സംഗീത സംവിധായകൻ ഗോപി സുന്ദറിനെയും അതുപോലെ തന്നെ ഗായികയും ബിഗ് ബോസ് താരവുമായ അമൃത സുരേഷിനെയും മലയാളികൾക്ക് അത്രമേൽ സുപരിചിതമായ മുഖങ്ങൾ തന്നെയാണ്.
ഇപ്പോൾ ഇരുവരും ഒരു ക്ഷേത്രത്തിൽ വിവാഹം കഴിച്ചു എന്നുള്ള വാർത്തകൾ ആണ് പുറത്തു വരുന്നത്. ഒരു യൂട്യൂബ് ചാനൽ ആണ് ഇരുവരും മാല ചാർത്തി നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു ഇരുവരും പ്രണയത്തിൽ ആണെന്നുള്ള അഭ്യൂഹങ്ങൾ വന്നത്.
തുടർന്ന് ഇരുവരും പ്രണയത്തിൽ ആണെന്നും സ്ഥിരീകരണം ഉണ്ടായിരുന്നു. ആദ്യ വിവാഹം കഴിഞ്ഞു ഭാര്യയോട് പിണങ്ങി ആയിരുന്നു അഭയ ഹിരണ്മയി എന്ന കാമുകിക്കൊപ്പം ഗോപി സുന്ദർ ലിവിങ് ടുഗതർ തുടങ്ങുന്നത്. എന്നാൽ ഇപ്പോൾ അഭയയിൽ നിന്നും അമൃത ഗോപി സുന്ദറിനെ അടർത്തിയെടുത്തു കഴിഞ്ഞു.
ജിമ്മിൽ വെച്ചാണ് ഇരുവരും കൂടുതൽ തവണ കണ്ടതും ഇഷ്ടത്തിൽ ആയതു എന്നും റിപ്പോർട്ടുകൾ ഉണ്ട്. പ്രിയയെ വിവാഹം കഴിഞ്ഞ ഗോപി സുന്ദർ പിന്നീട് വിവാഹ മോചനം നേടാതെ തന്നെ അഭയക്കൊപ്പം താമസം തുടങ്ങിയത്.
എന്നാൽ ഇപ്പോൾ ബാലയിൽ നിന്നും വിവാഹ മോചനം നേടിയ അമൃത ഗോപി സുന്ദറിനൊപ്പം പുതിയ ജീവിതത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
വീണ്ടും പ്രണയത്തിൽ ആകുമ്പോൾ തിരഞ്ഞെടുത്ത ആൾ മാറിപ്പോയോ അമൃതേ എന്നാണു സോഷ്യൽ മീഡിയ വഴി വരുന്ന കൂടുതൽ ചോദ്യങ്ങളും. കഴിഞ്ഞ ദിവസം ആയിരുന്നു അഭയ ഹിരണ്മയി തന്റെ പുത്തൻ ജന്മദിനം ആഘോഷിക്കുന്നത്.
ഈ വേളയിൽ തന്നെയാണ് ഗോപി സുന്ദർ തന്റെ പുതിയ കാമുകിക്കൊപ്പം ഇഴുകി ചേർന്ന് നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വിട്ടതും. എന്തായാലും മലയാള സിനിമയുടെ വീണ്ടും ഒരു ശ്രദ്ധ കേന്ദ്രം ആയി മാറിക്കഴിഞ്ഞു അമൃത സുരേഷ്.
ഗായിക ആയ അമൃത സുരേഷ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥി ആയി നിൽക്കുമ്പോൾ ആയിരുന്നു ബാലയെ കാണുന്നതും പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നത്. എന്നാൽ ഒരു കുട്ടി ജനിച്ചതോടെ ഇരുവരും വേര്പിരിയുന്നത്. ബാല നേരത്തെ രണ്ടാം വിവാഹം കഴിച്ചിരുന്നു. അമൃതയും ഗോപി സുന്ദറും വിവാഹം കഴിഞ്ഞു എന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട് എങ്കിൽ കൂടിയും അതിനെ കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…