ഏറ്റവും കൂടുതൽ സീരിയലുകൾ സംപ്രേഷണം ചെയ്തു മലയാളത്തിൽ ഇന്നും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചാനൽ ആണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റിൽ രാത്രി 7 മണിക്ക് സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയലിന് വമ്പൻ റേറ്റിങ് ആണ് ഉള്ളത്. മീര വാസുദേവ് ആണ് സീരിയലിൽ കേന്ദ്ര കഥാപാത്രം അവതരിപ്പിക്കുന്നത്.
സുമിത്ര എന്ന കഥാപാത്രം ആയി ആണ് മീര എത്തുന്നത്. സുമിത്രയുടെ മരുമകൾ അനന്യയുടെ വേഷത്തിൽ എത്തുന്നത് ആതിര മാധവ് ആണ്. ആതിര ഇപ്പോൾ യഥാർത്ഥ ജീവിതത്തിലും മരുമകൾ ആയി കഴിഞ്ഞു. കുടുംബ വിളക്കിൽ ആദ്യം നെഗറ്റീവ് ഷെഡ് ഉള്ള കഥാപാത്രം ആയിരുന്നു ആതിരയുടേത് തുടർന്ന് പോസിറ്റീവ് കഥാപാത്രം ആയി മാറുക ആയിരുന്നു.
പുതുമുഖമല്ല ആതിര. അവതാരകയായും അഭിനേത്രിയായും പ്രേക്ഷകർക്ക് പരിചിതയായ ആതിര എൻജിനീയറിങ് മേഖലയിലെ ഉയർന്ന ഉദ്യോഗം രാജി വച്ചിട്ടാണ് അഭിനയം ആണ് തന്റെ പ്രവർത്തന മേഖലയാക്കിയത്. ആതിര വിവാഹം കഴിച്ചിരിക്കുന്നത് പ്രമുഖ മൊബൈൽ കമ്പനിയിലെ ഉദ്യോഗസ്ഥനെ ആയിരുന്നു. എൻജിനീയറായ രാജേഷിനെ ഏറെ നാളത്തെ പ്രണയത്തിന് ശേഷം ആയിരുന്നു ആതിര വിവാഹം കഴിച്ചത്.
സീരിയൽ ലോകത്തിൽ സജീവമായ താരങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലും സജീവമായി നിൽക്കുന്നവരാണ്. അത്തരത്തിൽ ആതിര നിരവധി പോസ്റ്റുകളുമായി എത്താറുണ്ട്.
അത്തരത്തിൽ സാമൂഹിക മാധ്യമത്തിൽ വൈറലായി കൊണ്ട് ഇരിക്കുന്ന കുടുക്ക് എന്ന ചിത്രത്തിലെ ഗാനത്തിന് ചുവടുകൾ വെച്ച് ആതിര എത്തിയിരുന്നു. തോർത്തും മുണ്ടുമൊക്കെ ഉടുത്ത് നാടൻ ഗെറ്റപ്പിലാണ് മിക്കവരും ഈ ഡാൻസ് കളിക്കുന്നത്.
താരത്തിന്റെ വീഡിയോയിൽ കമെന്റുമായി എത്തിയ ഒരാൾക്ക് താരം കൊടുത്ത മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘ആ തോർത്ത് അഴിച്ചിട്ട് കളിച്ചാൽ പൊളിക്കും’ എന്നായിരുന്നു ഞരമ്പൻ കമന്റുമായി എത്തിയത്.
അയ്യോ സഹോദര തോർത്ത് മാറ്റി കാണിക്കാൻ അമ്മയോട് പറഞ്ഞാൽ മതി. നിങ്ങളുടെ വീട്ടിലെ ആൾക്കാർ കളിക്കുന്ന കളി അല്ല ഇതെന്നും ആയിരുന്നു ആതിരയുടെ മറുപടി. ടിപ്പിക്കൽ, ഞരമ്പ്, പിറ്റി എന്നീ ഹാഷ് ടാഗുകൾ കൂടി ആതിര കൊടുത്തിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…