ഫഹദ് ഫാസിലിന്റെ നായികയായി ഡയിമൻഡ് നെക്ലസ് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് അനുശ്രീ. ശാലീന സുന്ദരി ആയി മലയാള സിനിമയിൽ തുടങ്ങിയ താരം പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും ഇതിഹാസ ചന്ദ്രേട്ടൻ എവിടെയാ എന്നി ചിത്രങ്ങളിൽ കൂടി ആണ് അനുശ്രീ ശ്രദ്ധ നേടിയത്.
കടുത്ത സൂര്യ ആരാധിക കൂടിയ ആയ അനുശ്രീ മലയാളത്തിൽ ഒട്ടുമിക്ക താരങ്ങൾക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട്. എപ്പോഴും സിമ്പിൾ വേഷങ്ങളിൽ ആണ് എത്താറുള്ളത് എങ്കിൽ കൂടിയും ഇപ്പോൾ മോഡേൺ വേഷത്തിൽ ഉള്ള ചിത്രങ്ങൾ താരം തന്നെ തന്റെ സോഷ്യൽ മീഡിയ പേജിൽ കൂടി പങ്കു വെക്കാറുണ്ട്.
നായികയായും സഹ നടിയായും ഒക്കെ തിളങ്ങിയിട്ടുള്ള അനുശ്രീ താൻ സിനിമയിൽ എത്തിയിരുന്നില്ല എങ്കിൽ സെയിൽസ് ഗേൾ ആയേനെ എന്നായിരുന്നു ഒരിക്കൽ പറഞ്ഞത്. സാറ എന്ന പുതിയ സണ്ണി വെയിൻ ചിത്രത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ഒരു സീ ആയിരുന്നു തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴ എന്ന പാട്ട്.
സണ്ണി പാട്ടുപാടും ചേച്ചിയുടെ മകൾ നിർത്തട എന്ന് ചീത്ത വിളിക്കുന്നതും കുട്ടിത്തവും സണ്ണി വെയിന്റെ എക്സ്പ്രെഷനും എല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. നിരവധി ആളുകൾ ആ വീഡിയോ അനുകരണം നടത്തിയിരുന്നു. എന്നാൽ അനുശ്രീ ആൺ സുഹൃത്തുക്കൾക്ക് ഒപ്പം മുന്നാറിൽ ഒരു സിമ്മിങ് പൂളിൽ ആണ് അനുശ്രീ ഈ പാട്ടു പാടി തുള്ളി ചാടുന്നത്.
അനുശ്രീ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം റീൽസിൽ ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഇപ്പോഴത്തെ ട്രെൻഡ് ആയ കുഞ്ഞിപ്പുഴുവിന് ഒപ്പമാണ് എന്നാണ് അനുശ്രീ പോസ്റ്റിൽ കുറിച്ചത്. ചിരിക്കുന്ന സൈമിലി ആണ് സണ്ണി പോസ്റ്റിൽ കമന്റ് ആയി ഇട്ടിരിക്കുന്നത്.
എന്നാൽ നിരവധി ആളുകൾ ആണ് വിമർശനം ആയി എത്തിയത്. ഇനിയും വെറുപ്പിക്കല്ലേ ചേച്ചി നല്ലൊരു ആക്ടർ ആണ് നിങ്ങൾ എന്നാണ് ഒരു കമന്റ്. ഞാൻ ഇഷ്ടപ്പെടുന്ന നടിയായത് കൊണ്ട് ട്രോൾ ചെയ്യുന്നില്ല എന്നാണ് മറ്റൊരു കമെന്റ്. ഇതുപോലെ വെറുപ്പിക്കാൻ ഒരു റേഞ്ച് വേണം എന്നാണ് മറ്റൊരു കമന്റ്. എന്തായാലും പോസ്റ്റ് നിമിഷ നേരംകൊണ്ട് വൈറലായി.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…