ജോലിക്കാരിയെ നോക്കുകുത്തിയായി ഭക്ഷണം കഴിച്ച സംഭവം; വീഡിയോക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി അർച്ചന സുശീലൻ..!!

എന്റെ മനസപുത്രി എന്ന ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സീരിയലിൽ ഗ്ലോറി എന്ന വില്ലത്തി വേഷം ചെയ്തു ശ്രദ്ധ നേടിയ ആൾ അർച്ചന സുശീലൻ. പാതി മലയാളിയായ അർച്ചന നിരവധി പരമ്പരകളിൽ വില്ലത്തി വേഷം ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ താരം സീരിയലുകളിൽ സജീവമല്ലാതെ ആയപ്പോൾ ആണ് ഏറ്റവും വലിയ റിയാലിറ്റി ഷോകളിൽ ഒന്നായ ബിഗ് ബോസ്സിന്റെ മലയാളം പതിപ്പിൽ മത്സരാർത്ഥിയായ എത്തിയത്.

എന്നാൽ ഇപ്പോൾ ലോക്ക് ഡൌൺ ആയതോടെ വീട്ടിൽ അച്ഛനും അമ്മയ്ക്കും ഒപ്പം ആണ് താരം. ടിക് ടോക്കിൽ സജീവം ആയ താരം കഴിഞ്ഞ ദിവസം ഷെയർ ചെയ്ത ഒരു വിഡിയോയിൽ ആണ് ട്രോൾ വാങ്ങി കൂട്ടിയത്. അമ്മയ്ക്കും അച്ഛനും അർച്ചന പാകം ചെയ്ത പനീർ ബട്ടർ മസാല നൽകുന്നതിന് വേലക്കാരി നോക്കി നിൽക്കുന്ന വീഡിയോ ആണ് വൈറൽ ആയത്. നിരവധി ആളുകൾ ആണ് വിമർശനവും ആയി എത്തിയത്. എന്നാൽ ഈ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തിൽ എത്തിയിരിക്കുകയാണ് അർച്ചന ഇപ്പോൾ…

വിഡിയോയിൽ കാണുന്ന പെൺകുട്ടി ഭക്ഷണം കഴിക്കുന്ന വിഡിയോയും ഒരു പോസ്റ്റുമാണ് അർച്ചന പങ്കുവെച്ചത്. എന്നെ വിമർശിക്കുന്നവർക്ക് ഉള്ള ഒരു പോസ്റ്റ് ആണ് ഇത്. ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടു വിശദീകരണം നൽകേണ്ടി വരും എന്ന് കരുതി ഇരുന്നില്ല. അവൾ കുടുംബത്തിലെ ഒരു അംഗം ആണ്. കുടുംബത്തിൽ ഉള്ള മുതിർന്നവരെ ബഹുമാനിക്കണം എന്നാണ് മാതാപിതാക്കൾ പഠിപ്പിച്ചു തന്നിട്ടുള്ളത്.

ആദ്യം ഡാഡിക്കും മമ്മിക്കും ഭക്ഷണം കൊടുത്തതും അതുകൊണ്ടാണ്. എന്റെ പോസ്റ്റുകളിൽ എനിക്കൊപ്പം റിങ്കിയും ഉണ്ട്. എന്നോടൊപ്പം വർക്ക് ഔട്ട് ചെയ്തത് കൊണ്ടാണ് അവൾ ക്ഷീണിച്ചിരിക്കുന്നത് എന്നും ആണ് അർച്ചന പോസ്റ്റിൽ കൂടി വ്യക്തം ആക്കിയിരിക്കുന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago