പുരുവസ്തു തട്ടിപ്പിൽ പിടിയിൽ ആയ മോൺസൺ മാവുങ്കലുമായി അയൽവാസി എന്ന തരത്തിൽ ഉള്ള ബന്ധം മാത്രമേ ഉള്ളൂ എന്ന് നടൻ ബാല പറയുമ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണ് ഇപ്പോൾ ബാലയുടെ മുൻ ഭാര്യയും ഗായികയും ബിഗ് ബോസ് താരവുമായ അമൃത സുരേഷിന്റെ അഭിഭാഷകൻ പുറത്തുവിട്ട വിവരങ്ങൾ.
നിരവധി ആരോപണങ്ങൾ ആണ് പ്രേം രാജ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയത്. ബാലക്ക് മോൺസണുമായി ഉള്ള അയൽവാസി എന്ന തരത്തിൽ മാത്രമുള്ള ബന്ധം അല്ല എന്നും അമൃതയുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ മധ്യസ്ഥ ചർച്ച നടന്നത് മോൺസന്റെ വീട്ടിൽ ആണെന്നും അതുപോലെ മോൻസൺ ആണ് മധ്യസ്ഥത വഹിച്ചത് എന്നും പ്രേം രാജ് പറയുന്നു.
മൊൺസണ് എതിരെ പരാതി നൽകിയ അനൂപ് മുഹമ്മദും ബാലയുടെ അഭിഭാഷകയായ ശാന്തി പ്രിയയും ആ സമയം അവിടെ ഉണ്ടായിരുന്നു എന്ന് പ്രേം രാജ് പറയുന്നു. ഒരാഴ്ചയ്ക്ക് പിന്നാലെ കുടുംബ കോടതിയിൽ ഇത് സംബന്ധിച്ച് കേ സു ണ്ടായിരുന്നു.
അന്ന് ബാല കോടതിയിൽ എത്തിയത് മോൻസണിന്റെ കാറിൽ ആയിരുന്നു. അനൂപ് മുഹമ്മദാണ് കാർ ഓടിച്ചിരുന്നത്. വെറും ഒരു അയൽക്കാരൻ ബന്ധമാണ് ഉള്ളതെങ്കിൽ ബാലയുടെ വ്യക്തിപരമായ കാര്യങ്ങളിൽ സ്വാഭാവികമായും ഇടപെടുകയില്ല.
അനൂപ് മുഹമ്മദുമായി ബാലയ്ക്ക് വലിയ സൗഹൃദമുണ്ടെന്നും പ്രേം രാജ് പറയുന്നു. നേരത്തെ മോൻസൺ മാവുങ്കലിന് എതിരായ പരാതി പിൻവലിപ്പിക്കാൻ നടൻ ബാല ഇടപെട്ടുവെന്ന വിവരം പുറത്തു വന്നിരുന്നു.
മോൻസണിന്റെ മുൻ ഡ്രൈവർ അജി നെട്ടൂർ നൽകിയ പരാതി പിൻവലിപ്പിക്കാൻ ബാല ഇടപെട്ടെു എന്നായിരുന്നു വിവരം. മലയാളത്തിലെ പ്രമുഖരായ നടിനടന്മാർ രാഷ്ട്രീയ പ്രവർത്തകർ പോലീസ് മേധാവികൾ അടക്കമുള്ള ആളുകൾ പ്രതിയുടെ ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ അടക്കം പുറത്തു വന്നുകഴിഞ്ഞു.
അത്തരത്തിൽ വിവാദത്തിൽ കുടുങ്ങിയ നടൻ ആണ് ബാല. പ്രതി മോൺസൺ മാവുങ്കലുമായി തനിക്ക് യാതൊരു വിധത്തിലും ഉള്ള പണമിടപാടുകളും ഇല്ല എന്നും അത്തരത്തിൽ എന്തെങ്കിലും ഉണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ തുണിയില്ലാതെ നടക്കാൻ താൻ തയ്യാറാണ് എന്നും ബാല നേരത്തെ പറഞ്ഞിരുന്നു.
അയാൾ ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യുന്ന ആൾ ആയിരുന്നു. താൻ അങ്ങനെ ആണ് കണ്ടിട്ടുള്ളത്. ധാരാളം ആളുകൾക്ക് കല്യാണം കഴിക്കാൻ ഉള്ള സഹായങ്ങൾ ഒക്കെ നൽകുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ട്. പലർക്കും ഓപ്പറേഷൻ ചെയ്യാനുള്ള ക്യാഷ് ഒക്കെ കൊടുത്തിട്ടുണ്ട്. എന്നൊക്കെ ആയിരുന്നു ബാല പറഞ്ഞത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…