Categories: Gossips

വിവാഹം കഴിക്കാൻ താല്പര്യമില്ല; കാരണം എന്റെ കൂട്ടുകാർ; അനുമോൾ പറയുന്നു..!!

മലയാളത്തിൽ അറിയപ്പെടുന്ന താരം ആണ് അനുമോൾ. ചായില്യം ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്ക് സ്റ്റാർ എന്നീ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചായില്യത്തിലെ ഗൗരി റോക്ക് സ്റ്റാറിലെ സഞ്ജന കുര്യൻ എന്നിവ ശ്രദ്ധേയമാണ്.

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വെടിവഴിപാട് എന്ന ചിത്രത്തിലെ അഭി.സാരികയുടെ വേഷം തെരഞ്ഞെടുത്തതിൽ അനുമോൾ കാട്ടിയ ധൈര്യം അഭിനയ ജീവിതത്തോട് അനുമോൾക്കുള്ള തികഞ്ഞ അർപ്പണബോധത്തെ വെളിവാക്കുന്നത് ആയിരുന്നു.

ബുള്ളറ്റും 4 × 4 ജീപ്പും കാറും മുതൽ ബസ്സ് വരെ ഓടിക്കുന്ന നല്ലൊരു ഡ്രൈവറായ അനുമോളുടെ ഇഷ്ടപ്പെട്ട ഹോബിയും ഡ്രൈവിങ് ആണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് താരം. മലയാളത്തിൽ ഒരു നല്ല വേഷം അനുമോളെതേടിയെത്തിയിട്ടില്ല.

എപ്പോഴും ടൈപ്പ് കാസ്റ്റ് ചെയപ്പെട്ട് പോകുന്ന വേഷങ്ങളാണ് അനുമോളെ തേടി എത്തിയിട്ടുള്ളത്. ഇതിനെപ്പറ്റി താരം പറയുന്നതിങ്ങനെയാണ് എനിക്കൊരു സ്വപ്ന കഥാപാത്രമൊന്നും ഇല്ല ജീവിതം അതിന്റെ രീതിയിൽ ഞാൻ വിചാരിച്ചതുപോലെ പോകുന്നുണ്ട് സ്വപ്നങ്ങൾ കാണാൻ എനിക്ക് ഭയമാണെന്നാണ് പറഞ്ഞത്.

അനുമോൾ വിവാഹത്തെക്കുറിച്ച് മുമ്പ് നടത്തിയ പ്രസ്താവന സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വിവാഹം കഴിക്കാൻ താൽപ്പര്യമില്ലെന്നാണ് അനു പറയുന്നത്. തന്റെ വിവാഹിതരായ കൂട്ടുകാരിൽ എൺപതു ശതമാനവും ഇപ്പോൾ ഡിവോഴ്സ് ചെയ്തവരാണ്‌. അത് കാണുമ്പോൾ പേടി തോന്നും. പഴയ തലമുറയിലെ പോലെ ഇന്ന് ആർക്കും ആരെയും സഹിക്കാനൊന്നും കഴിയില്ല.

കല്യാണം കഴിച്ചാലും ഇല്ലെങ്കിലും ഞാൻ മനസമാധാനത്തോടെ ജീവിച്ചാൽ മതിയെന്നാണ്‌ അമ്മയുടെ ആഗ്രഹം. ഇതുവരെ ആരോടും പ്രണയം തോന്നിയിട്ടില്ല ലീവിങ്ങ് ടുഗെദറിനോട് താൽപ്പര്യമില്ല. ഒരാൾ തന്റെ ജീവിതത്തിലേക്ക് വന്നാൽ അയാൾക്ക് എന്നെ മനസിലാകുമോയെന്ന പേടിയുണ്ട്.

ഇത്രയും കാലം സ്വതന്ത്രയായി ജീവിച്ച എനിക്ക് പെട്ടെന്നൊരാൾ വന്നാൽ അയാൾക്ക് എങ്ങനെ സ്പേസ് കൊടുക്കാൻ കഴിയും എന്ന സംശയമുണ്ടെന്നും അനു പറഞ്ഞു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago