ഒരുകാലത്തിൽ തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടിയായിരുന്നു അനുഷ്ക ഷെട്ടി. എന്നാൽ കാലം ഏറെ കഴിഞ്ഞതോടെ പഴയ താരപ്രഭ ഒന്നും അനുഷ്‌കയ്ക്ക് ഇപ്പോൾ ഇല്ല.
നിരവധി തവണ പലതാരങ്ങളും പ്രണയ ഗോസിപ്പുകളിൽ അനുഷ്കയുടെ പേര് വന്നിരുന്നു എങ്കിൽ കൂടിയും താരം അതെല്ലാം അപ്പാടെ നിഷേധിക്കുകയാണ് ചെയ്തത്. നടൻ പ്രഭാസുമായി പ്രണയത്തിൽ ആണെന്ന് ആയിരുന്നു നേരത്തെ വാർത്ത എത്തിയത്.
തുടർന്ന് രഞ്ജി ക്രിക്കറ്റ് താരവുമായി അനുഷ്ക പ്രണയത്തിൽ ആണെന്ന് ഇല്ല വാർത്ത വന്നു. ഇപ്പോൾ ഹൈദരാബാദ് ഉള്ള ഒരു ബിസിനസ് മാനായി പ്രണയത്തിൽ ആണെന്നുള്ള വാർത്ത ആണ് എത്തിയത്.
എന്നാൽ അതെല്ലാം വെറും കെട്ടുകഥകൾ മാത്രമാണ് എന്നും ഇവരുമായി തനിക്ക് അത്തരത്തിൽ ഉള്ള പ്രണയ ബദ്ധങ്ങൾ ഒന്നുംതന്നെയില്ല എന്നും അനുഷ്ക പറഞ്ഞിരുന്നു. ഇപ്പോൾ താരം വീണ്ടും വിവാഹ വാർത്തകളിൽ ഇടം നേടിയത്.
തെലുങ്ക് ഓൺലൈൻ മാധ്യമങ്ങൾ ആണ് അനുഷ്ക ഉടൻ വിവാഹം കഴിക്കും എന്നുള്ള വാർത്ത പുറത്തു വിട്ടത്. ഇപ്പോൾ 39 വയസ്സ് കഴിഞ്ഞ താരത്തിന് സിനിമ തിരക്കുകൾ കുറഞ്ഞതോടെ ആണ് വിവാഹം കഴിച്ചു സെറ്റിൽ ആകാം എന്നുള്ള മോഹം വന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു.
തെലുങ്ക് സംവിധായകൻ ആണ് അനുഷ്‌കയെ വിവാഹം കഴിക്കുന്നത് എന്നും അനുഷ്‍കയെ വെച്ച് രണ്ട് സിനിമകൾ ചെയ്ത സംവിധായകൻ ആണ് വരൻ ആയി എത്തുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായി സ്വകാര്യ ചടങ്ങിൽ മാത്രം ആയിരുന്നു വിവാഹം നടക്കുക എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ വീണ്ടും വിവാഹ വാർത്ത എത്തുമ്പോൾ അതിനോട് കാര്യമായ പ്രതികരണം ഒന്നും നടത്തിയിട്ടില്ല അനുഷ്ക. താരം ഔദ്യോഗികമായി പറയുമ്പോൾ ആഘോഷിക്കാം എന്നാണ് ആരാധകർ സൂചിപ്പിക്കുന്നത്. പ്രഭാസുമായി പ്രണയം വന്നപ്പോൾ അനുഷ്ക പറഞ്ഞത്.
എനിക്ക് അദ്ദേഹത്തിനെ പതിനഞ്ച് വര്ഷമായി അറിയാം. എന്റെ മൂന്നുമണി സുഹൃത്തുക്കളിൽ ഒരാൾ ആണ് പ്രഭാസ്. ഞങ്ങൾ രണ്ടുപേരും അവിവാഹിതരും ഓൺ സ്ക്രീൻ ജോഡികൾ ആയതുകൊണ്ടും ആണ് ഇത്തരത്തിൽ ഉള്ള വാർത്തകൾ വരുന്നത്.
ഞങ്ങൾ തമ്മിൽ എന്തെങ്കിലും അതിൽ കൂടുതലായി ഉണ്ടങ്കിൽ എന്നെ പുറത്തുവന്നേനെ എന്നായിരുന്നു 2020 ൽ താരം പ്രതികരിച്ചത്. ഇതിനിടെ അനുഷ്‌കയുടെ വിവാഹം അടക്കം പ്രവചിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് സെലിബ്രിറ്റി ജോത്സ്യനായ പണ്ഡിറ്റ് ജഗനാഥ് ഗുരുജി.
നല്ല നടിയായ അനുഷ്‌ക തന്റെ പ്രൊഫഷണൽ ലൈഫും വ്യക്തി ജീവിതവും തമ്മിൽ ഒന്നിച്ചു ചേർക്കാൻ ഇഷ്ടമില്ലാത്ത വ്യക്തതിയാണെന്നാണ് മുഖലക്ഷണം പറയുന്നതെന്നായിരുന്നു ജ്യോത്സ്യൻ പറഞ്ഞത്. താരത്തെക്കുറിച്ച് പ്രചരിച്ച പ്രണയ പ്രചാരണങ്ങൾ എല്ലാം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
അഹങ്കാരമില്ലാത്ത വ്യക്തിയാണ് അനുഷ്‌കയെന്നും ജീവിതവും ജോലിയും ഒന്നിച്ചു ചെയ്ത് മുന്നോട്ട് പോവുകയാണ് അനുഷ്‌കയുടെ ആഗ്രഹമെന്നും അദ്ദേഹം പറയുന്നുണ്ട്.
പിന്നാലെ അനുഷ്‌കയുടെ വിവാഹം ഇപ്പോൾ നടക്കും എന്നുള്ള പ്രവചനവും ജോത്സ്യൻ നടത്തുന്നുണ്ട്. 2022 ലോ അല്ലെങ്കിൽ 2023 ന്റെ ആദ്യ മാസങ്ങളിലോ തന്നെ വിവാഹമുണ്ടാകുമെന്നാണ് ജോത്സ്യന്റെ പ്രവചനം. അനുഷ്‌കയെ വിവാഹം കഴിക്കാൻ പോകുന്നയാൾ സിനിമയിൾ നിന്നുള്ള ആളായിരിക്കില്ല.
മറ്റൊരു മേഖലയിൽ മികവ് തെളിയിച്ചയാളായിരിക്കുമെന്ന് വരെ ജോത്സ്യൻ പ്രവചിക്കുന്നുണ്ട്. അതേസമയം ബോളിവുഡ് കരിയർ അനുഷ്‌കയുടെ മനസിലില്ലെന്നും തെലുങ്കിൽ അഭിനയിക്കുന്നിടത്തോളം കാലം അനുഷ്‌ക സൂപ്പർ താരമായിരിക്കുമെന്നും ജോത്സ്യൻ പറയുന്നുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…