ബിഗ് ബോസ് താരവും സീരിയൽ നടനുമായ അനൂപ് കൃഷ്ണൻ വിവാഹിതനായി. ഞായറഴ്ച പുലർച്ചെ ഗുരുവായൂർ അമ്പലത്തിൽ വെച്ച് ആയിരുന്നു വിവാഹം. വിവാഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വളരെ ലളിതമായി ആണ് നടന്നത്.
വിവാഹത്തിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. ഞായറാഴ്ച ലോക്ക് ഡൌൺ ആയതുകൊണ്ട് അനൂപും വധു ഐശ്വര്യയും രാവിലെ ആണ് അബലത്തിൽ എത്തിയത്. തുടർന്ന് ഐശ്വര്യയുടെ കഴുത്തിൽ താലി കെട്ടിയ അനൂപ് കാറിൽ ഇരുവരും മടങ്ങുകയും ചെയ്തു.
ബിഗ് ബോസ്സിൽ എത്തിയപ്പോൾ ആണ് അനൂപ് കൃഷ്ണൻ സീരിയൽ നടന് കൂടുതൽ സ്വീകര്യത ലഭിച്ചത്. അവിടെ വെച്ചആയിരുന്നു തന്റെ പ്രണയിനിയെ കുറിച്ച് അനൂപ് മനസ്സ് തുറന്നതും. കഴിഞ്ഞ ജൂണിൽ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
വിവാഹ നിശ്ചയം കഴിഞ്ഞു എങ്കിൽ കൂടിയും വിവാഹ തീയതി അതീവ രഹസ്യമാക്കി വെക്കുക ആയിരുന്നു. ഇരുവരുടെയും പ്രണയ വിവാഹം ആണ്. കൂടാതെ വിവാഹ നിശ്ചയം കഴിഞ്ഞതോടെ ബോഡി ഷെയിമിങ് ഐശ്വര്യയ്ക്ക് നേരെ ഉയർന്നിരുന്നു. അതിനെതിരെ അനൂപ് പറഞ്ഞത് മാങ്ങായുള്ള മാവിൽ അല്ലെ കല്ലുകൾ അറിയുകയുള്ളൂ.
ഇനിയും മാങ്ങാ ഉണ്ടാവട്ടെ എന്നായിരുന്നു താരം പറഞ്ഞത്. എനിക്ക് ഐശ്വര്യയെ ഇഷ്ടമായി എന്നായിരുന്നു പ്രണയം തോന്നിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ അനൂപ് നൽകിയ മറുപടി. സുഹൃത്തിനൊപ്പമായി ആശുപത്രിയിലേക്ക് പോയപ്പോഴായിരുന്നു അനൂപ് ഐശ്വര്യയെ ആദ്യമായി കണ്ടത്.
അന്ന് അധികം സംസാരിച്ചില്ലെങ്കിലും പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറുകയും പിനിന്നീടത് പ്രണയമായി മാറുകയുമായിരുന്നു എന്നും അനൂപ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ജീവിതത്തിൽ ഒന്നിച്ചിരിയ്ക്കുകയാണ്.
തന്റെ ഇഷ്ട താരം മോഹൻലാലിനോട് വിവാഹത്തെ കുറിച്ച് പറഞ്ഞിരുന്നു എന്നും അനൂപ് പറയുന്നു. അദ്ദേഹം തനിക്ക് ആശംസകളുമായി എന്തായിരുന്നു എന്നും അനൂപ് പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…