കഴിഞ്ഞ ദിവസം ആയിരുന്നു ധനുഷ് ഔദ്യോഗികമായി തന്റെ വിവാഹ മോചന വാർത്ത സോഷ്യൽ മീഡിയ വഴി അറിയിച്ചത്. എല്ലാവരെയും യഥാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് തന്നെ ആയിരുന്നു ആ വാർത്ത എത്തിയത്.
രജനികാന്തിന്റെ മകളും ധനുഷും തമ്മിൽ ഉള്ള വിവാഹം കഴിഞ്ഞു പതിനെട്ട് വർഷങ്ങൾക്ക് ശേഷം ആയിരുന്നു വിവാഹ മോചനം. കരിയറിൽ വിജയങ്ങളുടെ കൊടുമുടിയിൽ നാലിൽക്കുമ്പോൾ ആണ് ധനുഷ് വിവാഹ ജീവിതത്തിൽ പുതിയ തീരുമാനം എടുക്കുന്നത്.
തന്റെ 21 ആം വയസിൽ ആയിരുന്നു ധനുഷ് ഐശ്വര്യയെ വിവാഹം കഴിക്കുന്നത്. നീണ്ടു 18 വര്ഷം നിന്ന ദാമ്പത്യ ജീവിതം മറ്റുള്ളവർ നോക്കി കണ്ടത് തമിഴകത്തിലെ മാതൃക ദമ്പതികളായ തന്നെ ആയിരുന്നു.
അതുകൊണ്ട് തന്നെ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ മോചനം അറിഞ്ഞവർക്ക് മുഴുവൻ ഞെട്ടൽ ഉണ്ടാക്കിയതും. വിവാഹ മോചനം നേടി രണ്ടുപേരും രണ്ടു വഴിക്ക് പോകുമ്പോൾ മക്കളെ ഒന്നിച്ചു നോക്കാൻ തന്നെയാണ് ഇരുവരും തീരുമാനിച്ചത്.
എന്നാൽ ഇരുവർക്കും ഇടയിൽ വലിയ വേദന ആകുന്ന ഒന്നാണ് ഇരുവരും ആഗ്രഹിച്ചു പണിയുന്ന വീട്. തെന്നിന്ത്യൻ സിനിമ ലോകത്തിൽ ഒരു താരം പണിയുന്ന ഏറ്റവും വലിയ വീട് തന്നെ ആണ് ഇരുവരും ചേർന്ന് നിർമ്മിക്കാൻ തീരുമാനിച്ചത്.
ദക്ഷിണേന്ത്യയിൽ ഏറ്റവും വിലപിടിപ്പുള്ള സ്ഥലമായ പോയിസ് ഗാർഡനിൽ ആണ് ആഡംബര വീട് പൂർണ്ണമാകുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഭൂമി പൂജ നടന്നപ്പോൾ രജനികാന്തും കുടുംബവും പങ്കെടുത്തിരുന്നു. രജനികാന്ത് കഴിഞ്ഞ 30 വർഷമായി എവിടെ ആണ് താമസിക്കുന്നത്.
അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത താമസിച്ചിരുന്നതും പോയിസ് ഗാർഡനിൽ ആയിരുന്നു. 150 കോടി ചെലവിൽ നാലു നിലകളിലായി ഏകദേശം 19000 ചതുരശ്ര അടിയിലാണ് വീടുപണി പുരോഗമിക്കുന്നത് എന്നാണ് വാർത്ത.
അത്യാധുനിക ജിമ്മും സ്വിമ്മിങ് പൂളും ഫുട്ബോൾ കോർട്ടും അടക്കം ഇൻഡോർ സ്പോർട്സ് സൗകര്യങ്ങളും വിശാലമായ ഹോം തിയറ്ററുമെല്ലാം സ്മാർട് ടെക്‌നോളജിയിൽ അധിഷ്ഠിതമായ വീട്ടിലുണ്ടാകും എന്നാണ് വിവരം.
ഐശ്വര്യയും ഈ വീട്ടിലേക്കായി വലിയ തുക മുതൽമുടക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ നിയമപ്രശ്നങ്ങൾ വന്നാൽ അതും തലവേദനയാകും.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…