Categories: Gossips

സാന്ദ്ര പോയ സ്ഥാനത്തേക്ക് വിജയ് ബാബുവിനൊപ്പം ആൻ അഗസ്റ്റിൻ ഒന്നിക്കുന്നു; വിവാഹ മോചനത്തിന് ശേഷമാണ് ആൻ വീണ്ടും എത്തുന്നത്..!!

മലയാളിയുടെ പ്രിയ നടൻ അഗസ്റ്റിന്റെ മകൾ എന്ന ലേബലിൽ അഭിനയലോകത്തേക്ക് എത്തിയ നടിയാണ് ആനി അഗസ്റ്റിൻ. ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ആൻ അഗസ്റ്റിനും അഭിനയ ലോകത്തേക്ക് കടന്നത്.

2014ൽ മലയാള സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകനായ ജോമോൻ ടി ജോണിനെ ആൻ വിവാഹം കഴിച്ചു. തുടർന്ന് 2015ൽ വിജയ് ബാബു നായകനായ നീന എന്ന ചിത്രത്തിൽ അഭിനയിച്ച താരം പിന്നീട് സോളോയിൽ ചെറിയ വേഷം ചെയ്യുകയും പിന്നീട് അഭിനയ ലോകത്ത് നിന്ന് ഇടവേള എടുക്കുകയും ചെയ്തു.

2020 ൽ ആനും ജോമോനും വിവാഹ മോചനം നേടിയതിൽ കൂടി ആൻ അഗസ്റ്റിൻ വീണ്ടും അഭിനയ ലോകത്തിലേക്ക് സജീവമാകുക ആയിരുന്നു. സൂരജ് വെഞ്ഞാറന്മൂടിന്റെ നായികയായി ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിൽ അഭിനയിച്ചു എങ്കിൽ കൂടിയും ആൻ സിനിമ ലോകത്തിലേക്കുള്ള തിരിച്ചു വരവ് നടത്തിയത് അഭിനയത്തിൽ കൂടി ആയിരുന്നില്ല എന്നുള്ളതാണ് വാസ്തവം.

മിരാമർ ഫിലിംസ് എന്ന നിർമാണ കമ്പനി വഴി ആയിരുന്നു ആൻ വീണ്ടും സജീവമായി മാറുന്നത്. അബ്ബബ്ബ എന്ന കന്നഡ ചിത്രം നിർമ്മിച്ച് കൊണ്ടായിരുന്നു തുടക്കം. ആൻ അഗസ്റ്റിനും വിവേക് തോമസും ചേർന്നുള്ള നിർമാണ കമ്പനിയാണ് മിരാമർ ഫിലിംസ്. എന്നാൽ ഇപ്പോൾ ആൻ അഗസ്റ്റിന്റെ നിർമാണ കമ്പനി മലയാളത്തിലേക്ക് എത്തുകയാണ്.

വിജയ് ബാബുവും ആൻ അഗസ്റ്റിനും അഭിനയ ലോകത്തിൽ ഒന്നിച്ചിട്ടുണ്ടെങ്കിൽ കൂടിയും ഇപ്പോൾ നിർമ്മാണത്തിലും ഒന്നിക്കുകയാണ് ഈ ചിത്രത്തിൽ കൂടി. നവാഗതനായ ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിന് വേണ്ടിയാണു ഇരുവരും ഒന്നിക്കുന്നത്. ബേസിൽ ജോസഫ്, സുരാജ് വെഞ്ഞാറന്മൂട്, സൈജു കുറുപ്പ്, നിരഞ്ജന അനൂപ്, തന്വി റാം എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

ഫ്രൈഡേ ഫിലിംസ് നിർമ്മിക്കുന്ന പത്തൊൻമ്പതാമത്തെ ചിത്രത്തിൽ സഹ നിർമാതാവ് ആയി ആണ് ആൻ അഗസ്റ്റിൻ എത്തുന്നത്. ഹൃദയം ചിത്രത്തിൽ ജോ എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് ആദിത്യൻ. കരിക്ക് ഫ്ലിക്കിൽ കൂടി വമ്പൻ സ്വീകരണം ലഭിച്ച ആവറേജ് അമ്പിനി എന്ന വെബ് സീരിസ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തതും ആദിത്യൻ ചദ്രശേഖർ ആയിരുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago