സ്റ്റാർ മാജിക് വിഷയത്തിൽ സന്തോഷ് പണ്ഡിറ്റിന്റെ ഭാഗം മാത്രം എത്തിയപ്പോൾ എല്ലാവരും സന്തോഷിനൊപ്പം നിന്നു എങ്കിൽ കൂടിയും ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ചു സംഭവത്തിൽ രണ്ടു ഭാഗങ്ങൾ ഉണ്ട് എന്നാണ് അറിയുന്നത്.
ഫ്ലോവേർസ് ചാനൽ ഷോയിൽ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിന്റെ വിളിച്ചു വരുത്തി അപമാനിച്ചു എന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്. എന്നാൽ സത്യം അങ്ങനെ ഒന്നുമല്ല എന്നാണ് സ്റ്റാർ മാജിക് താരങ്ങൾ വെളിപ്പെടുത്തുന്നത്.
സന്തോഷ് പണ്ഡിറ്റ് ബിനു അടിമാലിയെ അപമാനിക്കുന്ന വീഡിയോ പുറത്തു വന്നതോടെ ആണ് സന്തോഷ് പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും ശരിയല്ല എന്നുള്ളത് കൂടുതൽ വ്യക്തമാകുന്നത്. നടനും മിമിക്രി താരവുമായ അസീസ് പറയുന്നത് സന്തോഷ് പണ്ഡിറ്റിന് എന്താണ് സ്റ്റാർ മാജിക് ഷോ എന്ന് അറിയാത്തതിന്റെ കുഴപ്പം ആണ്.
സ്റ്റാർ മാജിക്കിനെതിരെ ഇപ്പോൾ പറയുന്ന സുഹൃത്തുക്കളോട് തനിക്ക് ഒന്നുമാത്രമേ പറയാൻ ഉള്ളൂ.. സത്യസന്ധമായി പറയുകയാണ് എങ്കിൽ ഞാൻ ആരെയും അപമാനിക്കാൻ വേണ്ടി ഒന്നും ചെയ്യില്ല. നമ്മൾ ജനിച്ചു വളർന്ന കൂട്ടുകാർ എല്ലാം പിന്നീട് ഒന്നിച്ചു കൂടിയത് പോലെ ആണ് തങ്ങൾക്ക് സ്റ്റാർ മാജിക് എന്ന് അസീസ് പറയുന്നു.
ഞങ്ങൾ കൂട്ടുകാർ തമാശ പറയുന്നത് പോലെ ആണ്. ചിലർക്ക് ചിലപ്പോൾ എല്ലാം അറ്റാക്ക് ചെയ്യുന്നത് പോലെ തോന്നും. പക്ഷെ സുഹൃത്തുക്കൾ ഒന്നിക്കുമ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ മാത്രം ആണ് അവിടെ സംഭവിക്കുന്നത്. അത് ക്യാമറ വെച്ച് ഷൂട്ട് ചെയ്യുന്നു. ആരെയും അവഹേളിക്കുന്ന രീതിയിലോ കളിയാക്കുന്ന രീതിയിലോ ഒന്നും ചെയ്തട്ടില്ല.
അങ്ങനെ ആണെങ്കിൽ ഞാൻ ഒക്കെ എപ്പോഴേ പോയേനെ. ഷിയാസ് ഒക്കെ കളഞ്ഞിട്ട് എപ്പോഴേ പോയേനെ.. നമ്മുടെ പരിപാടിക്ക് ഒരു ജോണർ ഉണ്ട്. ഇപ്പോൾ സന്തോഷേട്ടൻ വന്നപ്പോൾ ഉണ്ടായ പരിപാടിയെ കുറിച്ച് ഞാൻ വിളിച്ചു ചോദിച്ചു. സത്യത്തിൽ അറിഞ്ഞ കാര്യങ്ങൾ കേൾക്കുമ്പോൾ സങ്കടം തോന്നുന്നുണ്ട്.
അതിൽ പറഞ്ഞിരിക്കുന്ന കാര്യം ഞാൻ ഇങ്ങനെ പാടും. അന്നേരം നിങ്ങൾ ഇതുപോലെ മാറ്റി പാടണമെന്ന് പുള്ളി തന്നെ പറഞ്ഞതാണെന്നാണ്. അങ്ങനെ പുള്ളിക്കാരൻ പറഞ്ഞിട്ടാണ് ചെയ്തിട്ടുള്ളത്. അത് പുള്ളിക്ക് കളിയാക്കൽ ആയി തോന്നിയെങ്കിൽ തൊട്ടടുത്ത ദിവസത്തെ എപ്പിസോഡിൽ പറയാമായിരുന്നു. ഇൻഡ്രോ ഒന്നും തിരക്കഥയല്ല.
നമ്മൾ പറഞ്ഞത് ശരിയായില്ലെങ്കിൽ അന്നേരം തന്നെ വിളിച്ച് പറയും. സത്യം പറഞ്ഞാൽ നമ്മൾ മനസിൽ എഡിറ്റ് ചെയ്താണ് അവിടെ ഓരോ കാര്യങ്ങളും പറയുന്നത്. അദ്ദേഹം ഗസ്റ്റ് ആയിട്ടല്ല ഞങ്ങളെ പോലെ മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് വന്നത്. സന്തോഷേട്ടന് സത്യത്തിൽ നമ്മുടെ പരിപാടിയുടെ ജോണർ അറിയില്ല.
മുമ്പ് ഒരിക്കൽ അദ്ദേഹം സ്റ്റാർ മാജിക്കിൽ വന്നപ്പോൾ നിങ്ങളുടെ ഒരു ആരാധിക ഇവിടെ വന്നിട്ടുണ്ടെന്ന് പറഞ്ഞ് ലക്ഷ്മി ഒരാളെ വിളിച്ചു. വന്നത് തങ്കച്ചൻ ആയിരുന്നു. അതൊരു ക്യാരക്ടർ ആയിരുന്നെങ്കിലും പുള്ളിക്ക് അത്ര ഇഷ്ടം ആയില്ല. നിങ്ങളെന്നോട് കാണിച്ചത് ശരിയായില്ല ഇത് ചീറ്റിങ്ങ് ആണെന്നൊക്കെ പുള്ളി പറഞ്ഞു.
തങ്കച്ചനും സന്തോഷേട്ടനും തമ്മിലൊരു ഡാൻസ് വരെ പ്ലാൻ ചെയ്തെങ്കിലും ഒടുവിൽ ശശാങ്കന്റെ കൂടെയാണ് തങ്കു ഡാൻസ് കളിച്ചത്. ഈ ഷോയുടെ രീതി അദ്ദേഹത്തിന് മനസിലായില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒരിക്കലും ഒരു താരത്തെ വിളിച്ച് വരുത്തി കളിയാക്കാൻ നോക്കില്ല.
ആ വ്യക്തി ഞങ്ങൾക്ക് ഒരു ശല്യമായിട്ടില്ല. പുള്ളിയുടെ കരിയർ തകർക്കാനോ അവസരങ്ങൾ ഇല്ലാതാക്കാനോ ആരും ശ്രമിച്ചിട്ടില്ല. അദ്ദേഹം ഒറ്റയ്ക്ക് വന്ന് ഒറ്റയ്ക്ക് സിനിമ തിയേറ്ററിൽ എത്തിച്ച വ്യക്തിയാണ്. പുള്ളി ബുദ്ധി കൊണ്ട് കളിക്കുന്ന ആളാണെന്ന് ഞാൻ പറയും. അസീസ് പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…