അമ്മയുടെ പുതിയ ആസ്ഥാന മന്ദിരം കൊച്ചിയിൽ കഴിഞ്ഞ വാരം ആണ് ഉൽഘാടനം ചെയ്തത്. ഇപ്പോഴിതാ അമ്മ ഉൽഘാടന വേദിയിൽ എക്സിക്യൂട്ടീവ് വനിതാ അംഗങ്ങൾ നാണം കെട്ട് നിൽക്കേണ്ടി വന്നു എന്നാണ് പാർവതി തിരുവോത്ത് പറയുന്നത്. ആണുങ്ങൾ വേദിയിൽ ഇരിക്കുമ്പോൾ സ്ത്രീകൾ വേദിക്ക് അരികിൽ നിൽക്കുകയാണ്.
ഹണി റോസും രചന നാരായണൻകുട്ടിയും അങ്ങനെ നിൽക്കുന്നത്. ഈ ദുരവസ്ഥ തുടരുകയാണ് എന്നാണ് പാർവതി പറയുന്നത്. ആണുങ്ങൾ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. സൈഡിൽ സ്ത്രീകൾ നിൽക്കുന്നു ആണുങ്ങൾ ഇരിക്കുന്നു. ഇങ്ങനെയുള്ള വേദികൾ ഇപ്പോളും ഉണ്ടാകുന്നു. ഒരു നാണവുമില്ലാതെ അത് ഇപ്പോഴും തുടരുന്ന സംഘടനകളുള്ള സമയത്ത് എനിക്കൊരു സിദ്ധാർത്ഥ് ശിവയുടെ അടുത്തിരുന്ന് സിനിമയെക്കുറിച്ച് സംസാരിക്കാൻ കഴിയുന്നു എന്നത് വലിയ കാര്യമാണ്.
എനിക്ക് മുമ്പ് വന്നിട്ടുള്ള ആളുകൾ വ്യത്യസ്ഥമായി ചിന്തിച്ചത് കാരണമാണ് എനിക്കത് സാധിക്കുന്നത്’ മോഹൻലാൽ, മമ്മൂട്ടി, ഇടവേള ബാബു, മുകേഷ്, ജഗദീഷ്, തുടങ്ങിയ എക്‌സിക്യുട്ടീവ് അംഗങ്ങൾ വേദിയിലിരിക്കുകയും എക്‌സിക്യുട്ടീവ് അംഗത്തിലുള്ള ഹണി റോസ് രചന നാരായണൻകുട്ടി എന്നിവർ വേദിക്ക് സമീപം നിൽക്കുകയുമായിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…