കൊച്ചിയിൽ സുഹൃത്തിനൊപ്പം രാത്രി ഓട്ടോയിൽ സഞ്ചരിച്ച നടി അർച്ചന കവിക്ക് പോലീസിൽ മോശം അനുഭവം നേരിടേണ്ടി വന്നു എന്ന് താരം സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു.
ഈ വിഷയത്തിൽ കൊച്ചി പോലീസ് ഇപ്പോൾ അന്വേഷണം ആരംഭിച്ചു. സുഹൃത്തിനും കുടുംബത്തിനും ഒപ്പം രാത്രിയിൽ സഞ്ചരിക്കുമ്പോൾ ആണ് കേരള പോലീസിന്റെ ഭാഗത്ത് നിന്നും തങ്ങൾക്ക് മോശം അനുഭവം ഉണ്ടായെതെന്ന് അർച്ചന ഇൻസ്റ്റാഗ്രാം വഴി വെളിപ്പെടുത്തൽ നടത്തിയത്.
പോലീസിന്റെ ഭാഗത്ത് നിന്നും ഉള്ള ചോദ്യം ചെയ്യൽ തെറ്റല്ല എന്നും എന്നാൽ വളരെ അധികം മോശം ആയ രീതിയിൽ ആയിരുന്നു പോലീസിൽ നിന്നും ചോദ്യങ്ങൾ ഉണ്ടായതെന്ന് അർച്ചന പറയുന്നു. അർച്ചന സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ..
“ജെസ്‌നയും ഞാനും അവളുടെ കുടുംബത്തിനൊപ്പം മിലാനോയിൽ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പോലീസ് ഉദ്യോഗസ്ഥർ ഞങ്ങളെ തടഞ്ഞ് ചോദ്യം ചെയ്തു.ആ ഓട്ടോയിൽ ഞങ്ങൾ സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്.
അവർ വളരെ മോശമായാണ് പെരുമാറിയത്. ഞങ്ങൾക്ക് സുരക്ഷിതമായി തോന്നിയില്ല. ഞങ്ങൾ വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ എന്തിനാണ് വീട്ടിൽ പോകുന്നത് എന്നാണ് ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ എനിക്ക് പ്രശ്‌നമൊന്നുമില്ല. എന്നാൽ അതിന് ഒരു രീതിയുണ്ട്. ഇത് അങ്ങേയറ്റം ശല്യപ്പെടുത്തുന്നതായിരുന്നു.- അർച്ചന കവി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…