എന്റെ ശരീരം ഇങ്ങനെയായത് എന്റെ കുഴപ്പമാണോ; അഞ്ജിത നായർ സംസാരിക്കുമ്പോൾ..!!
സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന ഒന്നാണ് സ്ത്രീകൾക്ക് എതിരെയുള്ള മോശം കമന്റ്. പ്രത്യേകിച്ച് കുറച്ചു സെലിബ്രിറ്റി ആയി കഴിഞ്ഞാൽ പിന്നെ നിരവധി ഐഡികൾ വഴി ശരീര വിമർശനം നടന്നുകൊണ്ടേ ഇരിക്കും. സിനിമ താരം ആകണം എന്നൊന്നുമില്ല.
യൂട്യൂബ് ചാനൽ നടത്തുന്ന വ്ലോഗർമാർ അടക്കം നിരവധി ആളുകൾ ഈ വിഷയത്തിൽ അനുഭവിക്കുന്ന ദുരിതം ചെറുതൊന്നുമല്ല. യൂട്യൂബ് ആയാലും ഇൻസ്റ്റാഗ്രാം ആയാലും ഒരു വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോൾ അതിന്റെ അഭിപ്രായങ്ങൾ അറിയാം കഴിയണം എന്ന് ആഗ്രഹിക്കുമ്പോൾ അതിൽ കൂടുതൽ വരുന്നത് മോശം കമന്റ് ആണെങ്കിൽ അവരുടെ അവസ്ഥ എന്തായിരിക്കും.
ഇപ്പോൾ വ്ലോഗറായ അഞ്ജിത മേനോൻ തനിക്ക് നേരിടേണ്ടി വരുന്ന ദുരിതങ്ങളെ കുറിച്ച് വേദനകളെ കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ്. തനിക്ക് ഇതിൽ വല്ലാത്ത വേദനയുണ്ട്. താൻ ചെറുപ്പം മുതലേ തടിച്ച ആൾ ആണ്.
ഏഴാം ക്ലാസ് വരെ തടി ഉണ്ടായിരുന്ന എനിക്ക് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ വണ്ണം കുറഞ്ഞു എങ്കിൽ കൂടിയും തുടർന്ന് പ്ലസ് ടു ആയപ്പോൾ വീണ്ടും വണ്ണം കൂടി. ശരീരത്തിനെ കളിയാക്കുന്നത് എന്തിനാണ് ഞാൻ ജനിച്ചപ്പോൾ മുതൽ തടിയുള്ളയാൾ ആണ് അത് എന്റെ കുഴപ്പമാണോ.
എനിക്ക് സഹിക്കാൻ കഴിയുന്നില്ല ചില സമയത്തിലുള്ള കളിയാക്കൽ. എല്ലാവർക്കും ഒരേ ശരീര പ്രകൃതി ആകണം എന്നുണ്ടോ.. ചിലർ മെലിഞ്ഞു ഇരിക്കും. ചിലർ തടിച്ചിരിക്കും. അങ്ങനെ ഇരിക്കുന്നതിൽ മറ്റുള്ളവർക്ക് എന്താ കുഴപ്പം. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കൂ എന്നും അഞ്ജിത പറയുന്നു.
ഓരോരുത്തരും എന്ത് ധരിക്കണം എന്ത് ധരിക്കരുത് എന്നുള്ളത് അവരുടെ അവകാശമാണ്. എന്റെ ശരീരം ഞാൻ ചെറുപ്പം മുതലേ തടിയുള്ള ആളാണ്. അത് എനിക്ക് പ്രകൃതി നൽകിയതാണ്. അതുപോലെതന്നെ ചില ആൾക്കാർ മെലിഞ്ഞ ആയിരിക്കും. അത് അവരുടെ ശരീരപ്രകൃതിയാണ്.
എനിക്ക് ഏറ്റവും കൂടുതൽ കമന്റുകളിൽ കാണാൻ സാധിക്കുന്നത് ബോഡി ഷെയ്മിങ് ആണ്. എന്റെ വസ്ത്രത്തെ പറ്റിയും, പോസിംഗ് നെ പറ്റിയും മുമ്പ് പല പ്രാവശ്യം മോശമായ കമന്റുകൾ വരികയും ഞാൻ അത് പറയുകയും ചെയ്തിരുന്നു.
https://youtu.be/qt4XyYaKA44
പക്ഷേ ഇതിനേക്കാളൊക്കെ വലുതാണ് ബോഡി ഷെയ്മിങ് എന്നുള്ളത്. അങ്ങനെ ഒരിക്കലും ആരും ചെയ്യരുത് എന്ന് താരം വീഡിയോയിൽ അപേക്ഷിക്കുന്നുണ്ട്.