രാജ 250 തീയറ്ററിൽ റിലീസ് ചെയ്തില്ലെങ്കിൽ നിന്റെ പടം കളിക്കുന്ന തീയറ്റർ ഞങ്ങൾ പൂട്ടിക്കും; ആന്റണി പെരുമ്പാവൂരിനെതിരെ വെല്ലുവിളി..!!
മാർച്ച് 28ന് ആണ് ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ റിലീസിന് എത്തിയത്. കേരളത്തിൽ 400 ഓളം സ്ക്രീനിൽ ആണ് ചിത്രം റിലീസ് ചെയ്തത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയി എത്തിയ ചിത്രം ലോകമെമ്പാടും 3078 സ്ക്രീനിൽ റിലീസ് ചെയ്തപ്പോൾ പത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഏറ്റവും വലിയ വിജയമായി മാറിക്കഴിഞ്ഞു.
എന്നാൽ, നിർമാതാവും FEUOK പ്രസിഡന്റ് കൂടിയായ ആന്റണി പെരുമ്പാവൂരിനെ വെല്ലുവിളിച്ചിരിക്കുകയാണ് മമ്മൂട്ടി ആരാധകർ. മമ്മൂട്ടി ആരാധകർ വമ്പൻ പ്രതിഷേധം ആണ് ആന്റണി പെരുമ്പാവൂരിന്റെ സോഷ്യൽ മീഡിയ പേജിൽ നടത്തി കൊണ്ടിരിക്കുന്നത്. മമ്മൂട്ടി ചിത്രത്തിന് 250 തീയറ്ററുകൾ കൊടുക്കണം എന്നാണ് ആരാധകർ ആവശ്യം ഉന്നയിക്കുന്നത്. വെല്ലുവിളിയുടെ സ്വരത്തിൽ തന്നെയാണ് മിക്ക കമന്റുകളും.
ചില കമന്റുകൾ ഇങ്ങനെ,
Minimum ഒരു 250 തീയറ്റർ പോലും രാജക്ക് കിട്ടില്ലെങ്കിൽ ഏത് അവന്റെ പടം ആയാലും തീയറ്റർ ഞങ്ങൾ പൂട്ടിക്കും കൂടെ നിന്നെയും
മറ്റൊരു കമന്റ് ഇങ്ങനെ,
ഉളപ്പുണ്ടോ? മമ്മുക്കയുടെ പടത്തിന്റെ wide റിലീസിന് സംഘടനാ നിയമ തടസം! അതും ആന്റണി പെരുമ്പാവൂർ നേത്രത്വം വഹിക്കുന്ന സംഘടനാ, ഇപ്പോൾ നിങ്ങളുടെ ഏകാധിപത്യം അല്ലേ കാണുന്നത്. അന്ന് പേരന്പ് റിലീസ് ചെയ്തപ്പോ അത് തമിഴ് പടം ആയക്കൊണ്ട് screens കൊടുത്തില്ല. നല്ല rush ഉണ്ടായിരുന്ന ആ പടം ഓടിച്ചില്ല. കബാലി, വിവേകം, ഭൈരവ ഒന്നും തമിഴ് പടം അല്ലേ? പിന്നെ അബ്രഹാമിന്റെ സന്തതികളുടെ സമയത്ത് കളക്ഷൻ ഇനി പുറത്ത് വിടില്ല എന്ന സംഘടനയുടെ തിരുമാനം. ഇപ്പോൾ 7 ദിവസം 75 കോലി പത്രത്തിൽ അറിയാതെ മഷി പടർന്നപ്പോൾ വന്നതായിരിക്കും.
ഞാൻ ലാലേട്ടനെ ഒരുപാട് ബഹുമാനിക്കുന്നു. നിങ്ങൾ ഒരു കട്ട എട്ടൻ ഫാൻ ആണേൽ പറഞ്ഞ വാക്കിന്റെ വില കാണിക്ക. നിങ്ങളും നിങ്ങൾ ടെ സം പൂജ്യരായ സംഘടനാ നേതാക്കളും മലയാള സിനിമയെ തകർക്ക്. പക്ഷേ ഒരു പുതിയ തലമുറ വളർന്ന് വരുന്നുണ്ട് എന്ന് ഓർത്തോളു. അതിൽ ഞാന്നുമുണ്ട
മറ്റൊരു കമന്റ് ഇങ്ങനെ,
‘നാണമുണ്ടോ ടോ അന്തോണിച്ചാ
ഒരു വലിയ സഘടനയുടെ തലപ്പത്ത് നിന്ന് കൊണ്ട് ഒരാൾക്ക് വേണ്ടി മാത്രം ചെരച്ച് കൊടുക്കാൻ ആ ദിലീപ് ഏട്ടനെ നെയ് സായ് തട്ടി താൻ ഈ നാറിയ കളി എത്ര നാള് കളിക്കും എന്ന് നമുക്ക് കാണാം.
മോഹൻലാൽ, മമ്മൂട്ടി ആരാധകർ തമ്മിൽ ശക്തമായ തർക്കം തന്നെയാണ് നടന്നു കൊണ്ടിരിക്കുന്നത്.
#Lucifer
Posted by Antony Perumbavoor on Saturday, 6 April 2019