പ്രണയം, ഒളിച്ചോട്ടം, വിവാഹം, അതിനു ശേഷം നടക്കുന്ന വിവാഹ മോചനങ്ങളും അത്ര വലിയ സംഭവ ബഹുലമായ കാര്യങ്ങൾ അല്ലാതെ ആയിക്കഴിഞ്ഞു നമ്മുടെ നാട്ടിൽ. എന്നാൽ സെലിബ്രിറ്റികൾക്ക് വരുമ്പോൾ ഇത് വലിയ വാർത്ത ആയി മാറാറുണ്ട്. ഓമന തിങ്കൾ പക്ഷി എന്ന സീരിയൽ വഴി അഭിനയ ലോകത്തിൽ ശ്രദ്ധ നേടിയ താരമാണ് അനുശ്രീ.
എന്നാൽ അനുശ്രീ അഭിനയ ലോകത്തിലേക്ക് എത്തുന്നത് ബാലതാരമായിട്ട് ആയിരുന്നു. തുടർന്ന് അമ്പതിൽ അധികം സീരിയലുകളിൽ താരം അഭിനയിച്ചിട്ടുമുണ്ട്. ഒരു വര്ഷം മുന്നേ ആയിരുന്നു സീരിയൽ ലോകത്തിൽ നിന്നും തന്നെയുള്ള വിഷ്ണുവിനെ അനുശ്രീ പ്രണയിച്ച് വിവാഹം കഴിക്കുന്നത്. അസിസ്റ്റൻഡ് ക്യാമറ മാൻ ആയിരുന്നു വിഷ്ണുവുമായി അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലൊക്കേഷനിൽ വെച്ചായിരുന്നു ഇരുവരും കാണുന്നതും പ്രണയത്തിൽ ആകുന്നതും.
എന്നാൽ വിവാഹം കഴിപ്പിക്കാൻ അനുവിന്റെ കുടുംബം സമ്മതിക്കാതെ ആയപ്പോൾ അവരുടെ സമ്മതമില്ലാതെ ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. വിഷ്ണുവും അനുശ്രീയും തമ്മിൽ ഉള്ള ചില പിണക്കങ്ങൾ കുറിച്ച് അനുശ്രീ നേരത്തെ പറഞ്ഞിരുന്നു.
വിവാഹം കഴിഞ്ഞു രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ തങ്ങൾ തമ്മിൽ വഴക്ക് ഉണ്ടായിട്ടുണ്ട് എന്നും എന്നാൽ നീ വീട്ടിൽ പൊക്കോ എന്നൊക്കെ വിഷ്ണു പറയുമെങ്കിലും കൂടിയും രാത്രി ആകുമ്പോഴേക്കും തങ്ങളുടെ വഴക്ക് തീരുമായിരുന്നു എന്ന് അനുശ്രീ പറയുന്നു. എന്നാൽ ഇപ്പോൾ അനുശ്രീയുടെ കുട്ടിയുടെ നൂലുകെട്ട് ചടങ്ങു നടന്നത്. ഇതിന്റെ വീഡിയോ അനു തന്റെ ചാനൽ വഴി ഷെയർ ചെയ്തിരുന്നു.
എന്നാൽ ആളുകൾ കുഞ്ഞിനേയും അമ്മയ്ക്കും ഒപ്പം അച്ഛൻ വിഷ്ണുവിനെ കാണാതെ ഇരുന്നത് ആണ് കൂടുതൽ ശ്രദ്ധിച്ചത്. ഇതോടെയാണ് നടിയുടെ ഭർത്താവിനെ കുറിച്ച് കൂടുതൽ ചോദ്യങ്ങൾ സോഷ്യൽ മീഡിയ വഴി ഉണ്ടായത്. ഇപ്പോൾ വിവാഹ മോചനത്തിന് കുറിച്ച് അനുശ്രീ തന്റെ ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റ് ആണ് വൈറൽ ആകുന്നത്.
‘വിവാഹ മോചനം എന്നുള്ളത് ദുരന്തമായി ഒരു കാര്യമല്ല. സന്തോഷമല്ലാത്ത കുടുംബ ജീവിതമാണ് ദുരന്തം. സ്നേഹത്തെ കുറിച്ച് കുട്ടികൾക്ക് മോശമായി പറഞ്ഞുകൊടുക്കുന്നതും തെറ്റാണ്. വിവാഹ മോചനം കാരണം ആരും ഇന്നുവരെയും മരിച്ചിട്ടില്ല’ – അനുശ്രീ കുറിക്കുന്നു.
കമന്റ് ബോക്സ് ഓഫ് ആക്കി ആയിരുന്നു അനുശ്രീയുടെ പോസ്റ്റ്. ഗർഭിണി ആയതിനു ശേഷവും വിഷ്ണുവിനൊപ്പമുള്ള നിരവധി പോസ്റ്റുകൾ അനുശ്രീ ഷെയർ ചെയ്തിട്ടുണ്ട്. ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്ന ചിത്രങ്ങൾ അടക്കം താരം ഷെയർ ചെയ്തിരുന്നു.
വിവാഹ മോചനത്തിനെ കുറിച്ചുള്ള കോട്ട്സ് എല്ലാം അനുശ്രീ ഷെയർ ചെയ്തു എങ്കിൽ കൂടിയും ഇരുവരും വേർപിരിഞ്ഞോ എന്നുള്ളതിന്റെ കുറിച്ച് വ്യക്തമായ വെളിപ്പെടുത്തൽ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…