ആദിത്യൻ ജയനുമായി വേർപിരിഞ്ഞ ശേഷം വീണ്ടും അഭിനയ ലോകത്തിൽ സജീവമാണ് അമ്പിളി ദേവി. മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഇഷ്ടമുള്ള താരങ്ങളിൽ ഒരാൾ കൂടി ആണ് മികച്ച നർത്തകി കൂടി ആയ അമ്പിളി ദേവി.
സീ കേരളം നടത്തിയ മധുരം ശോഭനം എന്ന ഷോക്ക് വേണ്ടി ഡാൻസ് ചെയ്തു അമ്പിളി എത്തിയിരുന്നു. രണ്ടു വിവാഹവും വിവാഹ മോചനവും രണ്ടു വിവാഹത്തിൽ ഓരോ മക്കൾ വീതവും ഉണ്ടെങ്കിൽ കൂടിയും അതീവ സുന്ദരി ആണ് അമ്പിളി ഇപ്പോഴും.
കൃത്യമായ ഡാൻസ് കളിക്കുന്നതിൽ കൂടി ആണ് താരത്തിന്റെ ഈ അകാരവടിവിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം എന്ന് ആരാധകർ തന്നെ പോസ്റ്റിലെ കമെന്റിൽ കൂടി സാക്ഷ്യപ്പെടുത്തുന്നു.
ഹിറ്റ്‌ലർ സിനിമയിലെ കിതച്ചെത്തും കാറ്റേ കാറ്റേ എന്ന ഗാനത്തിനാണ് മധുരം ശോഭനം ഷോയിൽ അമ്പിളി ദേവി നൃത്തം അവതരിപ്പിച്ചത്.
പതിവിലും സുന്ദരിയായി എത്തിയ അമ്പിളിയുടെ ഒരു ചിത്രത്തിന് നിരവധി ആളുകൾ മികച്ച അഭിപ്രായങ്ങൾ പറയുകയും എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ ചൊറിഞ്ഞു സന്തോഷം നേടുന്ന ആളുകൾ ആയി ചുരുക്കം വിഭാഗത്തിന്റെ പ്രതിനിധിയുടെ വരവ് അപ്പോൾ ആയിരുന്നു.
വിമർശനത്തിന് കൃത്യമായ മറുപടി അമ്പിളിയും നടിയുടെ ആരാധകരും നൽകിയതോടെ കമന്റും ഡിലീറ്റ് ചെയ്ത ശേഷം അയാൾ കണ്ടം വഴി ഓടുകയും ചെയ്തു.
‘അടുത്ത കെട്ട് ഉടനെ ഉണ്ടോ’ എന്നായിരുന്നു സദാചാര ചുവയോടെ ഒരാൾ കമന്റ് നൽകിയത്. എന്നാൽ അതോടെ ഒരുപറ്റം ആരാധകർ തന്നെ ഇയാൾക്ക് പൊങ്കാലയിട്ടുകൊണ്ട് രംഗത്ത് എത്തി. ‘വേറെ ഒന്നിനും പോയില്ലല്ലോ കല്യാണമല്ലേ കഴിച്ചത്’ ‘ഒരാളെ വെറുതെ അപമാനിക്കാൻ ആർക്കും അവകാശമില്ല’ എന്നും ആരാധകർ കമന്റുകൾ പങ്കിട്ടു.
വിമർശനത്തിന് മികച്ച മറുപടി അമ്പിളിയും നൽകുകയുണ്ടായി. ‘നാളെ ആണല്ലോ, ഉറപ്പായും വരണേ’, എന്നാണ് അമ്പിളി നൽകിയ കലക്കൻ മറുപടി. എന്തുതന്നെ ആയാലും അമ്പിളിയുടെ കലക്കൻ മറുപടിയും ആരാധകരുടെ പൊങ്കാല കൂടി ആയതോടെ കമന്റും മുക്കി വിമർശകൻ തടി തപ്പി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…