മലയാളി ആണെങ്കിൽ കൂടിയും കന്നഡ ചിത്രത്തിൽ കൂടി ആയിരുന്നു അമല പോൾ അഭിനയ ലോകത്തിലേക്ക് എത്തുന്നത്. തുടർന്ന് നീലത്താമരയിൽ അഭിനയിച്ച താരം ശ്രദ്ധ നേടുന്നത് മൈന എന്ന തമിഴ് ചിത്രത്തിൽ കൂടി ആയിരുന്നു. ഇന്ന് തമിഴകത്തിൽ അറിയപ്പെടുന്ന നടിയും അതിനൊപ്പം നിർമാതാവ് കൂടിയാണ് അമല പോൾ.
സംവിധായകൻ എ എൽ വിജയിനെ പ്രണയിച്ച് വിവാഹം കഴിച്ചു എങ്കിൽ കൂടിയും പിന്നീട് ഇരുവരും വേര്പിരിയുകയായിരുന്നു. എന്നാൽ ഇപ്പോൾ മുൻ കാമുകനെതിരെ പരാതി നൽകുകയും പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുകയും ചെയ്തിരിക്കുകയാണ് അമല പോൾ.
മുൻ കാമുകൻ തന്നിൽ നിന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ ആണ് ഭവ്നിന്ദർ സിംഗ് അറസ്റ്റിൽ ആകുന്നത്. തന്നെ വഞ്ചിക്കുകയും അതിനൊപ്പം ഭീ ഷണിപ്പെടുത്തുകയും ചെയ്തു എന്നതാണ് അമല പോൾ നൽകിയ പരാതി. പിടിയിൽ ആയ ഭവ്നിന്ദർ സിംഗ് ഗായകൻ കൂടിയാണ്. തന്നെ സാമ്പത്തികമായും മാനസികമായും വഞ്ചിച്ചു എന്നാണ് അമല പറയുന്നത്.
2020 നവംബറിൽ ആയിരുന്നു നടി ഗായകനെതിരെ മാനനഷ്ടക്കേസ് ചെന്നൈ ഹൈക്കോടതിയിൽ ഫയൽ ചെയ്തത്. 2018 സ്വാകാര്യമായി നടത്തിയ ഫോട്ടോഷൂട്ട് വിവാഹം എന്ന രീതിയിൽ പ്രചരിപ്പിച്ചു. നേരത്തെ അമലയും ഭവ്നിന്ദറും ചേർന്ന് ഒരു സിനിമ കമ്പനി നടത്തിയിരുന്നു.
ഇതിൽ അമല മുടക്കി പണം മുഴുവൻ ദുരുപയോഗം ചെയ്തു എന്നും തനിക്കൊപ്പം ഉള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ മനഃപൂർവം സോഷ്യൽ മീഡിയയിൽ അടക്കം തെറ്റായ രീതിയിൽ പ്രചരിപ്പിച്ച് തന്നെ അപമാനിച്ചുവെന്നും അമലയുടെ പരാതിയിൽ പറയുന്നു. 2020 മാർച്ചിൽ ആയിരുന്നു അമലയും ഭവ്നിന്ദറും രാജസ്ഥാനി വിവാഹ വേഷത്തിൽ ഉള്ള ചിത്രങ്ങൾ ഭവ്നിന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്.
തുടർന്ന് അമലയും ഭാവ്നിന്ദറും തമ്മിലുള്ള വിവാഹം നടന്നു എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചത്. വിജയ്ക്കൊപ്പം ഉള്ള വിവാഹ മോചനത്തിന് ശേഷം ആയിരുന്നത് കൊണ്ടുതന്നെ വാർത്തകൾ പെട്ടന്ന് പ്രചരിച്ചു എങ്കിൽ കൂടിയും പിന്നീട് അമല പോൾ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആയിരുന്നു എന്ന് അറിയിക്കുകയും മുൻ കാമുകൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും പിൻവലിക്കുകയും ആയിരുന്നു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…