ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ കൂടി നായികയായി എത്തിയ നടിയാണ് അഹാന കൃഷ്ണകുമാർ അതിലുപരി പ്രശസ്ത നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയാണ് അഹാന. കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ മൂത്തത് അഹാനയാണ്. അഹാനയ്ക്ക് താഴെ ദിയ കൃഷ്ണ , ഇഷാനി കൃഷ്ണ , ഹൻസിക കൃഷ്ണ എന്നിവരാണ് ഉള്ളത്.
അഹാന അഭിനയിച്ചതിൽ കൂടുതൽ ശ്രദ്ധ നേടിയ സിനിമ ടോവിനോ തോമസ് നായകനായി എത്തിയ ലൂക്കയായിരുന്നു. സിനിമയിൽ അത്ര സജീവമായി നിൽക്കാൻ അഹാനയ്ക്ക് കഴിഞ്ഞില്ല എങ്കിൽ കൂടിയും യൂട്യൂബ് വ്ലോഗിൽ കൂടി ശ്രദ്ധ നേടിയെടുക്കാൻ അഹാനയ്ക്ക് കഴിഞ്ഞു.
അതുപോലെ തന്നെ ഇൻസ്റ്റഗ്രമിൽ സജീവമായി നിൽക്കുന്ന അഹാന ഇളയ സഹോദരിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. കുറിപ്പ് ഇങ്ങനെ..
“ഞാൻ അവളെ ഒരുപാട് സ്നേഹിക്കുന്നു. എന്റെ കുഞ്ഞു സഹോദരിയായി ഈ പാവക്കുട്ടിയെ കിട്ടിയത് ഭാഗ്യമാണ്. അതിനാൽ എനിക്കവളെ കെട്ടിപ്പിടിക്കാം, ഉമ്മ വയ്ക്കാം, ശല്യപ്പെടുത്താം, അവൾക്ക് സർപ്രൈസ് നമ്മങ്ങൾ നൽക്കാം, അവളുടെ പ്രതികരണങ്ങൾ റെക്കോർഡ് ചെയ്യാം.
എനിക്ക് ഒമ്പത് വയസ്സുള്ളപ്പോഴാണ് എന്റെ രക്ഷിതാക്കൾ അമ്മ വീണ്ടും ഗർഭിണിയാണെന്ന് പറയുന്നത് കൂട്ടുകാർ കളിയാക്കുമോ എന്നോർത്ത് ഞാനാദ്യം അലോസരപ്പെട്ടു. പക്ഷേ എന്റെ ദൈവമേ ഈ കുഞ്ഞില്ലായിരുന്നെങ്കിൽ ജീവിതം വല്ലാതെ ബോറിംഗ് ആയി പോയേനെ..
ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം ഹൃദയത്തിന്റെ സന്തോഷം നിന്നെ ഞാൻ സ്നേഹിക്കുന്നു കുഞ്ഞേ.. 2011 ൽ ഉള്ളതാണ് ഈ ചിത്രം. പിങ്ക് നിറമുള്ള ആ കണ്ണട എനിക്കന്ന് ഏറെ പ്രധാനമായിരുന്നു. ഇന്ന് ഹൻസുവിന്റെ പിറന്നാളല്ല.
നിങ്ങൾ നിങ്ങളെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ നിങ്ങൾ മറ്റൊരു വ്യക്തിയെ സ്നേഹിക്കുമ്പോൾ പ്രത്യേക കാരണങ്ങളൊന്നുമില്ലെങ്കിൽ കൂടി അവരെ കുറിച്ച് ഇടയ്ക്ക് നീണ്ട പോസ്റ്റുകൾ ഇട്ടുകൊണ്ടേയിരിക്കും. കാരണം, ചില ദിവസങ്ങളിൽ നിങ്ങളുടെ ഹൃദയത്തിൽ ആ സ്നേഹം അടങ്ങിയിരിക്കില്ല. ഇന്ന് നമ്മുടെ ദിനം വഴക്കിൽ അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു,” അഹാന കുറിക്കുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…