Categories: Gossips

നവവധുവിന്റെ വേഷത്തിൽ അനുമോൾ; വരനായി എത്തിയ ഷമാൽ കമറുദീനും; വിവാഹം ആരുമറിഞ്ഞില്ലല്ലോ എന്ന് ആരാധകരും..!!

മലയാളത്തിൽ ഏറെ ആരാധകരുള്ള ഷോ അനു സ്റ്റാർ മാജിക്ക്. ലക്ഷ്മി നക്ഷത്ര അനു അവതാരകയായി എത്തുന്നത്. ഷോയിൽ ഒട്ടേറെ കളികളും ചിരി തമാശകളുമായി എത്തുന്നത് മലയാളത്തിലെ താരങ്ങൾ തന്നെ അനു സീരിയൽ സിനിമ മേഖലയിൽ നിന്നുമുള്ള ഒട്ടേറെ താരങ്ങൾ ഉണ്ട് ഈ ഷോയിൽ. ഇപ്പോൾ ബിഗ് ബോസിൽ മത്സരിക്കുന്ന നോബി സ്റ്റാർ മാജിക്കിന്റെ സ്ഥിരം സാന്നിധ്യമായിരുന്നു.

നെൽസൺ , അനുമോൾ , മൃദുല വിജയ് , യുവ കൃഷ്ണ , ഐശ്വര്യ , ബിനു അടിമാലി , അസീസ് , ഷിയാസ് കരീം തുടങ്ങി ഒട്ടേറെ താരങ്ങൾ ഉണ്ട് ഷോയിൽ. സിനിമ സീരിയൽ രംഗത്ത് നിന്നും ഉള്ള ആളുകൾ ആണെങ്കിൽ കൂടിയും ഇവരെ പ്രേക്ഷകർ തിരിച്ചറിഞ്ഞത് ഈ ഷോയിൽ കൂടി അനു എന്ന് വേണം പറയാൻ. സ്റ്റാർ മാജിക്കിൽ കൂടി വലിയ ആരാധകർ ഉണ്ടാക്കിയ താരം അനു അനുമോൾ.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അഭിനയിക്കുന്ന താരത്തിന്റെ കുട്ടിത്തം നിറഞ്ഞ സംസാരവും കൊഞ്ചലും ഒക്കെ ഏറെ ആരാധകരെ നേടി എടുക്കാൻ അനുമോൾക്ക് കഴിഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനു അനു. നേരത്തെ സൂപ്പർ ഹിറ്റ് സീരിയൽ സീതയിൽ അനുമോൾ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ ഒപ്പം ഇപ്പോൾ താരങ്ങൾ എല്ലാം തന്നെ മോഡലിംഗ് രംഗത്തും സജീവമാണ്. അനുമോൾ വിവാഹിതയായോ? എന്നാണ് ഇത് കണ്ട ആരാധകരുടെ ചോദ്യം.

കൈലാഷ് പ്രൊഡക്ഷന് വേണ്ടി നടത്തിയ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അനുമോൾ പങ്കുവച്ചിരിക്കുന്നത്. ഹിന്ദു വധുവായും മുസ്ലിം വധുവായും ക്രിസ്ത്യൻ വധുവായും വേഷമിട്ട ചിത്രങ്ങളും താരം പങ്കു വെച്ചിട്ടുണ്ട്. എന്താണെങ്കിലും വിവാഹവേഷത്തിൽ അനു കൂടുതൽ സുന്ദരി ആയിട്ടുണ്ടല്ലോ എന്നാണ് ആരാധകർ പറയുന്നത്. ചില്ലി റെഡ് കളർ പട്ടു സാരിയാണ് അനുവിന്റെ വേഷം. ഫാഷൻ മോഡൽ ഷമാൽ കമറുദീനും അനുമോൾക്കൊപ്പം ഫോട്ടോഷൂട്ടിന്റെ ഭാഗമായി.

കൈലാസ് പ്രൊഡക്ഷനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ ചിത്രങ്ങൾ പകർത്തിയത് മിഥുൻ ആണ്. കുസൃതി നിറഞ്ഞ സംസാരവും ചിരിയുമൊക്കെയായി ക്യാമറക്കണ്ണുകളുടെ ഇഷ്ടം കവരുന്ന അനുമോൾ സ്റ്റാർ മാജിക് ടീമിനും പ്രേക്ഷകർക്കുമൊക്കെ ഏറെ പ്രിയങ്കരിയാണ്.

നേരത്തെ സ്റ്റാർ മാജിക്കിൽ അനു പ്രണയത്തിൽ ആണെന്ന് ഉള്ള വാർത്തകൾ എത്തിയിരുന്നു. തങ്കച്ചനുമായി ആയിരുന്നു പ്രണയ ഗോസിപ്പ്. എന്നാൽ തന്റെ വിവാഹം എല്ലാവരെയും അറിയിക്കുമെന്ന് പറഞ്ഞു കൊണ്ട് ആണ് ഗോസിപ്പിൽ ഇന്നും അനുമോൾ തടിയൂരിയത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

4 days ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

4 days ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 week ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

4 weeks ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 month ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 month ago