രണ്ടാം വിവാഹവും ബാലക്ക് തലവേദനയോ; വിവാഹം കഴിച്ച് താൻ പെട്ടുവെന്നും നീയും കല്യാണം കഴിക്കാൻ പറഞ്ഞ് ഉണ്ണി മുകുന്ദനോട് ബാല..!!

375

താര വിവാഹങ്ങൾ പലതും പലപ്പോഴും വിവാദങ്ങളിൽ ആണ് അവസാനിക്കാറുള്ളത്. അത്തരത്തിൽ ഉള്ള വിവാഹം ആയിരുന്നു നടൻ ബാലയുടേതും അതുപോലെ അമൃത സുരേഷിന്റെയും.

എന്നാൽ ആ വിവാഹ ജീവിതം വലിയ പരാജയം ആയി മാറിയതോടെ ഇപ്പോൾ രണ്ടാം വിവാഹം കഴിക്കുകയും ചെയ്തു ബാല. വിവാഹ ശേഷം അഭിനയ ലോകത്തിൽ നിന്നും ഇടവേള എടുത്തിരിക്കുക ആയിരുന്നു. എന്നാൽ ഇപ്പോൾ മലയാളം ചിത്രം മേപ്പടിയാന്റെ നൂറാം ദിന വിജയ ആഘോഷത്തിൽ എത്തിയ ബാല പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.

Actor bala with wife

മേപ്പടിയാൻ വിജയാഘോഷ വേളയിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കാൻ എത്തിയ ബാല തനിക്ക് ഉണ്ണിയോട് ഒരു പേർസണൽ ചോദ്യം ഇപ്പോൾ ചോദിയ്ക്കാൻ ഉണ്ടെന്ന് പറയുക ആയിരുന്നു. തുടർന്ന് എന്നാൽ വിവാഹം എന്ന് ബാല ഉണ്ണി യോട് ചോദിക്കുന്നും ഉണ്ട്.

എന്നാൽ അതിന്റെ ഉത്തരം നാളെ പറയാം എന്ന് ആയിരുന്നു ഉണ്ണി മറുപടി നൽകിയത്. എന്നാൽ നീ ഉടൻ വിവാഹം കഴിക്കണം എന്നും നിന്റെ കുട്ടികൾ അടുത്ത ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ കാണണം എന്നും ബാല പറഞ്ഞു.

അതെ സമയം പ്രസംഗം അവസാനിപ്പിക്കുമ്പോൾ എന്തായാലും ഉണ്ണി നീ വിവാഹം കഴിക്കണം എന്നും എന്തായാലും ഞാനും പെട്ട് നീയും പെടണം എന്നായിരുന്നു ബാല പറഞ്ഞത്. ഇത് പറയുമ്പോൾ രൂക്ഷമായ നോട്ടവും ആയി ഇരിക്കുന്ന എലിസബത്തിനെയും കാണാൻ സാധിക്കും. എന്തായാലും വേദിയിലും സദസ്സിലും ഇരിക്കുന്നവർക്ക് ചിരി പടർത്തുന്നത് ആയിരുന്നു ബാലയുടെ വാക്കുകൾ.

You might also like