നടനായുള്ള ഔദ്യോഗിക അംഗത്വം എടുത്ത് ആന്റണി പെരുമ്പാവൂർ; അമ്മ മീറ്റിങ്ങിൽ കസറി താരം..!!
മോഹൻലാൽ ചിത്രങ്ങൾ മാത്രം നിർമ്മിക്കുന്ന ഒരു നിർമാണ കമ്പനിയിൽ കൂടി തെന്നിന്ത്യൻ സിനിമ ലോകത്തിൽ ഏറ്റവും വലിയ നിർമാണ കമ്പനികളിൽ ഒന്നായ ആശിർവാദ് സിനിമാസിന്റെ അമരക്കാരനായ ആന്റണി പെരുമ്പാവൂർ ഇനി മുതൽ നടീനടന്മാരുടെ സംഘടനായ അമ്മയിൽ അംഗത്വം എടുത്തു.
2000 ത്തിൽ പുറത്തിറങ്ങിയ നരസിംഹം എന്ന ചിത്രത്തിൽ കൂടി ആണ് ആന്റണി പെരുമ്പാവൂർ നിർമാണ രംഗത്തേക്ക് കടക്കുന്നത്. കഴിഞ്ഞ 20 വർഷങ്ങൾ ആയി മുപ്പതിൽ അധികം ചിത്രങ്ങൾ ആണ് ആന്റണി പെരുമ്പാവൂർ നിർമ്മിച്ചത്.
മോഹൻലാൽ അല്ലാതെ മറ്റൊരു നായകനെ വെച്ച് മലയാളത്തിൽ നിർമ്മിച്ച ഒരേയൊരു ചിത്രം ആദിയാണ്. എന്നാൽ ദൃശ്യം എന്ന സൂപ്പര്ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം തെലുങ്കിൽ നിർമ്മിച്ചപ്പോൾ നിർമാണ പങ്കാളി ആയി ആന്റണി പെരുമ്പാവൂർ ഉണ്ടായിരുന്നു.
നിർമാണം കൂടാതെ ആശിർവാദ് തീയറ്ററുകളുടെയും അതുപോലെ മാക്സ് ലാബ് വിതരണ കമ്പനിയും ആന്റണി പെരുമ്പാവൂർ നേതൃത്വം നൽകുന്നുണ്ട്. നിർമാതാവ് എന്ന നിലയിൽ രണ്ട് ദേശിയ അവാർഡ് കൂടാതെ കേരള സംസ്ഥാന അവാർഡും ആന്റണി പെരുമ്പാവൂർ നേടിയിട്ടുണ്ട്.
പട്ടണ പ്രവേശം എന്ന മോഹൻലാൽ ചിത്രത്തിൽ താൽകാലിക ഡ്രൈവർ ആയി എത്തിയ ആന്റണിയെ മോഹൻലാൽ തന്റെ സ്ഥിരം ഡ്രൈവർ ആയി മാറ്റുക ആയിരുന്നു. കിലുക്കം എന്ന ചിത്രം മുതൽ 25 ൽ അധികം ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ ആന്റണി പെരുമ്പാവൂർ അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന അമ്മ ജനറൽ ബോഡി മീറ്റിങ്ങിൽ ആണ് ആന്റണി പെരുമ്പാവൂർ ഔദ്യോഗികമായി അമ്മയിൽ അംഗ്വത്വം നേടിയത്.