Categories: Gossips

ഏതെങ്കിലും പെൺകുട്ടികൾ എക്സ്പ്രസ്സ്‌ ചെയ്ത് വസ്ത്രം ധരിച്ചാൽ വെടി, വേശ്യ എന്നൊക്കെ വിളിക്കാനാണ് മലയാളികൾക്ക് ഇഷ്ടം; ധരിക്കുന്ന വസ്ത്രവും ലൈഗീകതയും തമ്മിൽ യാതൊരു ബന്ധവുമില്ല; ശ്രീലക്ഷ്മി അറക്കൽ…!!

നടി അഞ്ജന മോഹൻ അഭിമുഖത്തിൽ എത്തിയ വസ്ത്ര ധാരണത്തിനെ കുറിച്ചാണ് ഇപ്പോൾ പോസ്റ്റുകൾ വൈറൽ ആകുന്നത്. യെസ്മ സീരിസിൽ കൂടി ശ്രദ്ധ നേടിയ താരം ഇപ്പോൾ മലയാള സിനിമയിലും സജീവ സാന്നിധ്യമായി മാറിയിരുന്നു.

താരത്തിന്റെ നിരവധി അഭിമുഖങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉള്ളത്. എന്നാൽ അതിൽ വസ്ത്ര ധാരണത്തിൽ കൂടി വിമർശനങ്ങൾ വരുമ്പോൾ നിരവധി ആളുകൾ ആണ് താരത്തിനെ വെടി എന്നും വേശ്യ എന്നും വിളിച്ചത്. എന്നാൽ ഈ വിഷയത്തിൽ പോസ്റ്റുമായി എത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി അറക്കൽ.

പോസ്റ്റ്‌ ഇങ്ങനെ..

ഏതെങ്കിലും പെൺകുട്ടികൾ സോ called എക്സ്പോസ് ചെയ്തു ഡ്രസ്സ് ധരിച്ചാൽ അവരെ ‘ വെടി ‘ അല്ലെങ്കിൽ ‘ വേശ്യാ ‘ എന്ന് വിളിക്കാൻ ആണ് മലയാളികൾക്ക് ഇഷ്ടം.

പെണ്ണുങ്ങൾ സോ called എക്സ്പോസ് ചെയ്തു വസ്ത്രം ധരിക്കുന്നതും അവരുടെ ലൈംഗിക ജീവിതവും ആയി യാതൊരു ബന്ധവും ഇല്ല; ഇനി ഉണ്ടെങ്കിൽ തന്നെ അതൊന്നും ആരെയും ബാധിക്കേണ്ട കാര്യം അല്ല.

ജിമ്മിൽ ഒക്കെ പോയി വർക്ക് ഔട്ട് ചെയ്ത് നല്ല ബോഡി ഉണ്ടാക്കുന്നവരും , നല്ല shape ഉള്ളവരും ഒക്കെ കൂടുതലായി സോ called എക്സ്പോസ് ചെയ്യുന്ന വസ്ത്രം ധരിക്കാറുണ്ട്.

ചില ആൾക്കാർ ഇഷ്ടം കൊണ്ടും സോ called എക്സ്പോസ് ചെയ്തു വസ്ത്രം ധരിക്കാറുണ്ട്.

സോ called എക്സ്പോസ് ചെയ്തു വസ്ത്രം ധരിക്കുക എന്നത് കൊണ്ട് ഇവിടെ ഉള്ള ആൾക്കാർ ഉദ്ദേശിക്കുന്നത് ബികിനി ഇടുക / വയറും ക്ലേവേജ് ഒക്കെ കാണിക്കുക എന്നത് ആണ്.ശരിക്കും എക്സ്പോസ് ചെയ്തു വസ്ത്രം ധരിക്കുക എന്ന വാക്ക് തന്നെ ശരിയല്ല എന്നാണ് എൻ്റെ അഭിപ്രായം.

സെക്സി ആയിട്ട് തന്നെ portray ചെയ്യാൻ ആഗ്രഹം ഉള്ളവര് അത് ചെയ്യുന്നു. ബോഡിയെതന്നെ കല ആയി കാണുന്നവർ മോഡലിംഗ് ചെയ്യുന്നു.

ഒരു കാരണവും ഇല്ലാതെയും സോ called എക്സ്പോസ് ചെയ്തു വസ്ത്രം ധരിക്കാം.

പക്ഷേ ഇവിടെ ആൾക്കാർ വസ്ത്രത്തെ നോക്കിയാണ് ഒരു പെണ്ണിൻ്റെ ലൈംഗിക താൽപര്യം അളക്കുന്നത് എന്നത് വളരെ മോശം ആയ കാര്യം ആണ്.

എനിക്ക് പരിചയം ഉള്ള ഒരു ആൾ അസെക്ഷ്വൽ ആയിരുന്നു , പക്ഷേ സോ called ‘ expose’ ചെയ്തു വസ്ത്രങ്ങൾ ധരിക്കുന്ന ആൾ ആണ്. അവളെ പറ്റി പലരും എന്നോട് ‘ കൊടുപ്പാണോ അവള് എന്നൊക്കെ ചോദിച്ചിട്ടുണ്ട്. അപ്പോള് എനിക്ക് പുള്ളിക്കാരി യോട് പാവം തോന്നിയിട്ടുണ്ട്.

ഇന്ന് ഞാൻ അഞ്ജന മോഹൻ എന്നൊരു നടിയുടെ ഇൻ്റർവ്യൂ കുറച്ച് കണ്ടൂ. നാട്ടിൻപുറം ബാക്ഗ്രൗണ്ടിൽ നിന്ന് വന്നു മോഡലിംഗ് കരിയർ ആയി എടുത്ത ഒരു ലേഡി ആണ് അവർ. അവരുടെ ഇൻ്റർവ്യൂവിന് അടിയിൽ ഈ കേരളത്തിലെ വൃത്തികെട്ട മനുഷ്യരുടെ ഒരു ലോഡ് കമൻ്റ്. ‘ വെടി ‘ എന്നൊക്കെ ആണ് കൂടുതൽ കമൻ്റ്.

ഞാൻ അവരെ പറ്റി കൂടുതൽ സെർച്ച് ചെയ്തപ്പോൾ 2021 le മിസ്സ് കേരള മത്സരത്തിൽ മികച്ച സ്റ്റൈൽ ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ടത് അവരാണ്. മാത്രമല്ല അവർ ഒരു നടി കൂടെ ആണ്.
ഇവരെ ഒക്കെ എന്തിനാണ് ഈ കേരളത്തിലെ മനുഷ്യർ ഇങ്ങനെ slut shaming ചെയ്യുന്നത്?

പലരും വസ്ത്രത്തെ ധരിക്കാൻ ഉള്ള കംഫർട്ട് എന്ന് പറഞ്ഞാണ് നോക്കി കാണുന്നത്.
Fashion industry യില് അത്രമാത്രം പ്രാധാന്യം ഉണ്ട് വസ്ത്രത്തിന്. ധരിക്കാൻ comfortable അല്ലെങ്കിലും ചില വസ്ത്രങ്ങൾ ഫാഷൻ ന് വേണ്ടി നമ്മൾ ധരിക്കാറുണ്ട്.

ബികിനി ഇട്ടു നടന്നാലോ ഇനി ഒന്നും ഇടാതെ നടന്നാലോ വസ്ത്രത്തിൻ്റെ പേരിൽ പെണ്ണുങ്ങളെ ജഡ്ജ് ചെയ്യേണ്ട കാര്യം ഇല്ല. അത് പെണ്ണുങ്ങളുടെ ചോയ്സ് ആണ്.

വസ്ത്രത്തിൻ്റെ നീളം വീതി ഒക്കെ നോക്കി നിങൾ ഒരു പെണ്ണിൻ്റെ ലൈംഗികത അളക്കുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് തെറ്റ് പറ്റി എന്ന് മനസ്സിലാക്കുക.

ഒരു പെണ്ണിൻ്റെ വസ്ത്രവും ലൈംഗികതയ്ക്കും ഒരു ബന്ധവും ഇല്ല.

Plz grow up .

News Desk

Recent Posts

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

5 days ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

2 weeks ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

3 weeks ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

4 weeks ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

1 month ago

അദ്ദേഹത്തിന് പുള്ളിക്കാരി ഒക്കെ ആണെങ്കിൽ ഞാൻ എന്ത് പറയാൻ; ഭർത്താവിനെ കുറിച്ച് വീണ നായർ..!!

സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…

2 months ago