ബോളിവുഡിലെ മിന്നും താരങ്ങൾ ആണ് അമിത് ബച്ചനും സണ്ണി ലീയോണും. ഇപ്പോൾ ഇരുവരും അയൽക്കാർ കൂടി ആണ്. സണ്ണി ഫ്ലാറ്റ് വാങ്ങിയിടത്താണ് ബച്ചൻ തന്റെ പുത്തൻ ഫ്ലാറ്റ് വാങ്ങിയത്. 31 കോടി രൂപക്കാണ് ഫ്ലാറ്റ് സ്വന്തമാക്കിയത്. 31 കോടി രൂപയ്ക്ക് ഡ്യൂപ്ലക്‌സ് ഫ്ലാറ്റ് സ്വന്തമാക്കി ബോളിവുഡ് താരം അമിതാഭ് ബച്ചൻ.
27, 28 നിലകളിലായി 5184 ചതുരശ്ര അടി വലുപ്പമുള്ള ഫ്ലാറ്റാണ് സ്വന്തമാക്കിയത്. 34 നിലയുള്ള കെട്ടിടത്തിൽ ബച്ചന് 6 കാർ പാർക്കിങ്ങുകളുമുണ്ട്. നടി സണ്ണി ലിയോണി, സംവിധായകൻ ആനന്ദ് എൽ. റായി എന്നിവരാണ് ബച്ചന്റെ അയൽക്കാർ. സണ്ണി ലിയോണി 16 കോടി രൂപയ്ക്ക് 4365 ചതുരശ്ര അടി വലുപ്പമുള്ള ഫ്ലാറ്റും റായ് 25 കോടിക്ക് ഡ്യൂപ്ലക്‌സ് ഫ്ലാറ്റുമാണ് വാങ്ങിയത്.
വമ്പൻ ലാഭത്തിൽ ആണ് ബച്ചൻ ഈ ഫ്ലാറ്റ് സ്വന്തക്കിയത് എന്നു ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫ്ലാറ്റിന്റെ രജിസ്ട്രേഷൻ രേഖകൾ പ്രകാരം, 2020 ഡിസംബർ 31 ന് ബച്ചൻ ഇത് വാങ്ങി ഈ വർഷം ഏപ്രിൽ 13 ന് രേഖകൾ രജിസ്റ്റർ ചെയ്തു. 62 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയിൽ അദ്ദേഹം അടച്ചിട്ടുണ്ട്, ഇത് ഫ്ലാറ്റിന്റെ മൊത്തം തുകയുടെ രണ്ട് ശതമാനമാണ്. പ്രമാണത്തിന്റെ രജിസ്ട്രേഷനായി 30,000 രൂപയും അദ്ദേഹം നൽകി.
2020 ഡിസംബർ 31 ന് മുമ്പ് ഡ്യൂട്ടി അടച്ചവർക്ക് സ്റ്റാമ്പ് ഡ്യൂട്ടിക്ക് മൂന്ന് ശതമാനം കിഴിവും 2021 മാർച്ച് വരെ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചവർക്ക് രണ്ട് ശതമാനം കിഴിവും മഹാരാഷ്ട്ര സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. നാല് മാസത്തെ സമയപരിധി സ്റ്റാമ്പ് ഡ്യൂട്ടി അടച്ച തീയതി മുതൽ വിൽപ്പന കരാർ രജിസ്റ്റർ ചെയ്യുന്നതിന് സർക്കാർ നൽകിയിട്ടുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…