അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത് നിവിൻ പോളിയുടെ നായികയായി ആയിരുന്നു അനുപമ പരമേശ്വരൻ എന്ന തരാം അഭിനയ ലോകത്തിലേക്ക് എത്തുന്നത്. തുടർന്ന് മലയാളത്തിനൊപ്പം അന്യഭാഷകളിൽ കൂടി ചേക്കേറിയ താരത്തിന് മുട്ടൻ പണിയാണ് സോഷ്യൽ മീഡിയയിൽ നിന്നും കിട്ടിയത്.
അനുപമയുടെ ഒഫീഷ്യൽ പേജ് ഹാക്ക് ചെയ്യുക മാത്രം അല്ല താരത്തിന്റെ വ്യാജ ചിത്രങ്ങൾ പേജിൽ സ്റ്റോറി ആയി നൽകുകയും ചെയ്തു. ഇതിനെതിരെ ആണ് താരം സൂക്ഷമായ ഭാഷയിൽ ട്വിറ്ററിൽ കൂടി പ്രതികരണം നടത്തിയത്. അനുപമയുടെ സോഷ്യൽ മീഡിയ പേജ് ഹാക്ക് ചെയ്ത ശേഷം താരത്തിന്റെ തന്നെ മോർഫ് ചിത്രങ്ങൾ ഷെയർ ചെയ്യുക ആയിരുന്നു. തുടർന്ന് താരം തന്നെ ഇക്കാര്യം പറഞ്ഞു കൊണ്ട് പോസ്റ്റ് ഇട്ടു.
തുടർന്ന് താരത്തിന്റെ ഒഫീഷ്യൽ പേജ് അപ്രത്യക്ഷമായി. എന്നാൽ ഇപ്പോൾ വീണ്ടും പേജ് തിരിച്ചെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഉള്ള അസംബന്ധ ചിത്രങ്ങൾ പ്രചാരണം നടത്തുന്ന നിങ്ങൾക്ക് അമ്മയും പെങ്ങളും ഇല്ലേ എന്ന് ചോദിക്കുന്ന താരം. ഇത്തരത്തിൽ പ്രചാരണം നടത്തുന്നവർ ഞരമ്പ് രോഗികൾ ആണെന്ന് പറയുന്നു. നിങ്ങളുടെ തല എന്തെങ്കിലും നല്ല കാര്യങ്ങൾക്ക് ഉപയോഗിച്ച് കൂടെ എന്നും താരം ചോദിക്കുന്നു.
യഥാർത്ഥത്തിൽ ഉള്ള ചിത്രവും മോർഫ് ചിത്രവും വെച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്. താൻ ഒരു പെൺകുട്ടി അല്ലെ എന്നും തന്നോട് എങ്ങനെ ഒക്കെ ചെയ്യാമോ എന്നും സാമാന്യം ബോധം ഉള്ളവർ ഇങ്ങനെ ചെയ്യുമോ എന്നും അനുപമ ചോദിക്കുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…