Categories: Gossips

ഞാൻ സെറ്റിലേക്ക് വരുമ്പോൾ മമ്മൂക്ക എഴുനേറ്റ് നിൽക്കും; മധുരരാജ ലൊക്കേഷനിൽ ഉണ്ടായ അനുഭവം പറഞ്ഞു അന്ന രാജൻ..!!

അങ്കമാലി ഡയറീസ് അന്ന ചിത്രത്തിൽ കൂടി ലിജോ ജോസ് പല്ലിശേരി കണ്ടെത്തിയ അഭിനേതാവ് ആണ് അന്ന രേഷ്മ രാജൻ. നേഴ്സ് ആയിരുന്ന താരം അഭിനയ ലോകത്തിലേക്ക് എത്തുക ആയിരുന്നു. രാജഗിരി ഹോസ്പിറ്റലിൽ ആയിരുന്നു അന്ന വർക്ക് ചെയ്തിരുന്നത്.

ആദ്യ ചിത്രത്തിൽ 86 പുതുമുഖങ്ങൾ അഭിനയിച്ച ചിത്രത്തിൽ നായികയായി സിനിമ ലോകത്തിലേക്ക് എത്തുമ്പോൾ ഒരിക്കൽ പോലും തന്റെ കരിയർ സിനിമ ആയിരിക്കുമെന്ന് താൻ ഒരിക്കൽ പോലും കരുതിയില്ല എന്ന് അന്ന പലപ്പോഴും പറയാറുണ്ട്.

ആദ്യ ചിത്രം അങ്കമാലി ഡയറീസിന് ശേഷം മോഹൻലാലിന്റെ നായിക ആയി വെളിപാടിന്റെ പുസ്തകം എന്ന ചിത്രം ചെയ്യാൻ ഉള്ള അവസരം താരത്തിന് ലഭിച്ചു.

കൂടാതെ ജയറാമിന്റെ നായികയായി ലോനപ്പന്റെ മാമോദീസ , തുടർന്ന് മമ്മൂട്ടി ചിത്രം മധുര രാജ , ധ്യാൻ ശ്രീനിവാസന്റെ നായികയായി സച്ചിൻ , അയ്യപ്പനും കോശിയും എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ പ്രിത്വിരാജിന്റെ നായിക.

അങ്ങനെ മലയാളത്തിൽ എല്ലാ സൂപ്പർ താരങ്ങൾക്ക് ഒപ്പവും അഭിനയിക്കാൻ കഴിഞ്ഞ താരം കൂടി ആണ് മലയാളികൾ സ്നേഹത്തോടെ ലിച്ചി എന്ന് വിളിക്കുന്ന അന്ന രാജൻ.

ഇപ്പോൾ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആണ് മോഹൻലാൽ , മമ്മൂട്ടി എന്നിവർക്ക് ഒപ്പം അഭിനയിച്ച അനുഭവം അന്ന രാജൻ തുറന്നു പറഞ്ഞത്.

മധുരരാജയിൽ ആയിരുന്നു മമ്മൂട്ടിക്ക് ഒപ്പം അന്ന രാജൻ അഭിനയിച്ചത്. ആ സമയത്ത് സെറ്റിൽ മമ്മൂട്ടി എങ്ങനെ ആയിരുന്നുവെന്ന് വ്യക്തമാക്കുകയാണ് അന്ന.

‘മമ്മൂക്ക് നമ്മളെ ഭയങ്കരമായി റെസ്പെക്ട് ചെയ്യും. നമ്മളൊന്നും ആരുമല്ല പക്ഷേ നമ്മൾ സെറ്റിലേക്ക് കയറി വരുമ്പോൾ അദ്ദേഹം എഴുന്നേൽക്കും. പിറകിൽ ആരെങ്കിലും ഉണ്ടോയെന്ന് ഞാൻ തിരിഞ്ഞുനോക്കും. പക്ഷേ ആരും ഉണ്ടാകില്ല.

അത്രയും ഡൗൺ ടു എർത്ത് ആണ് മമ്മൂട്ടി’ അന്ന പറയുന്നു. മമ്മൂട്ടി എഴുന്നേൽക്കുന്നത് കാണുമ്പോൾ അടുത്തു ചെന്ന് കൈകൂപ്പുമായിരുന്നു എന്നും അന്ന രാജൻ വ്യക്തമാക്കി. മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോൾ പേടി ആയിരുന്നെന്നും മോഹൻലാലിന് ഒപ്പം അഭിനയിക്കുമ്പോൾ അത്ര പേടിയുണ്ടായിരുന്നില്ലെന്നും അന്ന രാജൻ വ്യക്തമാക്കി.

News Desk

Recent Posts

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

21 hours ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

3 weeks ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

4 weeks ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 month ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

1 month ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

2 months ago