മലയാളി അല്ലെങ്കിൽ കൂടിയും മലയാളികൾക്ക് സുപരിചിതനും കേരളത്തിന്റെ മരുമകൻ കൂടി ആയ നടനാണ് ബാല. അഭിനയ ലോകത്തിൽ തമിഴിലും ഒപ്പം മലയാളത്തിലും അഭിനയിക്കുന്ന ബാല മലയാളത്തിൽ ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
മലയാളത്തിൽ ബിഗ് ബി എന്ന ചിത്രത്തിൽ കൂടി ആണ് ബാല ശ്രദ്ധ നേടുന്നത്. തുടർന്ന് പുതിയ മുഖം എന്ന ചിത്രത്തിലെ വില്ലൻ വേഷവും ഏറെ കയ്യടി നേടി. മോഹൻലാലിനൊപ്പം ചെയ്ത പുലിമുരുകനിലേയും ലൂസിഫറിലെയും വേഷങ്ങൾ ബാലക്ക് മികവ് നേടിക്കൊടുത്ത വേഷങ്ങൾ ആണ്.
തമിഴകത്തെ കൂടി എത്തിയ ബാല ഒട്ടേറെ മികച്ച ചിത്രങ്ങൾ മലയാളത്തിൽ ചെയ്യുന്നതിന് ഒപ്പം തന്നെ കേരളത്തിൽ നിന്നും ആയിരുന്നു വിവാഹം കഴിച്ചത്. ആദ്യം ഗായിക അമൃത സുരേഷിനെ പ്രണയിച്ച് വിവാഹം കഴിച്ച ബാല പിന്നീട് വിവാഹ മോചനം നേടുക ആയിരുന്നു.
തുടർന്ന് താരം രണ്ടാം വിവാഹം കഴിക്കുന്നത്. ഡോക്ടർ കൂടിയായ എലിസിബത്തിനെ ആണ് താരം വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞത് മുതൽ പൊതു വേദികളിലും ഫേസ് ബുക്ക് ലൈവിലും അടക്കം ഭാര്യക്കൊപ്പം ആണ് ബാല എത്തിയിരുന്നത്.
എന്നാൽ കുറച്ചു കാലങ്ങൾ ആയി ഭാര്യക്കൊപ്പം ഉള്ള ചിത്രങ്ങളോ പോസ്റ്റുകളോ ഒന്നും തന്നെ വരുന്നില്ല. ഇതോടെയാണ് ഇരുവരും വിവാഹ മോചനം നേടുകയാണ് എന്ന തരത്തിൽ വാർത്തകൾ എത്തുന്നത്.
ഇതിന് ആക്കം കൂട്ടുന്ന രീതിയിൽ ചില കാര്യങ്ങൾ അടുത്ത ദിവസം ബാല വെളിപ്പെടുത്തുകയും ചെയ്തു. തന്റെ പുത്തൻ വിശേഷങ്ങൾ ഒരു ചാനലിൽ പങ്കുവെക്കുന്നതിന് ഇടയിൽ ആണ് താൻ ഒരു മാസമായി അമ്മക്കൊപ്പം ആണ് താമസിക്കുന്നത് എന്നും ഓണത്തിന് രണ്ടു ദിവസം കേരളത്തിൽ വന്നിരുന്നു എന്നും ഇപ്പോൾ താൻ കേരളത്തിൽ ഇല്ല എന്നും അമ്മക്കൊപ്പം സന്തോഷത്തോടെ ജീവിക്കുന്നത് എന്നും ബാല പറയുന്നു.
കൂടാതെ അവതാരകയോട് ഉപദേശം ആയി എടുക്കണ്ട പണത്തിനെക്കാളും പ്രശസ്തിയെക്കാളും എല്ലാം വലുത് റിലേഷൻഷിപ്പ് ആണെന്ന് പോയാൽ പോയി. പിന്നെ തിരിച്ചു കിട്ടില്ല എന്നും ബാല പറയുന്നു. അമ്മക്ക് വേണ്ടി താൻ പുതിയ ഫ്ലാറ്റ് കേരളത്തിൽ വാങ്ങി എന്ന് പറയുന്ന ബാല രണ്ടാം ഭാര്യ എലിസിബത്തിനെ കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…