Categories: Gossips

തന്റെ മത്തൻ കണ്ടോ; വീട്ടിൽ നട്ടുവളർത്തിയ തണ്ണീർ മത്തൻ കായ്ചപ്പോൾ; അനു സിത്താരയുടെ വീഡിയോ വൈറൽ..!!

മലയാളത്തിൽ ഒട്ടേറെ ആരാധകർ ഉള്ള നടിയാണ് അനു സിതാര. ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ മലയാളത്തിന്റെ ഇഷ്ട നായികയായി മാറിയ അനു മികച്ച നർത്തകി കൂടി ആണ്. വിവാഹ ശേഷം അഭിനയ ലോകത്തിൽ എത്തുകയും മലയാളത്തിൽ മുൻനിര നായികയായി തുടരുകയും ചെയ്യുന്ന ആൾ കൂടി ആണ് അനു സിതാര.

മലയാളത്തിലെ സൂപ്പർ താരങ്ങളുടെ അടക്കം നായികയായി എത്തിയിട്ടുള്ള അനു മികച്ച ക്ലാസ്സിക്കൽ നർത്തകി കൂടി ആണ്. 2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിൽ കൂടി ആണ് അനു സിത്താര എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്.

എന്നാൽ ശ്രദ്ധ നേടിയത് ഒരു ഇന്ത്യൻ പ്രണയ കഥ എന്ന ചിത്രത്തിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചതോടെ ആണ്. സത്യനന്തിക്കാട് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. ഇന്ന് മലയാളത്തിൽ മമ്മൂട്ടി പൃഥ്വിരാജ് ദിലീപ് അടക്കമുള്ള സൂപ്പർ താരങ്ങളുടെ നായിക ആയി മാറിയ അനു താൻ അഭിനയ ലോകത്തിൽ ഇത്രയേറെ ഉയരങ്ങളിൽ ഏതാണ് കാരണം തന്റെ ഭർത്താവ് വിഷ്ണു ആണെന്ന് പറയുന്നു.

വെറും വീട്ടമ്മയായി ജീവിക്കേണ്ട തന്നെ അഭിനയ ലോകത്തിലേക്ക് കൊണ്ടുവരാൻ പരിശ്രമങ്ങൾ നടത്തിയത് തന്റെ ഭർത്താവ് ആയിരുന്നു. ഇപ്പോളിതാ വീട്ടിൽ ഉണ്ടായ തണ്ണീർ മത്തൻ മുറിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് പ്രിയ താരം. വീട്ടിൽ കൃഷി ചെയ്തുണ്ടാക്കിയ തണ്ണീർ മത്തൻ ചെടിയിൽ നിന്നും മുറിച്ചെടുത്ത് അടുക്കളയിൽ കൊണ്ടു പോയി മുറിക്കുന്നതുമാണ് വീഡിയോയിൽ.

വീടിന്റെ പുറകു വശത്താണ് തണ്ണീർമത്തൻ വളരുന്നത്. കഴിച്ച തണ്ണിമത്തന്റെ വിത്തിട്ട് തനിയെ മുളച്ചതാണിതെന്ന് നേരത്തെ പങ്കുവച്ച വീഡിയോയിൽ അനു പറഞ്ഞിരുന്നു. വീഡിയോക്ക് കമന്റുമായി നടി പ്രാചി തെഹ്ലാനും താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്. എനിക്കും വേണം അനു ചേച്ചി എന്നാണ് പ്രാചിയുടെ കമന്റ്.

ഇങ്ങോട്ടേക്ക് വരൂ എന്ന മറുപടിയും അനു സിത്താര നൽകിയിട്ടുണ്ട്. ലോക്ഡൗണിനിടെ താരം പുതിയ യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. എന്റെ ഏദൻ തോട്ടം എന്ന പേരിലാണ് വീട്ടിലെ വലിയ കൃഷിത്തോട്ടത്തിന്റെ വീഡിയോ പങ്കുവച്ചത്.

ഓറഞ്ച് സപ്പോട്ട ലൂബി അമ്പഴം ഒട്ടേറെയിനം പേര റംബുട്ടാൻ മുന്തിരി നാരകം മാവ് പേരക്ക മൾബറി ചാമ്പ മുരിങ്ങ തുടങ്ങിയവയാണ് പ്രധാനമായും വീടിന്റെ മുൻ ഭാഗത്ത് നട്ടു വളർത്തുന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago