മലയാളത്തിൽ ഏറെ പ്രിയങ്കരിയായ താരം ആണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ കൂടി ശ്രദ്ധ നേടിയ താരം മികച്ച കോമഡി നടിയും അതോടൊപ്പം മോഡലും അവതാരകയും നർത്തകിയും ഒക്കെ ആണ്. വിവാഹിതയായ താരത്തിന് ഒരു മകൾ കൂടി ഉണ്ട്.
എന്നാൽ ബിഗ് ബോസ് മലയാളം സീസൺ 2 ൽ മത്സരാർത്ഥിയായി എത്തിയതോടെ ആണ് താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ച് പ്രേക്ഷകർ അറിഞ്ഞത്.
അവതാരകയും നടിയും ഒക്കെ ആണെങ്കിൽ കൂടിയും ആര്യ മികച്ച മോഡൽ കൂടി ആണ്. മോഡലിംഗ് രംഗത്ത് നിന്ന് ആയിരുന്നു താരം പിന്നീട അവതാരകയായും ബഡായി ബംഗ്ലാവിലും ഒക്കെ ശ്രദ്ധ നേടിയത്.
സാമൂഹിക മാധ്യമത്തിൽ ഏറെ സജീവം ആയ ആര്യ നിരവധി ചിത്രങ്ങളും വിശേഷങ്ങൾ എല്ലാം പങ്കു വെച്ച് എത്താറുണ്ട്. എന്നാൽ ബിഗ് ബോസ് സീസൺ 2 ൽ കൂടി ഒട്ടേറെ വിമർശകർ ഉണ്ടാക്കിയ ആൾ കൂടി ആണ് ആര്യ. ഇപ്പോൾ ആര്യ പങ്കുവെച്ച ഒരു പോസ്റ്റ് യൂട്യൂബ് ചാനലിൽ വന്നത് മറ്റൊരു രീതിയിൽ ആണെന്ന് പറയുക ആണ് താരം.
മോൾക്ക് കരൾ മാറ്റി വെക്കണം കൈ കൂപ്പി സഹായം അഭ്യർത്ഥിച്ച് ആര്യ എന്നായിരുന്നു പോസ്റ്റ്. അതിനെ കുറിച്ച് ആര്യ പറഞ്ഞത് ഇങ്ങനെ..
ഞാൻ സ്റ്റോറിൽ പങ്കു വെച്ച രണ്ടു ന്യൂസ് ലിങ്ക് ആണ് ഇത്. ഓൺലൈൻ ന്യൂസ് ചാനലുകളിൽ കറങ്ങി തിരിയുന്ന ന്യൂസ് ആണ് ഇത്. സത്യത്തിൽ ഈ വാർത്തക്ക് എതിരെ എങ്ങനെ പ്രതികാരിക്കണം എന്ന് അറിയില്ല.
എന്റെ സ്റ്റോറി കണ്ടു കാര്യം മനസിലാക്കിയ ആളുകൾക്ക് കാര്യം മനസിലായിട്ട് ഉണ്ടാവും. അങ്ങനെ മനസിലാക്കിയ സുഹൃത്തുക്കൾ ആണ് ഈ പോസ്റ്റ് എനിക്ക് അയച്ചു തന്നിരിക്കുന്നത്. എനിക്ക് ഇത്രേം ആണ് പറയാൻ ഉള്ളൂ , എന്റെ കുഞ്ഞിന് ഒരു കുഴപ്പവും ഇല്ല.
ദൈവത്തിന്റെ കൃപകൊണ്ട് അവൾ ആരോഗ്യത്തോടെ ഇരിക്കുന്നു. ഇന്നലെ ഞാൻ സ്റ്റോറി ഇട്ടത് ഒരു സുഹൃത്തിന്റെ സുഹൃത്തിന്റെ കുഞ്ഞിന് വേണ്ടി ആണ്. ആ കുഞ്ഞിന് ആണ് ഈ ലിവറിന്റെ ശസ്ത്രക്രീയ നടത്തുന്നത്.
ഈ ന്യൂസ് എന്റെ പേരിലും എന്റെ കുഞ്ഞിന്റെ പേരിൽ ആണ് വരുന്നത് എങ്കിലും ഞാൻ ഇതിനെതിരെ രൂക്ഷമായി പ്രതികരിക്കാത്തത് ഒരു കുട്ടിയുടെ കാര്യം ആയതുകൊണ്ട് ആണ്.
അതുപോലെ ആ ന്യൂസ് ആ കുഞ്ഞിന് വേണ്ടി എന്ന രീതിയിൽ വാർത്ത കൊടുത്താൽ ആരും വായിക്കില്ലേ എന്നും ആര്യ ചോദിക്കുന്നു. എന്തായാലും വ്യാജ വാർത്തക്ക് എതിരെ ആര്യ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…