു ദിവസം അയാൾ എന്നെ ഫോണിൽ വിളിച്ചു. ഞാൻ ചെയ്ത വേഷം തമിഴിലും ചെയ്യണം എന്നായിരുന്നു അവർ ആവശ്യപ്പെട്ടത്.
എന്നാൽ അതിനൊപ്പം അവർ ഡിമാന്റ് കൂടി പറഞ്ഞു. ഞങ്ങൾ അഞ്ചു നിർമാതാക്കൾ ഉണ്ടെന്നും ഞങ്ങൾ നിന്നെ മാറി മാറി ഇഷ്ടാനുസരണം ഉപയോഗിക്കും എന്നുകൂടി ആയിരുന്നു അത്. എന്നാൽ എന്റെ കാലിൽ ചെരുപ്പുടെന്നും അടുത്തുവന്നാൽ അപ്പോൾ നിങ്ങളെ ഞാൻ അടിക്കുമെന്നും മറുപടി കൊടുത്തത്. എന്നാൽ ഈ സംഭവത്തിന് ശേഷം തനിക്ക് എതിരെ നിരവധി പ്രചാരണങ്ങൾ ഉണ്ടായി.
തനിക്ക് ജോലി ചെയ്യാൻ ബുദ്ധിമുട്ടാണ് എന്ന തരത്തിൽ വാർത്തകൾ വന്നു. ആ സംഭവത്തിന് ശേഷം തമിഴിൽ നിന്നും തനിക്ക് അവസരങ്ങൾ ഉണ്ടായില്ല. എന്നാൽ അപ്പോഴും കന്നടയിൽ തനിക്ക് നല്ല വേഷങ്ങൾ ലഭിക്കുണ്ടായിരുന്നു. സ്ത്രീ ശബ്ദം ഉയർത്തേണ്ടിടത്ത് ശബ്ദം ഉയർത്തണം. നോ പറയാൻ പഠിക്കണം എന്നും ശ്രുതി പറയുന്നു.
അതുപോലെ തന്റെ താൻ കന്നടയിൽ അഭിനയിക്കാൻ ആദ്യം എത്തുമ്പോൾ തനിക്ക് പതിനെട്ട് വയസ്സ് ആയിരുന്നു പ്രായം എന്നും അപ്പോൾ അത്തരത്തിൽ അനുഭവം ഉണ്ടായി. ഞാൻ ആകെ ഭയന്നു. കരഞ്ഞു. എന്നാൽ തന്റെ കൊറിയോഗ്രാഫർ തന്നോട് പറഞ്ഞത് ഇത് നേരിടാൻ കഴിയുന്നില്ല എങ്കിൽ ഈ പ്രൊഫഷൻ നിർത്തി പോകാനായിരുന്നു.
അതിന് നാല് വർഷങ്ങൾക്ക് ശേഷം ആയിരുന്നു തമിഴ് ചിത്രത്തിൽ നിന്നും താരത്തിന് മോശം അനുഭവം ഉണ്ടാകുന്നത്. നേരത്തെ അർജുൻ സർജ്ജക്ക് എതിരെ ആരോപണം നടത്തി എങ്കിൽ കൂടിയും ശ്രുതിയുടെ കേസിനു തെളിവുകൾ ഇല്ലാത്തത് കൊണ്ട് തള്ളിപ്പോകുക ആയിരുന്നു.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…