നീലതാമര എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ എത്തിയ നടിയാണ് അർച്ചന കവി. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ലാൽ ജോസ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം.
തുടർന്ന് ഇരുപതോളം ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ എത്തിയ അർച്ചന ടെലിവിഷൻ അവതാരകയായും എത്തിയിട്ടുണ്ട്. കൂടാതെ യൂട്യൂബിൽ ഒരു വെബ് സീരിസിലും അർച്ചന പ്രധാന വേഷത്തിൽ അർച്ചന എത്തിയിട്ടുണ്ട്.
സിനിമയിൽ സജീവം അല്ലെങ്കിൽ കൂടിയും സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന നടിമാരിൽ ഒരാൾ ആണ് അർച്ചന കവിയും.
തന്റെ ബ്ലോഗിൽ കൂടി ആരാധകരോട് സംവദിക്കുന്ന അർച്ചന യൂട്യൂബിൽ ഒട്ടേറെ ഫോളോവേർസ് ആണ് ഉള്ളത്.
2016 ൽ ആയിരുന്നു താരത്തിന്റെ വിവാഹം. സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ആയ അബീഷ് മാത്യുവിനെ ആണ് അർച്ചന വിവാഹം കഴിച്ചത്.
അഭിനയ ലോകത്തിൽ വിരളമായി ആണ് എത്താറുള്ളത് എങ്കിൽ കൂടിയും ഇൻസ്റ്റഗ്രാമിൽ അടക്കം സജീവമാണ് അർച്ചന.
വെറും പതിനഞ്ച് ദിവസം കൊണ്ട് തനിക്ക് ജീവിതത്തിൽ മാറ്റങ്ങൾ ആണ് താരം ഇപ്പോൾ ഫോട്ടോ അടക്കം ഷെയർ ചെയ്തു കൊണ്ട് പറഞ്ഞത്.
ലോക്ക് ഡൌൺ കാലത്തിൽ മാനസികമായി വന്ന പ്രശ്നങ്ങളും തടി കൂടിയതിനെ കുറിച്ചും ഓൺലൈൻ വഴി താൻ കണ്ടെത്തിയ ഫിറ്റ്നസ് ട്രൈനെർ വഴി കൂടിയ തന്റെ ഭാരവും ഭക്ഷണ രീതികളിൽ വന്ന മാറ്റവും എല്ലാം മാറ്റം വരുത്താൻ കഴിഞ്ഞു എന്നാണ് അർച്ചന പറയുന്നത്.
കഴിഞ്ഞ പതിനഞ്ചു ദിവസം കൊണ്ട് തനിക്ക് ഉണ്ടായ മാറ്റം എന്നാണ് താരം തന്റെ ചിത്രം പങ്കുവെച്ച് പറഞ്ഞിരിക്കുന്നത്, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഓണ്ലൈനിലൂടെ കണ്ടുമുട്ടിയ പി.ടി. രാജേഷ് എന്ന ഫിറ്റ്‌നസ് ട്രെയിനറാണ് തന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ചതെന്നും അര്‍ച്ചന പറയുന്നത്.
പരിശീലനം തുടർന്ന് പോയിക്കൊണ്ടുതന്നെ ഇരിക്കുകയാണ്. ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോകുവാനുണ്ടെന്നും പറയുന്നത്. തന്റെ ചാടിയ വയറിന്റെയും ഒട്ടിയ വയറിന്റെയും ചിത്രങ്ങൾ അർച്ചന തന്നെ തന്റെ ഇൻസ്റ്റാൻഗ്രാമിൽ കൂടി പങ്കുവെച്ചിട്ടുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…