Categories: Gossips

വിവാഹ ശേഷം ഒറ്റക്കിരുന്ന് കരയുമായിരുന്നു; ഭർത്താവിന്റെ മുൻ ജീവിതം എനിക്ക് അറിയാം; അനന്യ..!!

എറണാകുളം ജില്ലയിൽ പെരുമ്പാവൂർ ജനിച്ച അനന്യ പോസറ്റീവ് എന്ന ചിത്രത്തിൽ കൂടിയാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് അതെ വര്ഷം തന്നെ താരം നാടോടികൾ എന്ന തമിഴ് ചിത്രത്തിൽ കൂടി തമിഴകത്തും ശ്രദ്ധ നേടി.

മോഹൻലാലിന്റെ മകളായി താരം ശിക്കാർ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിട്ടുള്ള താരം കൂടിയാണ് അനന്യ. ഇപ്പോൾ തന്റെ ജീവിതത്തിൽ ഉണ്ടായ വിവാദങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ഏറെ വിവാദങ്ങൾ ഉണ്ടാക്കി ആണ് അനന്യ ആഞ്ജനേയനെ വിവാഹം കഴിക്കുന്നത്.

തന്നെയും ഭർത്താവിനെയും കുറിച്ചുള്ള ഗോസ്സിപ്പുകളെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ…

വെറുതെ ഒരു പണിയും ഇല്ലാതെ വീട്ടിൽ ഇരിക്കുന്നതുവർ ആണ് തന്നെയും ഭർത്താവിനെയും ഗോസ്സിപ് കോളങ്ങളിലേക്ക് വലിച്ചിഴക്കുന്നത്. അദ്ദേഹം മുമ്പ് വിവാഹം കഴിച്ചത് ആണെന്ന് ഉള്ള പൂർണ്ണ ബോധ്യത്തോടെ ആണ് ഞാൻ അദ്ദേഹത്തെ വിവാഹം ചെയ്തത്.

വിവാഹ ശേഷവും അഭിനയ ലോകത്തിൽ സജീവമാണ് അനന്യ. വിവാഹ ശേഷം തന്റെ കുടുംബം തനിക്ക് എതിരായതിൽ തനിക്ക് പശ്ചാത്താപം ആയിരുന്നില്ല മറിച്ച് വല്ലാത്തൊരു സങ്കടം ആയിരുന്നു ഉണ്ടായിരുന്നത്. ആ വേദന ഒരിക്കൽ പോലും മനസ്സിൽ നിന്നും പോകില്ല. ഒറ്റക്ക് ഇരിക്കുമ്പോൾ കരച്ചിൽ വരും.

മാതാപിതാക്കളെ ധിക്കരിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ ആരും പിന്തുണച്ചില്ല. അച്ഛനെയും അമ്മയെയും കാണണം എന്ന് തോന്നുമ്പോൾ വീട്ടിൽ പോകും. പക്ഷെ ഇപ്പോഴും ചില ബുദ്ധിമുട്ടുകൾ നിലനിൽക്കുന്നുണ്ട്. ഒരിക്കൽ മുറിഞ്ഞത് കൂട്ടി യോജിപ്പിക്കാൻ കൂടുതൽ സമയം വേണ്ടി വരും.

ഭാവിയിൽ എല്ലാം പരിഹരിക്കപ്പെടും എന്ന വിശ്വാസത്തിലാണ്. ആഞ്ജനേയന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായി വീട്ടുകാർക്ക് അറിയാമായിരുന്നു. ഇക്കാര്യം താൻ അമ്മയോട് പറഞ്ഞിരുന്നതാണ്. ആ സമയത്ത് നിയമപരമായി ആ ബന്ധം വേർപെടുത്തി കഴിഞ്ഞിരുന്നു.

അവസാന ചില പേപ്പർ വർക്കുകൾ മാത്രമായിരുന്നു ബാക്കിയാണ് ഉണ്ടായിരുന്നത്. അവർ ആദ്യം പിന്തണച്ചു എങ്കിലും പിന്നീട് ഈ ബന്ധത്തിന് എതിരാകാൻ കാരണം പുറത്തു നിന്നും അദ്ദേഹത്തെ കുറിച്ച് കിട്ടിയ വിവരങ്ങൾ ആണ്. ഒരിക്കലും ദുരൂഹതകൾ നിറഞ്ഞ വ്യക്തിയല്ല ആഞ്ജനേയൻ.

അദ്ദേഹത്തിന്റെ പൂർവ്വ ജീവിതത്തെക്കുറിച്ചു മനസിലാക്കിയിട്ടാണ് താൻ അദ്ദേഹവുമായി വിവാഹിതയായതതെന്നും അനന്യ പറയുന്നു.

അതേ സമയം രവി കെ ചന്ദ്രൻ ഛായാഗ്രഹണവും സംവിധാനം നിർവ്വഹിക്കുന്ന ഭ്രമം ആണ് അനന്യയുടെ പുതിയ മലയാള ചിത്രം. പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവരാണ് ഭ്രമത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago