ഞാനും ഭർത്താവും മക്കളും ഉള്ള കുടുംബം വേണം; തുറന്ന് പറഞ്ഞു ആര്യ; ആശംസകളുമായി ആരാധകർ..!!

ബഡായി ബംഗളാവ് എന്ന പരിപാടിയിൽ കൂടി മലയാളികൾക്ക് സുപരിചിതയായ താരം ആണ് ആര്യ. കോമഡി പരിപാടിയിൽ കൂടി ഏറെ ശ്രദ്ധ നേടിയ ആര്യ മികച്ച നടിയും അവതാരകയും ആണ്. മോഡൽ കൂടിയായ ആര്യ നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. താരം സോഷ്യൽ മീഡിയയിൽ കൂടി എപ്പോഴും ആരാധകർക്ക് മുന്നിൽ എത്തുകയും തന്റെ സങ്കടങ്ങളും സന്തോഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറും ഉണ്ട്.

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥി ആയി എത്തിയ ആര്യ ഏറെ ആരാധകർക്ക് ഒപ്പം ഏറെ വിമർശകരെയും ഉണ്ടാക്കി എന്ന് വേണം പറയാൻ. ഇപ്പോൾ തന്റെ വിശേഷങ്ങൾ പങ്കു വെച്ച് എത്തിയിരിക്കുകയാണ് ആര്യ. ഇപ്പോൾ തന്റെ മനസ്സിൽ ഉള്ള ആഗ്രഹം ആര്യ പ്രേക്ഷകർക്ക് മുന്നിൽ പറഞ്ഞിരിക്കുകയാണ്. ടെലിവിഷൻ ഷോയിൽ കൂടിയും സിനിമയിൽ കൂടിയും തിളങ്ങിയ ആര്യ ഏഷ്യാനെറ്റിലെ ബഡായി ബംഗാളവ് എന്ന പരിപാടിയിൽ കൂടിയാണ് പ്രേക്ഷകർക്ക് സുപരിചിതയായത്. എന്നാൽ ബിഗ് ബോസിൽ എത്തിയതോടെ ആര്യയുടെ ആരാധകർ തന്നെ താരത്തിന്റെ വിരോധികൾ ആയി എന്നുള്ളത് ആണ് മറ്റൊരു സത്യം.

ബിഗ് ബോസ്സിൽ നിന്നും രജിത് പുറത്തായതോടെ ആര്യ തന്നെ വിജയി ആകുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. എന്നാൽ ഷോ അവസാന ഘട്ടത്തിലേക്ക് എത്തുന്നതിന് മുന്നേ ലോക്ക് ഡൌൺ ആയതോടെ ഉപേക്ഷിക്കുക ആയിരുന്നു. തുടർന്ന് സോഷ്യൽ മീഡിയയിൽ പൊങ്കാലകൾ വാരിക്കൂട്ടിയ ആര്യ അതിനെയെല്ലാം ധീരമായി മറികടക്കുകയും ചെയ്തു. തന്റെ നിലപാടുകൾ വ്യക്തമാക്കാൻ ഒട്ടും പിന്നിൽ അല്ലാത്ത ആര്യ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പിൽ കൂടി പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. വിമര്ശങ്ങളിൽ ഞാൻ തളരാറില്ല എന്ന് ആദ്യ പറയുന്നു.

കാര്യങ്ങൾ വളരെ പോസിറ്റീവ് ആയി മാത്രം ആണ് ഞാൻ ചിന്തിക്കുന്നത്. നമ്മളെ സ്നേഹിക്കുന്നവരും നമ്മൾ സ്നേഹിക്കുന്നവരെ കുറിച്ചും മാത്രം ആണ് ചിന്തിക്കാറുള്ളൂ. ഒരുപാടു ആളുകൾ തന്നെ ഇഷ്ടം ആണ് അതിൽ തനിക്ക് സന്തോഷം ഉണ്ട്. എന്നാൽ തന്നെ വിമർശിക്കുന്നവരെ കുറിച്ചും വെറുക്കന്നവരെ കുറിച്ചും ഞാൻ ഓർക്കാറില്ല. തന്റെ ജാനിനെ കുറിച്ചുള്ള തുറന്നു പറച്ചിൽ ആണ് പിന്നീട് പുനർവിവാഹം ഉടൻ ഉണ്ടാവും എന്നുള്ള സൂചന ആരാധകർക്ക് നൽകിയത്. ബിഗ് ബോസ്സിൽ നിന്നും തിരിച്ചു വന്നാൽ അധികം വൈകാതെ കല്യാണം ഉണ്ടാവും എന്ന് താരം നേരത്തെ പറഞ്ഞിരുന്നു.

എലീനയുടെയും ഫുക്രുവിന്റെയും കല്യാണത്തിൽ ആരുടെ ആദ്യം ഉണ്ടാവും എന്നുള്ള ചോദ്യത്തിൽ ആര്യ ചേച്ചി എന്നായിരുന്നു മൂവരും ഒന്നിച്ചുള്ള ലൈവിൽ പറഞ്ഞത്. ഞാനും ഭർത്താവും മക്കളും കൂടി ഉള്ള നല്ലൊരു കുടുംബം എനിക്ക് വേണം. അതാണ് താൻ ആഗ്രഹിക്കുന്നത് എന്ന് ആര്യ മുന്നേ പറഞ്ഞിരുന്നു. മനസിലെ ആഗ്രഹത്തെ കുറിച്ച് ചോദിച്ചപ്പോൾ ആണ് ആര്യ ഇക്കാര്യം പറഞ്ഞത്. ആര്യയുടെ ജാൻ ആരാണ് എന്നും വിവാഹം എന്നൊക്കെ എന്നുമാണ് ആരാധകർ ചോദിക്കുന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago