Gossips

ആര്യയെ തേച്ച കാമുകൻ ഞാനല്ല; ആര്യയെ നേരിട്ട് കണ്ടിട്ടുപോലുമില്ല; ശ്രീകാന്ത് മുരളി..!!

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന ഷോയിൽ കൂടി മലയാളികൾ തിരിച്ചറിഞ്ഞ അവതാരക ആയിരുന്നു ആര്യ.

പിൽക്കാലത്തിൽ ബഡായി ആര്യ എന്നാണ് താരം അറിയപ്പെടുന്നത്. എന്നാൽ ആര്യ എന്ന താരത്തിന്റെ സ്വകാര്യ ജീവിതവും വിവാഹവും വിവാഹ മോചനവും പ്രണയവും എല്ലാം മലയാളികൾ അറിയുന്ന ബിഗ് ബോസ് എന്ന ഷോയിൽ കൂടി ആയിരുന്നു.

ബിഗ് ബോസ് സീസൺ 2 ൽ പങ്കെടുക്കുമ്പോൾ ആയിരുന്നു തനിക്ക് പ്രണയം ഉണ്ടെന്നും ജാനിനെ കുറിച്ചും താരം പറയുന്നത്. ആര്യ പറഞ്ഞ ജാൻ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് പ്രശസ്ത നടൻ ശ്രീകാന്ത് മുരളിയുടെ പേര് അതിലേക്ക് എത്തുന്നത്.

ഇന്ത്യൻ സിനിമയുടെ ജാനും ഞാനും എന്ന ക്യാപ്ഷനിൽ ശ്രീകാന്ത് പങ്കുവെച്ച പോസ്റ്റ് വൈറലായി. പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്ന ജാൻ എന്ന പേരിനെ പിന്തുടർന്നായിരുന്നു വാർത്തകളെല്ലാം. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ലെന്ന് വ്യക്തമാക്കി ശ്രീകാന്ത് തന്നെ രംഗത്ത് വന്നിരുന്നു.

ഇതേ വിഷയത്തെ കുറിച്ച് താരം ഇപ്പോൾ വീണ്ടും തുറന്ന് സംസാരിക്കുകയാണ്. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവരിൽ ഒരാളാണ് ശ്രീകാന്ത് മുരളി. അതുകൊണ്ട് തന്നെ ആര്യ പറഞ്ഞ കാര്യങ്ങൾ ശ്രീകാന്തിലേക്ക് എത്താൻ അധികം താമസം ഉണ്ടായില്ല.

ഹോം എന്ന ചിത്രത്തിന്റെ ഗംഭീര സ്വീകരണത്തിന് ശേഷം യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ ആണ് ശ്രീകാന്ത് മുരളി തുറന്നുപറച്ചിൽ നടത്തിയത്. ആര്യയുടെ വാർത്തയിൽ കാര്യങ്ങളൊന്നും കൈവിട്ട് പോയിട്ടില്ല. അതിൽ രസകരമായ കാര്യം സോഷ്യൽ മീഡിയയിൽ ഇതുവരെ ഞാൻ പറഞ്ഞിട്ടില്ല.

ആര്യയുടെ മാറിടത്തിന്റെ സൈസ് ചോദിച്ചു യുവാവ്; മറുപടിയുമായി ആര്യ പറഞ്ഞത് കണ്ടോ..!!

എനിക്കത് നിയമപരമായി പറായൻ അധികാരമില്ല. ഞാനത് ചെയ്യുകയുമില്ല. കാരണം അറനൂറളോം ടീം മെമ്പോഴ്സുള്ള വലിയൊരു പ്രോഗ്രാമാണത്. അതിലൊരു ഭാഗം മാത്രമാണ് ഞാൻ. ഓരോരുത്തർക്കും ഓരോ ഉത്തരവാദിത്വങ്ങളുണ്ട്. അതുമായി ബന്ധപ്പെട്ട് വന്ന വിവാദം ശരിക്കും ആ ഷോ യെ ഭയങ്കരമായി ഹെൽപ് ചെയ്തു.

നെഗറ്റീവ് ആണെങ്കിലും എന്നെയും കുറേ പേർ അറിഞ്ഞു. അതിലേറ്റവും രസകരമായ കാര്യം ജീവിതത്തിൽ ഇതുവരെ ഞാനും ആര്യയും നേരിട്ട് കണ്ടിട്ടില്ല എന്നതാണ്. പതിനെട്ട് വയസ് മുതൽ ഞാനീ രംഗത്തുണ്ട്. ആ കാലം മുതലിങ്ങോട്ട് നടന്ന രസകരമായ സംഭവങ്ങളിൽ ഒന്നായിട്ടേ ഇതിനെയും കാണുന്നുള്ളു.

എല്ലാം ഞാൻ വളരെ കഷ്ടപ്പെട്ടും വളരെ ബുദ്ധിമുട്ടിയും നേടിയതാണ്. അത്രയും ശ്രമകരമായി നേടിയത് കൊണ്ടാണ് ഇന്ന് നിങ്ങളുടെ മുന്നിലിരുന്ന് ഓരോ കാര്യത്തിനും എന്റേതായ ഉത്തരം പറയാൻ സാധിക്കുന്നത്. ഇനി അങ്ങോട്ടുള്ള കാര്യങ്ങൾ ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്. അങ്ങനെയാണ് പോവാറുള്ളത്. അതിനിടയിലേക്കാണ് പ്രകൃതി കൊറോണ പോലൊരു പ്ലാനുമായി വരുന്നത്.

രണ്ട് വർഷത്തെ ഗ്യാപ്പിലായിരിക്കും നേരത്തെ പ്ലാൻ ചെയ്തതൊക്കെ നടക്കുക. അഞ്ച് വർഷത്തേക്കുള്ള പ്ലാനുകൾ ഇപ്പോൾ എന്റെ മനസിലുണ്ടെന്നും ശ്രീകാന്ത് മുരളി പറയുന്നു. നേരത്തെ ആര്യ തന്റെ ജാൻ തന്നെ ഉപേക്ഷിച്ചു പോയതിനെ കുറിച്ച് പറഞ്ഞിരുന്നു. അവതാരകയും നടിയും ഒക്കെ ആണെങ്കിൽ കൂടിയും ആര്യ മികച്ച മോഡൽ കൂടി ആണ്.

മോഡലിംഗ് രംഗത്ത് നിന്ന് ആയിരുന്നു താരം പിന്നീട അവതാരകയായും ബഡായി ബംഗ്ലാവിലും ഒക്കെ ശ്രദ്ധ നേടിയത്. സാമൂഹിക മാധ്യമത്തിൽ ഏറെ സജീവം ആയ ആര്യ നിരവധി ചിത്രങ്ങളും വിശേഷങ്ങൾ എല്ലാം പങ്കു വെച്ച് എത്താറുണ്ട്. എന്നാൽ ബിഗ് ബോസ് സീസൺ 2 ൽ കൂടി ഒട്ടേറെ വിമർശകർ ഉണ്ടാക്കിയ ആൾ കൂടി ആണ് ആര്യ.

തനിക്ക് ഒരു ജാൻ ഉണ്ടെന്നും അത് ബിഗ് ബോസ്സിൽ നിന്നും വെളിയിൽ എത്തുമ്പോൾ പറയും എന്നും ആര്യ ഷോക്ക് ഇടയിൽ പറഞ്ഞിരുന്നു. എന്നാൽ ബിഗ് ബോസ് സീസൺ 2 ഉം മൂന്നും കഴിഞ്ഞിട്ടും ആര്യയുടെ ജാൻ എത്തിയില്ല. ബിഗ് ബോസ്സിൽ ഉണ്ടാക്കിയ വിമർശകരുടെ കൂട്ടത്തിൽ ആയിപ്പോയി ആര്യയുടെ ജാനും.

ജാൻ തേച്ചിട്ട് പോയി; മോൾക്ക് വലിയ ഷോക്കായി; ബിഗ് ബോസ് തന്ന ഏറ്റവും വലിയ നഷ്ട്ടത്തെ കുറിച്ച് ആര്യ..!!

കഴിഞ്ഞ ഒന്നര വർഷമായി ഇതോർത്തു കരയാത്ത ദിവസങ്ങളില്ല. മകൾക്കും വലിയ ഷോക്കായി. ആര്യ ഇപ്പോൾ മനസ്സ് തുറക്കുകയാണ്. ജാൻ തേച്ചിട്ട് പോയി. ഇതിലും ഭംഗിയായി അതെങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ല. ഇക്കാര്യം ഞാനെവിടെയും വെളിപ്പെടുത്തിയിട്ടില്ല. ഇനി എനിക്ക് ധൈര്യമായി പറയാം.

ഞാൻ അത്രയും ആത്മാർഥമായിട്ടാണ് പ്രണയത്തെ കുറിച്ച്‌ ബിഗ് ബോസിൽ പറഞ്ഞത്. നൂറ് ശതമാനം സത്യസന്ധത അതിലെനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അത്രയും വലിയ പ്ലാറ്റ്‌ ഫോമിൽ വന്ന് പറഞ്ഞത്. എലീന അത് ബുദ്ധിപരമായി ഉപയോഗിച്ചത് കൊണ്ട് അടുത്ത മാസം അവളുടെ കല്യാണമാണ്.

എന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഞാൻ ബിഗ് ബോസിൽ പോയപ്പോൾ കണ്ട ആളല്ല തിരിച്ച്‌ വന്നപ്പോൾ കണ്ടത്. ആര്യ നേരത്തെ പറഞ്ഞത് ഇങ്ങനെ ആയിരുന്നു.

News Desk

Recent Posts

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 days ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 week ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

3 weeks ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

3 weeks ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

1 month ago

അദ്ദേഹത്തിന് പുള്ളിക്കാരി ഒക്കെ ആണെങ്കിൽ ഞാൻ എന്ത് പറയാൻ; ഭർത്താവിനെ കുറിച്ച് വീണ നായർ..!!

സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…

1 month ago