മലയാള സിനിമാ ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുന്ന ഒരു അഭിനേത്രിയാണ് അനു ജോസഫ്. നിരവധി ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ച് പ്രശസ്തി നേടിയ അനു ആദ്യമായി സിനിമയിൽ എത്തുന്നത് പാസ്സ് പാസ്സ് എന്ന സിനിമയിലൂടെയാണ്. ശാസ്തീയ നൃത്തം അഭ്യസ്സിച്ചിട്ടുള്ള അനു നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ സംസ്ഥാന കലോൽസവത്തിൽ കലാതിലകമായ താരം കൂടിയാണ് അനു. അനു എന്ന താരത്തിന്റെ ജീവിതത്തിൽ വഴിത്തിവ് ആയത് കലാഭവനിൽ ചേർന്നത് ആയിരുന്നു. തുടർന്ന് താരം സീരിയൽ രംഗത്തേക്ക് വരുന്നത്. ആദ്യം അഭിനയിച്ച സീരിയൽ ചിത്രലേഖ ആയിരുന്നു. തുടർന്ന് നിരവധി സീരിയലുകളിൽ അഭിനയിച്ചു.
അവിടെ നിന്നുമായിരുന്നു സിനിമയിൽ എത്തുന്നത്. ഒന്നുരണ്ട് സിനിമകളിൽ അഭിനയിച്ച താരം കാര്യം നിസ്സാരം എന്ന കൈരളി ടീ.വി. പരമ്പരയിൽ ഹാസ്യവേഷം ചെയ്ത് അനു പ്രശസ്തയായി. കാര്യം നിസ്സാരം എന്ന പരമ്പരയിൽ മോഹനകൃഷ്ണൻ എന്ന വില്ലേജ് ആഫീസറുടെ വക്കീലായ ഭാര്യയുടെ വേഷമാണ് അനുവിന്റേത്.
പിന്നീട് ചരിത്ര പരമ്പരയായ പഴശ്ശിരാജയിൽ അഭിനയിച്ചു. ഒരിടത്തൊരിടത്ത് എന്ന പേരിൽ ഏഷ്യാനെറ്റ് പ്ലസിൽ സമ്പ്രേക്ഷണം ചെയ്ത പരമ്പരയിലും അനുവിനു ഹാസ്യവേഷമായിരുന്നു. മകളുടെ അമ്മ ആലിലത്താാലി സ്നേഹചന്ദ്രിക , വെള്ളിമൂങ്ങ എന്നീ സിനിമകളിൽ അഭിനയിച്ചു. കണ്ണിനും കണ്ണാടിക്കും പാടം ഒന്നു ഒരു വിലാപം ആയിരത്തിൽ ഒരുവൻ ലിസമ്മയുടെ വീട് തുടങ്ങിയവയിലും അനു ജോസഫ് ചെറുതല്ലാത്ത വേഷങ്ങൾ ചെയ്തു.
1985 ൽ ജനിച്ച അനു കലാരംഗത്തും സജീവമായി വരുന്നത് 2000 ൽ ആയിരുന്നു. തുടർന്ന് താരം കഴിഞ്ഞ 21 വർഷങ്ങളായി കലാരംഗത്തു സജീവമായി നിൽക്കുന്നു. അഭിനയത്തിന് ഒപ്പം തന്നെ യൂട്യൂബ് ചാനലിൽ അവതാരകയായും അനു എത്തുന്നുണ്ട്. മുപ്പത്തിയാറു വയസിലേക്ക് എത്തിയ താരം ഇന്നും വിവാഹം കഴിച്ചട്ടില്ല.
വിവാഹം എന്താണ് വൈകുന്നത് എന്ന് ചോദിക്കുമ്പോഴും വ്യക്തമായ മറുപടി അനു ഒരിക്കലും കൊടുത്തിട്ടില്ല. എന്നാൽ ഇപ്പോൾ തന്റെ സ്വകാര്യ ജീവിതത്തെ മനസ്സ് തുറക്കുകയുമാണ് അനു ജോസഫ്. വിവാഹത്തെ കുറിച്ചും മനസ് തുറന്നു പറയുന്നുണ്ട് താരം.
വിവാഹം കഴിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അതൊകൊണ്ടു തന്നെ അതിനു യോജിച്ച വ്യക്തിയെ കണ്ടുമുട്ടുമ്പോൾ അത്തരം ഒരു തീരുമാനം എടുക്കുമെന്നും താരം പറയുന്നു. എന്നും ഒറ്റയ്ക്ക് ജീവ്ക്കാൻ തനിക്ക് താല്പര്യമില്ലെന്നും താരം പറയുന്നു.
താൻ വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയെ കുറിച്ച് തനിക്ക് ചില സങ്കൽപ്പങ്ങൾ ഉണ്ടെന്നും അത് എന്താണെന്നു പറഞ്ഞാൽ തന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും അറിഞ്ഞു തന്നെ നന്നായി മനസിലാക്കുന്ന സ്നേഹിക്കാൻ കഴിയുന്ന വ്യക്തിയായിരിക്കാനാമെന്നും താരം പറയുന്നു. വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഒറ്റയ്ക്കുള്ള ജീവിതം ശരിക്കും ആസ്വദിക്കുന്നുണ്ടെന്നും താരം പറയുന്നു. തിരുവനന്തപുരത്തെ വീട്ടിൽ താൻ ഒറ്റയ്ക്കല്ലെന്നും കുറെ പൂച്ചകുട്ടികൾ ഉണ്ടെന്നും താരം പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…