നടൻ അഗസ്റ്റിന്റെ മകൾ എന്ന ലേബലിൽ മലയാള സിനിമ ലോകത്തേക്ക് എത്തിയ നടിയാണ് ആൻ അഗസ്റ്റിൻ. ഏറെ കാലത്തെ പ്രണയത്തിനു ശേഷം ആയിരുന്നു ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ ആനിന്റെ ഭർത്താവ് ആയി എത്തുന്നത്.
എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിൽ കൂടി ആണ് ആൻ അഭിനയ ലോകത്തേക്ക് എത്തുന്നത്. പക്വത ഇല്ലാത്ത പ്രായത്തിൽ ആയിരുന്നു തന്റെ വിവാഹം എന്നാണ് ആൻ പറയുന്നത്. ഇരുപത്തിമൂന്നാം വയസിൽ ആയിരുന്നു ആൻ ജോണിനെ വിവാഹം കഴിക്കുന്നത്.
എന്നാൽ ദാമ്പത്യ ജീവിതം തീർത്തും പരാജയമായി മാറുക ആയിരുന്നു. തുടർന്ന് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹ മോചനം നേടുന്നത്. വിവാഹ ശേഷം മലയാള സിനിമ കീഴ്‌വഴക്കം പോലെ തന്നെ ആൻ അത്ര സജീവമായി അഭിനയ ലോകത്തിൽ കണ്ടില്ല.
തുടർന്ന് ഇപ്പോൾ വീണ്ടും ഓട്ടോ റിക്ഷാക്കാരന്റെ ഭാര്യ എന്ന സിനിമയിൽ കൂടി ആണ് തിരിച്ചു വരുന്നത്. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. അച്ഛന്റെ മരണവും അതിന്റെ വേദനയും ഇന്നും തനിക്ക് മറികടക്കാൻ കഴിഞ്ഞട്ടില്ല. ആൻ അഭിമുഖത്തിൽ പറയുന്നത് ഇങ്ങനെ…
അച്ഛന്റെ മരണം ഉണ്ടാക്കിയ വേദന മറികടക്കാൻ ഇതുവരെ കഴിഞ്ഞട്ടില്ല. ഇപ്പോഴും ഞാൻ അച്ഛനോട് സംസാരിച്ചു കൊണ്ട് ഇരിക്കുകയാണ്. വലിയ സങ്കടങ്ങൾ വരുമ്പോൾ ഞാൻ രഞ്ജിത് അങ്കിളേ വിളിച്ചു സംസാരിക്കും. ഞാൻ ഇല്ലേ നിന്റെ കൂടെ എന്ന മുഴങ്ങുന്ന ശബ്ദത്തിൽ അങ്കിൾ പറയുമ്പോൾ അതും വല്ലാത്തൊരു ആശ്വാസം തന്നെയാണ്.
മലയാള സിനിമയിൽ ആഘോഷവും വലിയ വാർത്തയും ആയിരുന്നു ആൻ അഗസ്റ്റിനും ജോമോൻ ടി ജോണും തമ്മിലുള്ള വിവാഹം. അതിനെ കുറിച്ചും ആൻ പറയുന്നുണ്ട്. 23 വയസുള്ള ഒരു കുട്ടി പെട്ടന്ന് എടുത്ത ഒരു തീരുമാനം ആയിരുന്നു ആ വിവാഹം.
പക്ഷെ പക്വതയാണോ വിവാഹ ജീവിതം സുന്ദരം ആക്കുന്നത് എന്നൊന്നും അറിയില്ല. എന്തായാലും ജീവിതത്തിൽ സംഭവിച്ചത് എല്ലാം പോസിറ്റീവ് ആയി കാണുന്നു. ജീവിതത്തിൽ തിരിച്ചടികൾ ഉണ്ടായപ്പോൾ ഞാൻ എന്റെ മുറിയിൽ ഒതുങ്ങിക്കൂടി. സംഭവിക്കുന്ന കാര്യങ്ങൾക്ക് ഒപ്പം ഞാനും ഒഴുകുക ആയിരുന്നു.
ഒരു ദിവസം തീരുമാനം എടുത്തു. ഇങ്ങനെ അടച്ചിരുന്നിട്ട് എന്താണ് കാര്യം. പുറത്തു വന്നേ മതിയാകൂ.. അങ്ങനെ ബാംഗ്ലൂരിലേക്ക് പൊന്നു. ആൻ അഗസ്റ്റിൻ മിരമാർ തുടങ്ങി. പ്രൊഡക്ഷൻ അറിയാത്ത മേഖല ആയിരുന്നു. നന്നായി അധ്വാനിച്ച് നല്ലൊരു ടീം ഉണ്ടാക്കി. ഇപ്പോൾ നല്ല രീതിയിൽ പോകുന്നുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…