ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിൽ ആയിരുന്നു അനശ്വര രാജൻ എന്ന താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത്. അനശ്വര കൂടുതൽ ശ്രദ്ധ നേടിയത് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ നായികയായി എത്തിയതോടെ ആണ്. കാവ്യാ പ്രകാശ് സംവിധാനം ചെയ്ത വാങ്ക് എന്ന ചിത്രത്തിലാണ് അനശ്വര താരം അവസാനം അഭിനയിച്ചത്..
ലോക്ക് ഡൌൺ ആയതുകൊണ്ട് മറ്റു താരങ്ങളെ പോലെ അനശ്വരയും വീട്ടിൽ തന്നെയാണ് എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ടിക് ടോക്കിൽ സജീവമാണോ എന്നുള്ളത് ചോദ്യങ്ങൾ പലപ്പോഴും തന്നെ തേടി എത്തുന്നു എന്ന് അനശ്വര പറയുന്നു. അതിന് മറുപടിയായി തന്റെ ഇൻസ്റ്റാഗ്രാമിൽ അതിന് മറുപടി നൽകിയിരിക്കുകയാണ് അനശ്വര.
‘നിരവധി പേർ എനിക്ക് മെസ്സേജ് ആയക്കാറുണ്ട് ഞാൻ ടിക്ക് ടോക്കിൽ ഉണ്ടോ എന്നും എന്തുകൊണ്ട് അതിൽ വീഡിയോ ഒന്നും പോസ്റ്റ് ചെയ്യുന്നില്ലായെന്നും ചോദിക്കാറുണ്ട്. എനിക്ക് ഇതുവരെ ടിക്ക് ടോക്ക് അക്കൗണ്ടുകൾ ഒന്നുമില്ല അതിനെ കുറിച്ച് ഒരു വിവരവുമില്ല.
അതുപോലെ എന്റെ പേരിൽ ഞാനാണെന്ന് രീതിയിൽ നിരവധി അക്കൗണ്ടുകളുണ്ട്. ദയവായി തെറ്റിദ്ധരിക്കരുത്.. ഞാൻ അതിന് ഉത്തരവാദിയല്ല..’ അനശ്വര കുറിച്ചു. കഴിഞ്ഞ ദിവസം അനശ്വര ബീച്ചിൽ നിൽക്കുന്ന ചില ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവച്ചിരുന്നു. ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…