നമ്മൾ റൂം തുറന്നുകൊടുക്കാതെ ആരും അകത്തേക്ക് വരില്ല; ഡബ്ള്യുസിസിക്ക് ഒന്നും ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല; സ്വാസിക വിജയ്..!!

395

സീരിയൽ രംഗത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുകയും തുടർന്ന് മലയാള സിനിമ ലോകത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുകയും ചെയ്‌ത താരമാണ് സ്വാസിക വിജയ്. ചെറിയ വേഷങ്ങളിൽ കൂടി ആയിരുന്നു സിനിമ ലോകത്തിൽ തുടക്കം കുറിക്കുന്നത് എങ്കിൽ ഇന്ന് മലയാള സിനിമ ലോകത്തിൽ നായിക നിരയിലേക്ക് ഉയർന്ന കഴിഞ്ഞു സ്വാസിക.

വാസന്തി എന്ന ചിത്രത്തിൽ കൂടി മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ സ്വാസിക പിന്നീട് ചതുരം എന്ന ചിത്രത്തിലെ നായിക വേഷം കൊണ്ട് കയ്യടി നേടിയെടുക്കുക ആയിരുന്നു. ഇപ്പോൾ സിനിമ ലോകത്തിൽ നിന്നും വരുന്ന മോശം അനുഭവങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് സ്വാസിക. എന്നാൽ മറ്റുള്ള മേഖലയിൽ നിന്നും ഏറ്റവും കൂടുതൽ പെൺകുട്ടികൾക്ക് സുരക്ഷിതത്വം ഉള്ള മേഖലയാണ് സിനിമ.

Swasika vijay

ഈ ഇൻഡസ്ട്രിയിൽ ആരും ആരെയും പിടിച്ചുകൊണ്ടുപോയി റേ.പ്പ് ചെയ്യുന്നില്ല. നോ എന്ന് പറയേണ്ടിടത് നോ എന്ന് പറഞ്ഞാൽ ആരും നമ്മുടെ അടുത്ത് മോശമായി ഒന്നും ചെയ്യുകയില്ല. ഡബ്ള്യു സി സി എന്ന സംഘടനാ മലയാള സിനിമയിൽ ആവശ്യം ഉണ്ടോ എന്ന് ചോദിച്ചാൽ അവരുടെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ് എന്ന് കൃത്യമായി അറിയില്ല എന്ന് എനിക്ക് പറയാൻ കഴിയൂ..

ഞാൻ ഈ സിനിമ ചെയ്താൽ, ഇത്രയും വലിയ ഹീറോക്ക് ഒപ്പം അഭിനയിച്ചാൽ ഇത്രയും പ്രതിഫലം ലഭിക്കും, എന്നൊക്കെ ആലോചിച്ച് എല്ലാം സഹിച്ച് സിനിമ ചെയ്യുക അതിന് ശേഷം നാല് വർഷങ്ങൾക്ക് ശേഷം മീ ടൂ എന്ന് പറഞ്ഞു വരുക, അതിൽ ഒക്കെ എന്ത് ലോജിക്ക് ആണ് ഉള്ളത്. എനിക്ക് സിനിമ വേണ്ട എന്ന് പറഞ്ഞു ഇറങ്ങി പോന്നാൽ വേറൊരു സ്ഥലത്തിൽ നിന്നും അവസരം വരും.

Swasika vijay

അങ്ങനെ ഒരു മോശം അനുഭവം ഉണ്ടായാൽ അവിടെ നിന്നും രണ്ടു വർത്തമാനം പറഞ്ഞു ഇറങ്ങി പോരാൻ സ്ത്രീകൾക്ക് ധൈര്യം ഉണ്ടാവണം. അതിനായി ഒരു സംഘടനയുടെയും ആവശ്യം ഉണ്ടെന്നു ഞാൻ കരുതുന്നില്ല. അതിനു നമുക്ക് നമ്മുടെ ഉള്ളിൽ ഉള്ള ധൈര്യം ആണ് വേണ്ടത്. ഡബ്ള്യു സി സി ആയിക്കോട്ടെ, ഏത് സംഘടനാ ആയിക്കൊള്ളട്ടെ, നമ്മൾ ഒരു പരാതി ആയി ചെന്നാൽ ഉടൻ തന്നെ നീതി ലഭിക്കുമോ അറിയില്ല.

അതിന് സമയം എടുക്കും. നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ഒരു സംഭവം ഉണ്ടായാൽ എന്തിനാണ് ഡബ്ള്യു സി സിയിൽ പോകുന്നത്. പോലീസ് സ്റ്റേഷനിൽ പോയാൽ പോരെ.. അല്ലെങ്കിൽ വനിതാ കമ്മീഷനിൽ പറഞ്ഞുകൂടേ.. നിങ്ങൾക്ക് ഇതേ കുറിച്ച് രക്ഷിതാക്കളോട് പറയാം, നിങ്ങൾക്ക് സ്വയം പ്രതികരിക്കാം.. ഈ സിനിമ മേഖലയിൽ ആരും ആരെയും ബലമായി പിടിച്ച് റേ..പ്പ് ചെയ്യുന്നില്ല.

നമുക്ക് കൂടെ രക്ഷിതാക്കളെ കൊണ്ടുപോകാം, അസിസ്റ്റന്റ്‌സിനെ കൊണ്ട് പോകാം, അതിനൊക്കെ ഉള്ള ഫ്രീഡം തരുന്നുണ്ട്. ഇത്രയൊക്കെ സുരക്ഷിതമായ ഫീൽഡിൽ നിന്നുകൊണ്ടാണ് മോശം പറയുന്നത്. നോ പറയേണ്ടിടത്ത് നോ പറയണം. നമ്മൾ ലോക്ക് ചെയ്ത റൂം നമ്മൾ തുടർന്ന് കൊടുക്കാതെ ആരും അകത്ത് വരില്ല. ഞാൻ ലോക്ക് ചെയ്ത റൂം രാവിലെ മാത്രമേ തുറക്കൂ..

അസമയത്തിൽ ഒരാൾ വന്നു തട്ടിയാൽ നമ്മൾ എന്തിനാണ് തുറക്കുന്നത്. അവർക്ക് സംസാരിക്കാനും കള്ളുകുടിക്കാനും നമ്മൾ എന്തിനാണ് സ്‌പേസ് കൊടുക്കുന്നത്. പ്രതികരിക്കാൻ ഉള്ള ധൈര്യം ആണ് പെൺകുട്ടികൾ കാണിക്കേണ്ടത്. സ്വാസിക പറയുന്നു.

You might also like