അമ്മ എന്ന മലയാളത്തിന്റെ താരസംഘടനയിൽ നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ ദയനീയമായി തോൽവികൾ ഏറ്റുവാങ്ങി മലയാളത്തിന്റെ യുവ നടൻ നിവിൻ പോളിയും അതുപോലെ ഹണി റോസും ആശാ ശരത്തും. വമ്പൻ ആവേശത്തിൽ ആയിരുന്നു ഇത്തവണ തിരഞ്ഞെടുപ്പ് നടത്തിയത്.
മോഹൻലാൽ പ്രസിഡന്റ് ആയി തുടരുമ്പോൾ ജനറൽ സെക്രട്ടറി സ്ഥാനത്തിൽ ഇടവേള ബാബുവും തുടരും. ഇവർ എതിരാളികൾ ഇല്ലാതെ സ്ഥാനത്തിൽ തുടരുമ്പോൾ വമ്പൻ ആവേശത്തിൽ ആണ് മറ്റ് സ്ഥാനങ്ങളിലേക്ക് ഉള്ള മത്സരങ്ങൾ നടന്നത്.
മലയാള സിനിമയിലെ താരസംഘടനായ അമ്മയിൽ വനിതക്ക് പ്രാധാന്യം കുറവാണ് എന്നുള്ള ആരോപണങ്ങൾ നിലനിലക്കുമ്പോൾ അഞ്ച് വനിതകൾ ആണ് ഇത്തവണ എസ്‌സിക്യൂട്ടീവ് കമ്മറ്റിയിൽ ഉള്ളത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ശ്വേത മേനോൻ , മണിയൻ പിള്ള രാജു എന്നിവർ എത്തിയപ്പോൾ ആശ ശരത് ദയനീയമായി പരാജയം ഏറ്റുവാങ്ങി.
ഔദ്യോഗികമായ പദവിയിൽ കഴിഞ്ഞ വട്ടം ഉണ്ടായിരുന്ന നിവിൻ പോളി അതുപോലെ തന്നെ ഹണി റോസ് എന്നിവരും പരാജയപ്പെട്ടു. ഇവർക്ക് എതിരെ വിജയം നേടിയത് ലാൽ , വിജയ് ബാബു എന്നിവർ ആയിരുന്നു.
മണിയൻപിള്ള രാജു , ലാൽ , വിജയ് ബാബു , ബാബുരാജ് , രചന നാരായണൻകുട്ടി , ലെന , സുധീർ കരമന , സുരഭി , ടിനി ടോം , ടോവിനോ തോമസ് , ഉണ്ണി മുകുന്ദൻ എന്നിവർ ആണ് വിജയം നേടിയ എസ്‌സിക്യൂട്ടിവ് അംഗങ്ങൾ.
യുവതാരങ്ങളിൽ നിവിൻ പോളിയുടെ പരാജയം എല്ലാവരിലും യഥാർത്ഥത്തിൽ വലിയ ഞെട്ടൽ ഉണ്ടാക്കി. എന്താണ് നിവിൻ പോളിയുടെ പരാജയ കാരണം എന്നുള്ള ചൂടുപിടിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നതും ഉണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…