അനുശ്രീ അഭിനയ ലോകത്തിലേക്ക് എത്തുന്നത് ബാലതാരമായിട്ട് ആയിരുന്നു. തുടർന്ന് അമ്പതിൽ അധികം സീരിയലുകളിൽ താരം അഭിനയിച്ചിട്ടുമുണ്ട്. ഒരു വര്ഷം മുന്നേ ആയിരുന്നു സീരിയൽ ലോകത്തിൽ നിന്നും തന്നെയുള്ള വിഷ്ണുവിനെ അനുശ്രീ പ്രണയിച്ച് വിവാഹം കഴിക്കുന്നത്.
അസിസ്റ്റൻഡ് ക്യാമറ മാൻ ആയിരുന്നു വിഷ്ണുവുമായി അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലൊക്കേഷനിൽ വെച്ചായിരുന്നു ഇരുവരും കാണുന്നതും പ്രണയത്തിൽ ആകുന്നതും. എന്നാൽ വിവാഹം കഴിപ്പിക്കാൻ അനുവിന്റെ കുടുംബം സമ്മതിക്കാതെ ആയപ്പോൾ അവരുടെ സമ്മതമില്ലാതെ ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്.
വിഷ്ണുവും അനുശ്രീയും തമ്മിൽ ഉള്ള ചില പിണക്കങ്ങൾ കുറിച്ച് അനുശ്രീ നേരത്തെ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞു രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ തങ്ങൾ തമ്മിൽ വഴക്ക് ഉണ്ടായിട്ടുണ്ട് എന്നും എന്നാൽ നീ വീട്ടിൽ പൊക്കോ എന്നൊക്കെ വിഷ്ണു പറയുമെങ്കിലും കൂടിയും രാത്രി ആകുമ്പോഴേക്കും തങ്ങളുടെ വഴക്ക് തീരുമായിരുന്നു എന്ന് അനുശ്രീ പറയുന്നു.
തുടർന്ന് കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിലും ഇപ്പോൾ ഓണത്തിനും ഭർത്താവ് വിഷ്ണു ഭാര്യക്കും കുഞ്ഞിനും ഒപ്പമില്ല എന്നുള്ളതാണ് കാണാൻ കഴിയുന്നത്. വിവാഹം കഴിഞ്ഞുള്ള ആനിവേഴ്സറിയിൽ ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. അതിനു ശേഷമായിരുന്നു അനുശ്രീക്ക് ആൺകുട്ടി പിറക്കുന്നത്.
ഭർത്താവ് പിണക്കത്തിൽ ആണെന്നും അകൽച്ചയിൽ ആണെന്നും എല്ലാം അനുശ്രീ പറഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം തന്റെ യൂട്യൂബ് ചാനൽ വഴി പറഞ്ഞ അനുശ്രീക്ക് ലഭിച്ചത് വിമർശനം തന്നെ ആയിരുന്നു. സ്വന്തം ജീവിതത്തിൽ ഉണ്ടായ അനുഭവം ഒന്നുമറിയാത്ത കുട്ടിക്കും നല്കുകയാണോ എന്നുള്ളം ചോദ്യങ്ങൾ ആയിരുന്നു കൂടുതലും ഉയർന്നത്.
ഭർത്താവ് വിഷ്ണുവുമായി ചെറിയ സൗന്ദര്യ പിണക്കം മാത്രമായിരുന്നു എന്നാണ് അനുശ്രീ പറയുന്നത്. വിഷ്ണുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും മാറ്റിയിട്ടുമില്ല. എന്നാൽ കുഞ്ഞിന്റെ നൂലുകെട്ടിനും അതുപോലെ ഓണത്തിനുമൊന്നും വിഷ്ണു അനുശ്രീക്കും കുട്ടിക്കും ഒപ്പമില്ല.
എന്നാൽ ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രത്തിൽ താൻ ഒരു സിംഗിൾ മദർ ആണെന്നും സ്വതന്ത്ര ആർട്ടിസ്റ്റ് ആണെന്നും ഉള്ള വെളിപ്പെടുത്തൽ അനുശ്രീ നടത്തിയത്. എന്നാൽ ഇതൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് ഇപ്പോൾ വിഷ്ണു തന്റെ മകനെ കാണാൻ എത്തിയിരിക്കുകയാണ്. വിഷ്ണു സന്തോഷ് തന്നെയാണ് ഈ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ അടക്കം പങ്കുവെച്ചതും.
സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന എന്റെ മാതാവ് എന്ന സീരിയലിന്റെ കാമറ മാൻ ആണ് വിഷ്ണു സന്തോഷ്. തൃശ്ശൂരിൽ ഒരു ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. അനുശ്രീയുടെ കുടുംബത്തിന്റെ എതിർപ്പുകൾ മറികടന്ന് വിഷ്ണുവിനൊപ്പം ഇറങ്ങി പോകുക ആയിരുന്നു.
എന്നാൽ പിന്നീട് ഫ്‌ളവേഴ്‌സ് ചാനലിൽ പരിപാടിക്ക് എത്തിയപ്പോൾ ആണ് വിവാഹ ശേഷം താൻ ഒരുപാടു കഷ്ടപ്പെടുന്നുണ്ടെന്നും കാറിന്റെ ഇ എം ഐ പോലും അടക്കാൻ കഴിയുന്നില്ല എന്നും താനും വിഷ്ണുവുമായി ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ഉണ്ടെന്നും ഇപ്പോൾ തങ്ങൾ എടുക്കുവാനും അകലുവാനും സാദ്ധ്യതകൾ മുന്നിൽ കാണുന്നുണ്ടെന്നും അനുശ്രീ അന്ന് പറഞ്ഞിരുന്നു.
പ്രസവ ശേഷം താൻ ഡിപ്രെഷൻ സ്റ്റേജിലേക്ക് പോയിരുന്നു എന്നും താരം വെളിപ്പെടുത്തൽ നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇത്രയും കാലം നാടൻ ലുക്കിൽ മാത്രം കണ്ടിരുന്ന അനുശ്രീ മോഡേൺ ലുക്കിൽ ഉള്ള പോസ്റ്റ് ആയിരുന്നു ആദ്യമായി പങ്കുവെച്ചത്. ഒരുപാട് നാളുകൾക്ക് ശേഷം മനഃസമാധാനത്തോടെയുള്ള ഒരു ഡ്രൈവ് എന്ന ക്യാപ്ഷൻ വെച്ചുകൊണ്ടായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചത്.
എന്നാൽ ഈ പോസ്റ്റിന് പിന്നാലെ ആണ് ഭർത്താവ് വിഷ്ണു കുട്ടിക്കൊപ്പമുള്ള ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്തിയത്. മടിയിൽ കുഞ്ഞിനെ വെച്ച് നെഞ്ചോടു ചേർത്ത് വെച്ചിരിക്കുന്ന ചിത്രങ്ങൾ ആണ് വിഷ്ണു പങ്കുവെച്ചത്. എല്ലാം പിണക്കങ്ങളും മറന്നോ എന്ന് അറിയില്ല എങ്കിൽ കൂടിയും ഒരച്ഛന്റെ കരുതലിൽ തന്നെയാണ് മകനെ വിഷ്ണു എടുത്തിരിക്കുന്നത്.
എന്നാൽ സോഷ്യൽ മീഡിയ ആഗ്രഹിക്കുന്നത് ഇരുവരും ഒന്നിച്ചു ജീവിക്കണം എന്നുള്ളത് തന്നെയാണ്. അനുശ്രീയുടെ അച്ഛന്റെയും അമ്മയുടെയും അനുശ്രീയുടേത് പോലെ തന്നെ പ്രണയ വിവാഹമായിരുന്നു. എന്നാൽ അനുശ്രീ ജനിച്ച് അടുത്ത കാലത്തിൽ തന്നെ അനുശ്രീയും അച്ഛനും അമ്മയും വേര്പിരിഞ്ഞിരുന്നു.
പിന്നീട് അമ്മക്കൊപ്പം ആയിരുന്നു അനുശ്രീ ജീവിച്ചത്. എന്നാൽ അച്ഛനുമായി സ്നേഹ ബന്ധത്തിൽ ആണ് അനുശ്രീ ഇന്നും. എന്നാൽ അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിക്കാൻ ഉള്ള ഭാഗ്യം ലഭിക്കാതെ പോയ മകൾ ആണ് അനുശ്രീ. അടുത്ത വീടുകളിൽ താമസിക്കുന്ന ആളുകൾ ആയിരുന്നു അനുശ്രീയുടെ അച്ഛനും അമ്മയും.
തുടർന്ന് ഇരുവരും ഇഷ്ടത്തിൽ ആകുകയും വിവാഹം കഴിക്കുകയും ചെയ്യുക ആയിരുന്നു. തുടർന്ന് പതിനൊന്ന് വർഷത്തോളം ഒന്നിച്ചു ജീവിച്ചു, അനുശ്രീക്ക് നാലര വയസ്സ് ഉള്ളപ്പോൾ ആയിരുന്നു ഇരുവരും വേര്പിരിയുന്നത്. ഇപ്പോൾ അനുശ്രീയുടെ ജീവിതത്തിൽ സംഭവിച്ചത് ഒരിക്കലും മകനുണ്ടാവരുത് എന്നും നിങ്ങൾ പിണക്കങ്ങൾ സംസാരിച്ചു തീർത്ത് ഒന്നിക്കണം എന്നും അനുശ്രീയോടു ആരാധകർ സ്നേഹത്തോടെ ഉപദേശിക്കുന്നുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…