ഒരു നടന്റെ ഡ്രൈവർ ആയി എത്തുകയും തുടർന്ന് അദ്ദേഹത്തിന്റെ സന്തത സഹചാരി ആയി മാറുകയും തുടർന്ന് സിനിമ നിർമാണ രംഗത്തേക്ക് എത്തുകയും ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ നിർമാണ കമ്പനിയുടെ അമരക്കാരനായി മാറുകയും ചെയ്ത ആണ് ആന്റണി പെരുമ്പാവൂർ.
മോഹൻലാലിൻറെ ഡ്രൈവറായി എത്തിയ ആന്റണി പെരുമ്പാവൂർ പിൽക്കാലങ്ങളിൽ മോഹൻലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി മാറുക ആയിരുന്നു. കഴിഞ്ഞ 22 വർഷമായി ആശിർവാദ് സിനിമാസ് എന്ന പേരിൽ നിർമാണ കമ്പനി നടത്തുന്ന ആന്റണി പെരുമ്പാവൂർ ഇപ്പോൾ ചില പ്രേക്ഷക സംശയങ്ങൾക്ക് മറുപടി നൽകുകയാണ്.
കഴിഞ്ഞ കുറെ കാലങ്ങൾ ആയി മോഹൻലാൽ – ആന്റണി പെരുമ്പാവൂർ ടീം ചിത്രങ്ങൾ മാത്രം റിലീസ് ആകുമ്പോൾ അതിനുള്ള കാരണം മോഹൻലാൽ തിരഞ്ഞെടുക്കുന്ന ചിത്രങ്ങളുടെ കഥ കേൾക്കുന്നത് ആന്റണി പെരുമ്പാവൂർ തന്നെയാണോ എന്നുള്ള സംശയം ഉയരുന്നത്. അതിനുള്ള മറുപടി ആന്റണി പെരുമ്പാവൂർ തന്നെ പറയുകയാണ് ഇപ്പൊൾ…
ഇത്തരത്തിൽ ഒരു ചോദ്യം ഉയരുമ്പോൾ ഈ പറയുന്നത് 50 ശതമാനം ശരിയും 50 ശതമാനം തെറ്റുമാണ് എന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു. ആശിർവാദ് നിർമ്മിക്കുന്ന ചിത്രങ്ങൾക്ക് കഥ കേൾക്കുന്നതും തിരഞ്ഞെടുക്കുന്നതും താനും ലാൽ സാറും ഒന്നിച്ച് ഇരുന്നാണ്.
എന്നാൽ മറ്റു നിർമാതാക്കൾക്ക് വേണ്ടി ചെയ്യുന്ന കഥകൾ കേൾക്കാൻ താൻ ഇരിക്കാറില്ല എന്നും അതിന് കാരണം താൻ ഉള്ളത് തുടർന്ന് പറയുന്ന കൂട്ടത്തിൽ ആണെന്നും അങ്ങനെ മറ്റു നിർമാതാക്കൾക്ക് വേണ്ടി പറയുന്ന കഥയിൽ ഞാൻ അഭിപ്രായം പറഞ്ഞാൽ താൻ കാരണം ആണ് ആ ചിത്രം നടക്കാതെ പോയത് എന്നുള്ള ഭാഷ്യം പിന്നീട് ഉണ്ടാവും എന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു.
അതുപോലെ താൻ സിനിമയിൽ അഭിനയിക്കാൻ കാരണം ഒരിക്കൽ പ്രിയദർശൻ സാർ പറഞ്ഞത് അനുസരിച്ച് ക്യാമറക്ക് മുന്നിൽ നിന്നു. അതിന് ശേഷം തനിക്ക് വേഷം ഒന്നുമില്ല , ആന്റണി എന്തെങ്കിലും വേഷം കൊടുക്കൂ എന്നൊക്കെ ലാൽ സാർ പറയും. താൻ അഭിനയിച്ചാൽ സിനിമ വിജയം ആകും എന്നുള്ള കമന്റ് ഒക്കെ കാണാറുണ്ട് എന്നാൽ താൻ അതിൽ വിശ്വസിക്കുന്നില്ല എന്നും ആന്റണി പെരുമ്പാവൂർ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…