തെന്നിന്ത്യൻ ഐക്കൺ സ്റ്റാർ അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ ഡിസംബർ 17 ആണ് ലോക വ്യാപകമായി റീലീസ് ചെയ്തത്. ദിവസങ്ങൾ കൊണ്ട് തന്നെ 150 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം 2021 ലെ ചരിത്ര വിജയങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു.
രണ്ട് ഭാഗങ്ങൾ ആയി എത്തുന്ന ചിത്രത്തിൽ രക്ത ചന്ദനം കടത്തുന്ന പുഷ്പ രാജ് എന്ന കൂലിപ്പണിക്കാരന്റെ വേഷത്തിൽ ആണ് അല്ലു അർജുൻ എത്തുന്നത്. രസ്മിക മന്ദന ആണ് ചിത്രത്തിൽ നായിക ആയി എത്തുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
സുകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സും മുറ്റംസെട്ടി മീഡിയയും ചേർന്നാണ്. 250 കോടി മുതൽ മുടക്കിൽ ആണ് ചിത്രം എത്തുന്നത്. ഫഹദ് ഫാസിൽ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് സിനിമ കൂടി ആണ് പുഷ്പ.
സുകുമാർ ആദ്യമായി സംവിധാനം ചെയ്തു ആര്യയിലെ നായകൻ അല്ലു അർജുൻ ആയിരുന്നു. 2009 ൽ പുറത്തിറങ്ങിയ ആര്യ 2 നു ശേഷം നീണ്ട 10 വർഷങ്ങൾക്ക് ശേഷം ആണ് സുകുമാറും അല്ലു അർജുനും ഒന്നിക്കുന്നത്. ചിത്രത്തിൽ ആദ്യമായി ഐറ്റം ഡാൻസ് ചെയ്തു സാമന്തയും എത്തുന്നുണ്ട്.
വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം മൂന്നു ദിവസം കൊണ്ട് ബോക്സ് ഓഫിസിൽ നിന്നും നേടിയത് 159 കോടിയാണ്. തെലുങ്ക് ചിത്രങ്ങളിൽ സാധാരണ ഉള്ളത് പോലെ നായികക്ക് വലിയ പ്രാധാന്യം ഈ ചിത്രത്തിലും ഇല്ലെങ്കിൽ കൂടിയും ചിത്രത്തിൽ റൊമാൻസ് രംഗങ്ങളിൽ സ്ത്രീ വിരുദ്ധത നിറഞ്ഞു നിൽക്കുന്നത് ആയി ആക്ഷേപങ്ങൾ ഉണ്ടായിരുന്നു.
പ്രണയ രംഗങ്ങളും പാട്ടുകളും ഒക്കെ ഉണ്ടെങ്കിൽ കൂടിയും അല്ലു അർജുൻ നായികാ രസ്മിക മന്ദനയുടെ മാറിടത്തിൽ പിടിക്കുന്ന രംഗങ്ങൾ സ്ത്രീ വിരുദ്ധതയുടെ അങ്ങേയറ്റം ആണെന്ന് വലിയ വിമർശനങ്ങൾ ആണ് ഉള്ളത്.
കൈകൾ കഴുത്തിലൂടെ ഇടുന്നതും എവിടെയാണ് പിടിക്കുന്നത് എന്ന് കാണിക്കുന്നില്ല എങ്കിൽകൂടിയും സീനുകളുടെ വൈകാരികതയും എന്താണ് ഉദ്ദേശിക്കുന്നത് എന്ന് കൃത്യമായി പ്രേക്ഷകർക്ക് മനസ്സിലാവുന്നുണ്ട്.
അത്തരത്തിലുള്ള രംഗത്തിന് എതിരെ നിശിതമായ വിമർശനങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ആണ് നിർമാതാക്കൾ ആ സീനുകൾ ഒഴിവാക്കാം എന്നുള്ള തീരുമാനത്തിൽ എത്തിയത്.
ആ സീനുകൾ ഒഴിവാക്കും എന്നാണ് ഇപ്പൊൾ പുറത്തു വരുന്ന റിപ്പോർട്ട്. തെന്നിന്ത്യൻ സിനിമയിൽ ഐക്കൺ സ്റ്റാർ ആയി തുടരുന്ന അല്ലുവിൽ നിന്നും ഇത്തരത്തിലുള്ള രംഗങ്ങൾ ഉണ്ടായതിൽ വിഷമം ഉണ്ടെന്നു ആണ് ലേഡീസ് ആരാധകർ പറയുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…