വിവാഹം പോലെ പവിത്രമാണ് വിവാഹ മോചനവും എന്നാണ് ഈ അടുത്ത കാലത്തിൽ ഒരു മലയാളം നടിയുടെ വെളിപ്പെടുത്തൽ. വിവാഹം നടക്കുന്നതിനേക്കാൾ കൂടുതൽ ആയി വിവാഹ മോചനങ്ങളും നടക്കുന്നുണ്ട്. വിവാഹ മോചനം ആയാൽ പിന്നെ പരസ്പരം പഴിചാരൽ ആണ് അടുത്ത ഘട്ടം.
അത്തരത്തിൽ പരസ്പരം കുറ്റപ്പെടുത്താൻ നിൽക്കാതെ തന്റെ മകൾക്കൊപ്പം ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നയാൾ ആണ് ഗായികയായ അമൃത സുരേഷ്. നടൻ ബാലയായി ആയിരുന്നു അമൃതയുടെ പ്രണയ വിവാഹം.
എന്നാൽ പിന്നീട് ബാല ആ വിവാഹത്തിന് മുന്നേ പ്രണയം ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് പറഞ്ഞത്. മകൾ ആണ് തന്റെ ലോകം എന്ന് പലപ്പോഴും ബാല സാമൂഹിക മാധ്യമങ്ങളിൽ പറയാറുണ്ട്. അവൾക്ക് വേണ്ടി ആണ് താൻ കൊച്ചിയിൽ താമസമാക്കിയത്.
അവളെ കാണാൻ പോകാൻ ഉള്ള എളുപ്പത്തിനാണ് എന്നൊക്കെ പറയുന്ന ബാല വീണ്ടും ഇപ്പോൾ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. അവന്തിക എന്ന മകൾ ഇപ്പോൾ അമ്മ അമൃത സുരേഷിനൊപ്പമാണ്.
താൻ അമ്മക്കൊപ്പം ഏറെ സന്തോഷവതിയാണ് എന്ന് പലപ്പോഴും അവന്തികയുടെ ഫോട്ടോസ് വരുമ്പോൾ ആരാധകർ കാണാറുമുണ്ട്. ഗായികയായ അമൃതക്ക് ഒരു ട്രൂപ്പ് ഉണ്ട്. കൂടാതെ യൂട്യൂബ് ചാനൽ വഴിയും സജീവമാണ് അമൃത. ഇപ്പോൾ ചോദ്യങ്ങൾക്ക് നൽകിയ മറുപടികൾ ആണ് വൈറൽ ആകുന്നത്.
എങ്ങനെയാണ് അമൃത ഒരു കരുത്തുറ്റ സ്ത്രീ ആയി മാറിയത് എന്നായിരുന്നു ഒരു ചോദ്യം..? ജീവിതത്തിൽ താൻ നേരിട്ട ചില മനോഹരമായ വെല്ലുവിളികൾ ആയിരിക്കും അതിനുള്ള കാരണം. ചുണ്ടിലെ ചിരി സത്യം ആണോ അതോ മിഥ്യയാണോ , സത്യം ആണെങ്കിൽ ആ ചിരിക്ക് പിന്നിൽ ഉള്ള സന്തോഷം എന്താണ്..?
ഇത് മാത്രം ആണ് സത്യം ആയിട്ടുള്ളത്. ചിരി നമുക്ക് നിയന്ത്രിക്കാൻ കഴിയില്ലല്ലോ.. മാത്രവുമല്ല നമുക്ക് ചിരിക്കാൻ ആണെങ്കിൽ മറ്റുള്ളവരുടെ അനുവാദവും വേണ്ടല്ലോ.. ഇത് സത്യമായ ചിരിയാണ്. നല്ല ജീവിതം നയിക്കാൻ ഉള്ള ഉപദേശം എന്താണ്..? എല്ലാവര്ക്കും വരുടേതായ ജീവിതം ആണ് ഉള്ളത്.
എന്റെ ശരി മറ്റുള്ളവരുടെ ശെരി ആയിരിക്കണം എന്നില്ല. ആരുടെ ലൈഫ് ആയും നമുക്ക് ആടിനെ താരതമ്യപ്പെടുത്താനും കഴിയില്ല. സോഷ്യൽ മീഡിയ വഴി അടക്കമുള്ള തുടർച്ചയായ പ്രകോപനങ്ങൾ ഒന്നും തന്നെ ബാധിക്കാറുമില്ല അമൃത സുരേഷ് പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…