ഭാര്യ അല്ലേയെന്ന് കരുതി എനിക്ക് വേണ്ടത് സിദ്ധാർഥ് തരണമെന്നില്ല; ഭർത്താവിനെ കുറിച്ച് തുറന്നടിച്ച് വിദ്യ ബാലൻ..!!
പാരമ്പര്യം കൊണ്ട് താരരാജാക്കാന്മാർ വാഴുന്ന ബോളിവുഡ് സിനിമ ലോകത്തിൽ യാതൊരു പാരമ്പര്യവും ഇല്ലാതെ നടിയായി എത്തി സൂപ്പർ താരമായി വളർന്ന ആൾ ആണ് വിദ്യ ബാലൻ.
ദേശിയ അവാർഡ് വരെ നേടിയ താരത്തിനോളം അഭിനയ മികവും താരമികവും ഉള്ള മറ്റൊരു താരം ഇല്ല എന്ന് വേണം പറയാൻ.
എന്നാൽ വിദ്യ എന്ന താരം എത്തിയ വഴികൾ കഠിനമുള്ളത് തന്നെ ആയിരുന്നു. ഭാഗ്യമില്ലാത്ത നടി എന്ന് മുദ്രകുത്തിയ ഇടത്തുനിന്നും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ താരമായി മാറി വിദ്യാബാലൻ. മികച്ച അഭിനയം കൊണ്ട് മാത്രമല്ല സ്വന്തം നിലപാടുകൾ കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് താരം.
മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയാൻ യാതൊരു മടിയും ഇല്ലാത്ത താരമാണ് വിദ്യ ബാലൻ. അങ്ങനെ തുറന്നു പറഞ്ഞ പല കാര്യങ്ങളും ആരാധകർക്കിടയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. പാലക്കാട് ജില്ലയിലെ പുത്തൂർ പൂതംകുറിശ്ശിയിലെ ഒരു അയ്യർ കുടുംബത്തിലാണ് വിദ്യ ബാലൻ ജനിച്ചത്.
ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലെ അഭിനയത്തിന് 2011 ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും കൂടാതെ 2014 ൽ പത്മശ്രീ പുരസ്കാരവും നേടിയ ആൾ കൂടിയാണ് വിദ്യ ബാലൻ. ആദ്യ ചിത്രം മലയാളത്തിൽ അഭിനയിക്കുമ്പോൾ മോഹൻലാൽ ആയിരുന്നു നായകൻ.
എന്നാൽ ചിത്രം ഷൂട്ട് ചെയ്തുകൊണ്ട് ഇരിക്കുമ്പോൾ തന്നെ ഉപേക്ഷിക്കുക ആയിരുന്നു. കരിയറിന്റെ തുടക്കത്തിൽ തന്നെ ഭാഗ്യമില്ലാതെ നായിക എന്ന് വിശേഷം ലഭിച്ച ആൾ കൂടി ആണ് വിദ്യ. എന്നാൽ അപമാനങ്ങളും അധിക്ഷേപങ്ങളും എല്ലാം കാറ്റിൽ പറത്തി ബോളിവുഡ് ലോകത്തിൽ തന്റേതായ ഇടം നേടിയ താരം ഇപ്പോൾ പ്രതിഫലമായി വാങ്ങുന്നത് മൂന്നു കോടിയിൽ ഏറെയാണ്.
കൂടെ ജോലി ചെയ്യുന്ന നടന്മാരുമായി പ്രേമബന്ധം ഉള്ളതായി പലപ്പോഴും വാർത്തകൾ വന്നിട്ടുണ്ടെങ്കിലും ഓരോ തവണയും വിദ്യ അത് നിഷേധിച്ചിട്ടുണ്ട്. എന്നാൽ താരം താൻ യു.ടി.വി. മോഷൻ പിക്ചേർസ് എന്ന കമ്പനിയുടെ സി.ഇ.ഒ ആയ സിദ്ധാർത്ഥ് റോയ് കപൂറുമായി പ്രണയത്തിലാണെന്ന് വിദ്യ വെളിപ്പെടുത്തി.
തുടർന്ന് 2012 ബാന്ദ്രയിൽ വച്ച് നടന്ന ഒരു സ്വകാര്യ ചടങ്ങിൽ അവർ വിവാഹിതരായി. വിവാഹത്തിന് ശേഷം ഭർത്താവിന്റെ സിനിമയിൽ വിദ്യ ബാലൻ അഭിനയിച്ചിട്ടില്ല. എന്തുകൊണ്ടാണ് ഭർത്താവിന്റെ സിനിമകളിൽ അഭിനയിക്കാത്തതെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി വിദ്യാ ബാലൻ രംഗത്ത് എത്തിയിരിന്നു.
സാധാരണ ഗതിയിൽ ഏതെങ്കിലും നിർമ്മാതാവുമായിട്ടോ സംവിധായകനുമായിട്ടോ പ്രശ്നങ്ങളുണ്ടായാൽ വഴക്കിനൊന്നും പോകാതെ ആ സിനിമ ഉപേക്ഷിക്കാറാണ് വിദ്യയുടെ പതിവ്. എന്നാൽ ഭർത്താവിന്റെ സിനിമയിലാണ് ജോലി ചെയ്യുന്നതെങ്കിൽ അങ്ങനെ ഞങ്ങൾ തമ്മിൽ പിണങ്ങും എന്നാണ് വിദ്യ പറയുന്നത്.
സിദ്ധാർത്ഥ് എന്റേതാണല്ലോ എന്ന ചിന്തകാരണം ശക്തമായി ഞാൻ വാദിക്കും. അവസാനം അതൊരു വലിയ അടിപിടിയിൽ അവസാനിക്കും. അത്തരമൊരു അവസ്ഥ ഉണ്ടാകാതിരിക്കാനാണ് സിദ്ദാർഥിന്റെ സിനിമയിൽ അഭിനയിക്കാത്തതെന്ന് വിദ്യാ ബാലൻ പറയുന്നു.
ഭർത്താവിനൊപ്പം ജോലി ചെയ്യാത്തതിന്റെ മറ്റൊരു കാരണം കൂടി ഉണ്ട്. അത് പ്രതിഫലം ആണെന്നും വിദ്യാ ബാലൻ തുറന്നുപറഞ്ഞു. ഭാര്യയല്ലേയെന്ന് കരുതി ഞാൻ സാധരണ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം സിദ്ധാർത്ഥ് തരണമെന്നില്ല. ഭാര്യ ആണെന്ന് കരുതി വേണ്ടത് തരാതെ ഇരിക്കുമ്പോൾ അത് എന്റെ താരമൂല്യം കുറയ്ക്കുന്നതിന് തുല്യമായി ആണ് എനിക്ക് തോന്നി പോകും പിന്നീട്.
ഇത് പിന്നീട് ഞങ്ങൾക്ക് ഇടയിൽ വലിയ അസ്വാരസ്യങ്ങൾക്ക് കാരണമാകും എന്നും വിദ്യ പറയുന്നു. വിവാഹത്തിന്റെ സുരക്ഷിതത്വത്തിനും പവിത്രത കാത്തുസൂക്ഷിക്കുന്നതിനും വേണ്ടി കൂടിയാണ് സിദ്ധാർത്ഥിനൊപ്പം ജോലി ചെയ്യാത്തതെന്നും വിദ്യ ഒരു അഭിമുഖത്തിൽ പറഞ്ഞു.
രണ്ട് പേർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തിരക്കഥകൾ വന്നിട്ടുണ്ടെങ്കിലും ജോലിയും കുടുംബവും രണ്ടായി വെയ്ക്കുന്നതാകും നല്ലതെന്ന് തോന്നിയതുകൊണ്ട് ഉപേക്ഷിക്കുകയായിരുന്നു വിദ്യാ ബാലൻ വ്യക്തമാക്കുന്നു.