പ്രശസ്ത ഓടക്കുഴൽ കലാകാരനും ഗായികമാരായ അമൃത സുരേഷിന്റെയും അഭിരാമി സുരേഷിന്റെയും പിതാവ് കൂടി ആയ പി ആർ സുരേഷ് അന്തരിച്ചു. സ്ട്രോക്ക് ആയതിനെ തുടർന്ന് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ഗായികയും മകളുമായ അമൃത തന്നെ ആയിരുന്നു പിതാവിന്റെ മരണ വിവരം സാമൂഹിക മാധ്യമത്തിൽ കൂടി അറിയിച്ചത്. പൊന്നച്ചൻ ഇനി ഭഗവാന്റെ കൂടെ എന്നായിരുന്നു അമൃത കുടുംബ സമേതമുള്ള ചിത്രത്തിനൊപ്പം കുറിച്ചത്. ചൊവ്വാഴ്ച വൈകിട്ടടെ ആയിരുന്നു വിയോഗം.
ബുധനാഴ്ച രാവിലെ പതിനൊന്നു മണി വരെ സ്വന്തം വസതിയിൽ പൊതു ദർശനതിന് വെച്ച ശേഷം ആയിരിക്കും പച്ചാളം സ്മശാനത്തിൽ സംസ്കരിക്കുക. അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹം ആയിരുന്നു എന്നാണ് അമൃത ഒരിക്കൽ പറഞ്ഞത്. അച്ഛന്റെ പുല്ലാംകുഴലിൽ അമ്മ വീണു പോകുക ആയിരുന്നു.
ജാതി മതത്തിനും അപ്പുറം ഹിന്ദു ആയ സുരേഷ് ക്രൈസ്തവ കുടുംബത്തിൽ ഉള്ള ലൈലയെ വിവാഹം കഴിക്കുന്നത്. മക്കൾക്ക് എല്ലാ സ്വാതന്ത്രങ്ങൾ കൊടുക്കുകയും അതിനൊപ്പം അവരുടെ ഉയർച്ചയിലും വീഴ്ചയിലും കൂടെ നിന്ന പിതാവ് ഇനിയില്ല.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…