നീലതാമര എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ എത്തിയ നടിയാണ് അർച്ചന കവി. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ലാൽ ജോസ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. തുടർന്ന് ഇരുപതോളം ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ എത്തിയ അർച്ചന ടെലിവിഷൻ അവതാരകയായും എത്തിയിട്ടുണ്ട്.
കൂടാതെ യൂട്യൂബിൽ ഒരു വെബ് സീരിസിലും അർച്ചന പ്രധാന വേഷത്തിൽ അർച്ചന എത്തിയിട്ടുണ്ട്. സിനിമയിൽ സജീവം അല്ലെങ്കിൽ കൂടിയും സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന നടിമാരിൽ ഒരാൾ ആണ് അർച്ചന കവിയും.
തന്റെ ബ്ലോഗിൽ കൂടി ആരാധകരോട് സംവദിക്കുന്ന അർച്ചന യൂട്യൂബിൽ ഒട്ടേറെ ഫോളോവേർസ് ആണ് ഉള്ളത്. 2016 ൽ ആയിരുന്നു താരത്തിന്റെ വിവാഹം. സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ആയ അബീഷ് മാത്യുവിനെ ആണ് അർച്ചന വിവാഹം കഴിച്ചത്.
ഇപ്പോഴിതാ ജീവിതത്തിൽ തനിക്ക് ഉണ്ടായ ഒരു അനുഭവത്തെ കുറിച്ച് താരം തന്റെ വ്ലോഗിൽ കൂടി പറഞ്ഞത് ആണ് വീണ്ടും വൈറൽ ആകുന്നത്. ഒരിക്കൽ ഭർത്താവിനും സുഹൃത്തുക്കൾക്കും ഒപ്പം അവരുടെ സംസാരത്തിൽ പങ്കെടുക്കാൻ ഒരു അവസരം വന്നു.
അവർ സ്വയ ഭോഗം ആയിരുന്നു അന്ന് സംസാരിക്കാൻ തിരഞ്ഞെടുത്തത്. അത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. വേറെ വഴിയൊന്നും ഇല്ലാതിരുന്നതിനാൽ എനിക്കവരുടെ ഒപ്പം ഇരുന്നു അതൊക്കെ കേൾക്കേണ്ടി വന്നു. പലരും പല സ്ഥലങ്ങളിൽ ഇരുന്നു സ്വയ ഭോ ഗം ചെയ്തതിനെ കുറിച്ചൊക്കെ പറഞ്ഞു.
അവസാനം എന്റെ അവസരം എത്തിയപ്പോൾ ഞാൻ അസ്വസ്ഥയാകുന്നത് കണ്ടു അവർ എന്നെ നിർബന്ധിച്ചില്ല. എന്നാൽ അപ്പോൾ ഒരു സുഹൃത്ത് എന്റെ അടുത്ത് വന്നു എന്നോട് ഒരു സ്വകാര്യം പറഞ്ഞു. അർച്ചന തനിക്ക് ഒരു മകൻ ആണ് ജനിക്കുന്നതെങ്കിൽ അവനോട് ഒരിക്കലും സ്വയം ഭോഗ ചെയ്യരുത് എന്ന് പറയരുത്.
ഇതായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്. ഒരമ്മയായ നീ ഒരിക്കലും മകനോട് ഒരിക്കലും സ്വയം ഭോഗത്തെ കുറിച്ച് സംസാരിക്കരുത്. അത് തെറ്റാണ് എന്ന് അയാൾ ആവർത്തിച്ചു. എന്ത് കൊണ്ട് പറഞ്ഞൂടാ എന്ന് ഞാൻ ആ സുഹൃത്തിനോട് ചോദിച്ചു.
അയാൾ നൽകിയ മറുപടി ഇങ്ങനെയാണ്. സ്വയം ഭോഗം അത് ഒരു വ്യക്തിയുടെ സ്വകാര്യതയാണ്. ഒരിക്കൽ നീ അവനോട് അങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞാൽ പിന്നീട് അത് ചെയ്യാൻ പോകുമ്പോഴെല്ലാം അവന്റെ മനസ്സിൽ നിന്റെ മുഖം വരും.
അത് അവനെ മാനസികമായി തളർത്തും എന്നുമാണ് അദ്ദേഹം മറുപടി നൽകിയത്. അന്ന് ഞാൻ ചിന്തിച്ചപ്പോൾ അത് ശരിയാണ് എന്ന് എനിക്കും തോന്നി. അന്ന് തനിക്ക് ജനിക്കാൻ പോകുന്ന മകനെ ഓർത്താണ് ആ രാത്രിയിൽ ഞാൻ ഉറങ്ങിയത് എന്നും അർച്ചന പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…