എന്റെ മനസപുത്രി എന്ന ഏഷ്യാനെറ്റ് സീരിയൽ വഴി വില്ലത്തി വേഷം ചെയ്തു മലയാളി മനസുകൾ കീഴടക്കിയ താരം ആണ് അർച്ചന സുശീലൻ. ഗ്ലോറി എന്ന വേഷത്തിൽ കൂടി ആയിരുന്നു താരം എത്തിയത്. ഗംഭീര വില്ലൻ റോളുകൾ ചെയ്യാൻ കെൽപ്പുള്ള താരം ആയിരുന്നു അർച്ചന സുശീലൻ.
താരം ഇപ്പോൾ വീണ്ടും വിവാഹം കഴിച്ചു എന്നുള്ള വാർത്ത ആണ് എത്തുന്നത്. അർച്ചന ഡിസംബർ 7 വിവാഹം കഴിക്കുമെന്നുള്ള സൂചനകൾ നൽകിയുള്ള പോസ്റ്റുമായി ദിയ സന എത്തിയതോടെ ആണ് വാർത്ത പുറം ലോകം അറിഞ്ഞത്.
തുടർന്ന് അർച്ചന തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കൂടി വിവാഹ ഫോട്ടോയും അതുപോലെ വിഡിയോയും ഷെയർ ചെയ്തു. ഔദ്യോഗികമായി അറിയിച്ചതോടെ മുൻ നാത്തൂനും നടിയും അവതാരകയുമായ ആര്യ ബാബുവും ആശംസകൾ ആയി എത്തി.
പ്രവീണ് നായരെ ഞാൻ വിവാഹം കഴിച്ചു. നിന്നെ പോലൊരാളെ ജീവിതത്തിലേക്ക് ലഭിച്ച ഞാൻ ഭാഗ്യവതിയാണ്. എനിക്ക് സന്തോഷവും സ്‌നേഹവും നേടി തരുന്നതിന് നിന്നോട് നന്ദി പറയുകയാണ്. വിവാഹത്തിന് വേണ്ടിയുള്ള എന്റെ ലെഹംഗ രൂപകൽപന ചെയ്ത് തന്നതിന് അനു നോബിയ്ക്ക് പ്രത്യേക നന്ദി അറിയിക്കുന്നു.
എന്നുമാണ് അർച്ചന കുറിച്ചത്. പിന്നാലെ വധുവരന്മാരെ എടുത്തുയർത്തി പരസ്പരം ഹാരം അണിയിക്കുന്ന വീഡിയോയും അർച്ചന പോസ്റ്റ് ചെയ്തിരുന്നു. അമേരിക്കയിൽ വെച്ച് നടത്തിയതിനാൽ ഫ്ലാറ്റിന് ഉള്ളിൽ വെച്ച് അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം നടന്നതെന്നാണ് വ്യക്തമാവുന്നത്.
വരും ദിവസങ്ങളിൽ വിവാഹവുമായി ബന്ധപ്പെട്ട് കൂടുതൽ വിശേഷങ്ങൾ നടി തന്നെ അറിയിക്കുമെന്നാണ് കരുതുന്നത്. അതേ സമയം അർച്ചനയുടെ സഹോദരന്റെ ഭാര്യ ആയിരുന്ന നടി ആര്യയും നാത്തൂന് ആശംസകൾ അറിയിച്ച് എത്തിയിരുന്നു. അഭിനന്ദനങ്ങൾ പ്രിയപ്പെട്ടവളേ കണ്ണ് തട്ടാതെ ഇരിക്കട്ടേ..
എന്നുമാണ് അർച്ചനയുടെ പോസ്റ്റിന് താഴെയുള്ള കമന്റിൽ ആര്യ എഴുതിയത്. സാധിക വേണുഗോപാൽ, വീണ നായർ തുടങ്ങിയവരും താരദമ്പതിമാർക്കുള്ള ആശംസ അറിയിച്ചു. അർച്ചനയുടെ വിവാഹ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് സീരിയൽ നടൻ ദീപൻ മുരളി ആശംസകൾ അറിയിച്ചത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…